ജിദ്ദ: ജിദ്ദ എറണാകുളം സോഷ്യൽ ആർട്സ് കൺസേൻ(ജെസാക്) ഒന്നാം വാർഷികം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. കൊച്ചു കുട്ടികളുടെ കലാപരിപാടികളും വിവിധ കലാകാരന്മാരുടെ ഗാന വിരുന്നും പരിപാടിക്ക് മാറ്റ് കൂട്ടി.
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സംഘടനയുടെ കൾച്ചറൽ സെക്രട്ടറി മുഹമ്മദ് ഷാ ആലുവയ്ക്കും എക്സിക്യൂട്ടീവ് അംഗം സലിം കൊച്ചിക്കും യാത്രയപ്പ് നൽകി. പ്രസിഡന്റ് സഹീർ മാഞ്ഞാലി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി ഷിനു ജമാൽ കോതമംഗലം സ്വാഗതം പറഞ്ഞു.
രക്ഷാധികാരി സുബൈർ മുട്ടം, വൈസ് പ്രസിഡന്റ് അബ്ദുൾ ഖാദർ, പി.ആർ.ഒ നിഷാദ് കൊപ്പറമ്പിൽ,എക്സിക്യൂട്ടീവ് അംഗങ്ങളായ അനസ് അരിബ്രശേരി, ഫൈസൽ ആലുവ,തൻസീം, ധന്യ പ്രശാന്ത്, നവോദയ അനസ് ബാവ എന്നിവർ സംസാരിച്ചു. ചടങ്ങിൽ മുഹമ്മദ് ഷാ ആലുവയ്ക്ക് പ്രസിഡന്റ് സഹീർ മാഞ്ഞാലി സംഘടനയുടെ ഫലകം കൈമാറി.
എക്സിക്യൂട്ടീവ് അംഗം സലീം കൊച്ചിക്ക് രക്ഷാധികാരി സുബൈർ മുട്ടം ഉപഹാരം നൽകി. ജിദ്ദയിലെ എറണാകുളം ജില്ലയിലെ എല്ലാ മേഖലകളിലെയും സംഘടനകളെ ഒന്നിച്ചു കൊണ്ടുവന്ന ജെസാക്കിന്റെ കുടക്കീഴിൽ ഇനിയും ജില്ലയിലെ വിവിധ കലാകാരെ ഈ കൂട്ടായ്മയിലേക്ക് കൊണ്ടുവരണമെന്ന് മുഹമ്മദ് ഷാ ആലുവ പറഞ്ഞു. സലീം കൊച്ചി ആശംസകൾ നേർന്നു.
മുഹമ്മദ് ഷാ ആലുവയും സെലീം കൊച്ചിയും എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് ന്യൂയർ കേക്ക് മുറിച്ച് പുതുവർഷത്തെ വരവേറ്റു. ഖജാഞ്ചി സുബൈർ പാനായിക്കുളം നന്ദി പറഞ്ഞു. പുതിയ കൾച്ചറൽ സെക്രട്ടറിയായി ധന്യ പ്രശാന്തിനെ തിരഞ്ഞെടുത്തു.
മുഹമ്മദ് ഷാ ആലുവ, ധന്യ പ്രശാന്ത്, നദിർഷാ, മുഫ്സില ഷിനു, സിമിമോൾ അബ്ദുൽ ഖാദിർ, ഹാരിസ് കണ്ണൂർ,ഫാത്തിമ അബ്ദുൽഖാദർ, കലാം എടയർ, അമാൻ ഫൈസൽ, അൻവർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. സാദിഹ ഷിനു, സബീഹ ഷിനു എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.
January 09, 2021, 19:18 pm