12 Sunday
July , 2020
2.30 PM
livenews logo
flash News
സ്വപ്ന സുരേഷ് സഞ്ചരിച്ച എൻഐഎ വാഹനം പഞ്ചറായി വിസാ, ഐഡി കാർഡ് പുതുക്കൽ യുഎഇ പുനരാരംഭിച്ചു തിരുവനന്തപുരം സ്വർണക്കടത്ത്: പെരിന്തൽമണ്ണ സ്വദേശി റമീസ് പിടിയിൽ സ്വപ്നയും സന്ദീപും എങ്ങനെ ബം​ഗളുരുവിലെത്തി? രാജ്യം വിടാനും പദ്ധതിയിട്ടു; ഉന്നത സഹായം വ്യക്തമാക്കി നീക്കങ്ങൾ സി കേശവൻ സാമൂഹിക സമത്വത്തിനായി നിലകൊണ്ട നേതാവ്, ഉചിതമായ സ്മാരകം അനിവാര്യം: സ്വാമി സച്ചിതാനന്ദ പാലത്തായി പീഡനക്കേസ് പ്രതി പത്മരാജനെ രക്ഷപ്പെടാൻ അനുവദിക്കില്ല: വെർച്വൽ പെൺപ്രതിഷേധം ഇന്ന് പാലത്തായി പോക്സോ കേസിൽ കുറ്റപത്രം വൈകുന്നതിനെതിരേ രമ്യാ ഹരിദാസ് എംപിയടക്കമുള്ള വനിതകളുടെ നിരാഹാരസമരം അമിതാഭിനു പിന്നാലെ അഭിഷേകിനും കൊറോണ സ്ഥിരീകരിച്ചു അമിതാഭ് ബച്ചന് കൊറോണ ബാധ സ്വർണക്കടത്ത്: സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിൽ

ഫാഷിസ്റ്റ് ഭീകരതയ്ക്കെതിരേ ജനകീയ പ്രതിരോധം തീർക്കുക: ജിദ്ദ പൗരാവലി


ജിദ്ദ: ഫാഷിസ്റ്റ് ഭീകരതയ്ക്കെതിരേ ജനാധിപത്യ മാതൃകയിൽ ജനകീയ പ്രതിരോധം തീർക്കണമെന്ന് ജിദ്ദ ഇന്ത്യൻ പൗരാവലി. ഫാഷിസ്റ്റ് ഭീകരതയ്ക്കെതിരെ പൗരസംഗമം എന്ന പേരിൽ ജിദ്ദ പൗരാവലി കൂട്ടായ്മ ജിദ്ദ ഹിൽടോപ് ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയിൽ ജിദ്ദയിലെ സാമൂഹിക-സാംസ്കാരിക-മാധ്യമ രംഗത്തെ പ്രമുഖർ സംസാരിച്ചു. ഡോ. വിനീത പിള്ള പരിപാടി ഉദ്ഘാടനം ചെയ്തു. മതങ്ങൾ തമ്മിലുളള വേർതിരിവ് ഭരണകൂടം സൃഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അവർ പറഞ്ഞു.

 

ഫാഷിസ്റ്റ് ഭീകരതയുടെ തുടക്കം മുതൽ എൻആർസി, സിഎഎ വരെയുള്ള രാഷട്രീയ സ്വയം സേവക് സംഘത്തിന്റെ ഭീകര പ്രവർത്തന പദ്ധതികളെ കുറിച്ച് കബീർ കൊണ്ടോട്ടി മൾട്ടി മീഡിയ പ്രസന്റേഷനോടെ സദസിൽ വിശദീകരിച്ചു. ആത്യന്തികമായി ഹിന്ദു സമുദായങ്ങൾക്ക് ഹാനികരവും അവരുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യാൻ സാധിക്കുന്നതുമാണ് ഫാഷിസ്റ്റ് ഭരണകൂടം കൊണ്ടുവന്ന ഭീകര നിയമങ്ങൾ എന്ന് അദ്ദേഹം പറഞ്ഞു. ഉണ്ണി തെക്കേടത്ത് ഐക്യ പ്രതിജ്ഞ ചൊല്ലികൊടുത്തു.

 

ജിദ്ദയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ എല്ലാ ജില്ലയിൽനിന്നുമുള്ള കൂട്ടായ്മയിലെ പ്രതിനിധികൾ സംഗമത്തിൽ ഒത്തുചേർന്നു.
കെ.ടി.എ മുനീർ, സി.എം റഹ്മാൻ, അബ്ദുൽ അസീസ് പൂക്കോട്ടുപാടം ഡോ അഷ്റഫ്, ഇ.എം അബ്ദുള്ള, സലാഹ് കാരാടൻ, ഹുസ്സൈൻ ഇരു കുളങ്ങര, സക്കീർ ഹുസൈൻ എടവണ്ണ, അസീസ് കോട്ടോപ്പാടം , സി.വി അഷറഫ് പുളിക്കൽ, നസീർ വാവക്കുഞ്ഞ്, ഷിയാസ് ഇമ്പാല, മറിയം ടീച്ചർ, നാസർ ശാന്തപ്പുരം, മൻസൂർ വയനാട് എന്നിവർ സംസാരിച്ചു.

 

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പി. ഷംസുദ്ധീൻ, റശീദ് വരിക്കോടൻ, മൻസൂർ എടവണ്ണ  അബ്ദുൽ അസീസ് കോട്ടോപ്പാടം  എന്നിവർക്ക് ചടങ്ങിൽ യാത്രയപ്പ് നൽകി. അബ്ദുൽ മജീദ് നഹ, ഹസൻ കൊണ്ടോട്ടി ഹിഫ്‌സു റഹ്മാൻ  എന്നിവർ യാത്രയപ്പ് പരിവാടികൾക്ക് നേതൃത്യം നൽകി.

 

പൗരാവലി കൺവീനർ റാഫി ബീമാപള്ളി സ്വഗതം പറഞ്ഞ പരിപാടിയിൽ ചെയർമാൻ അസീസ് പട്ടാമ്പി അധ്യക്ഷനായിരുന്നു. മുഹമ്മദ് അലി പട്ടാമ്പി, ഷിഫാസ് തൃശൂർ, ഷഫീക് കൊണ്ടോട്ടി, ഹക്കിം അരിമ്പ്ര, ഷരീഫ് അറക്കൽ നാസർ പുളിക്കൽ, ഷാനി നാടുവഞ്ചേരി,ഉണ്ണീൻ പുലാക്കൽ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

January 04, 2020, 21:03 pm

Advertisement