24 Tuesday
November , 2020
6.19 PM
livenews logo
flash News
യോ​ഗിയെ ഭീഷണിപ്പെടുത്തിയെന്ന്; 16കാരനെ അറസ്റ്റ് ചെയ്ത് യുപി പൊലീസ് ഛത്തീസ്ഗഢിൽ നടക്കാനിറങ്ങിയ 14കാരിയെ നാല് പേർ കൂട്ടബലാത്സം​ഗത്തിനിരയാക്കി പശ്ചിമബം​ഗാളിൽ 480 സിപിഐഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു ഈ വർഷമാദ്യം ഏറ്റവും കൂടുതൽ സംസാരിക്കപ്പെട്ട നാമം 'കൊറോണ വൈറസ്' 'തൊപ്പിയിട്ട ഫോട്ടോ വേണ്ട, ഞങ്ങൾ മതേതരരാണ്'; ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസം​ഗ മത്സരത്തിൽ ഒന്നാമതെത്തിയ വിദ്യാർഥിയോട് സംഘാടകരുടെ മറുപടി വിവാദത്തിൽ ഇബ്രാഹിംകുഞ്ഞിന് അർബുദം; തുടർ ചികിത്സ വേണം; വിജിലൻസ് കസ്റ്റഡിയിൽ വിടാനാവില്ലെന്ന് കോടതി മിഷി​ഗണിലും തിരിച്ചടിയേറ്റ് ട്രംപ്; ബൈഡന്റെ വിജയം ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് അധികൃതർ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയാൽ 25 ലക്ഷവും ഭൂമിയും നൽകാമെന്ന് വാ​ഗ്ദാനം; വഴങ്ങില്ലെന്ന് സാക്ഷി 'വേണ്ടതെല്ലാം ചെയ്തോളൂ'; ഒടുവിൽ അധികാര മാറ്റത്തിന് വഴങ്ങി ട്രംപ് 'ലൗ ജിഹാദി'ൽ യോ​ഗിക്ക് തിരിച്ചടി; 'ആര്‍ക്കൊപ്പം ജീവിക്കണമെന്നത് മൗലികാവകാശം'; നിയമനിർമാണത്തിനെതിരെ ഹൈക്കോടതിയും പൊലീസും

5ജി പരീക്ഷണം വിജയകരമായി കൈവരിച്ചതായി ജിയോ; സെക്കന്റിൽ ഒരു ജിബിയിലേറെ വേ​ഗത


ഇന്ത്യയിൽ 5ജി ശൃംഖല ഏർപ്പെടുത്തുന്നതിന്റെ ഭാ​ഗമായി ക്വാൽകോമുമായി സഹകരിച്ച് 5ജി പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി റിലയൻസ് ജിയോ. സെക്കന്റിൽ ഒരു ജിബിയിലേറെയാണ് പരീക്ഷണത്തിൽ കൈവരിച്ച ഇന്റർനെറ്റ് വേ​ഗതയെന്നും ജിയോ വ്യക്തമാക്കി. 

 

5ജി സൗകര്യമുള്ള സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, എആർ/വിആർ ഉൽപ്പന്നങ്ങൾ തുടങ്ങിയവകൾക്ക് ഉപയുക്തമാവുന്ന രീതിയിലാണ് തങ്ങൾ സേവനം നൽകുകയെന്ന് കമ്പനി അറിയിച്ചു. 

 

യുഎസ്, ദക്ഷിണ കൊറിയ, ആസ്ത്രേലിയ, സ്വിറ്റ്സർലന്റ്, ജർമനി തുടങ്ങിയ ചുരുക്കം രാജ്യങ്ങളിൽ മാത്രമാണ് സെക്കന്റിൽ 1 ജിബി സ്പീഡ് ലഭിക്കുന്ന 5ജി സേവനമുള്ളത്. 

 

അതേസമയം എന്നുമുതലാണ് രാജ്യത്ത് 5ജി സേവനം ലഭ്യമാക്കുകയെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

 

October 21, 2020, 13:01 pm

Advertisement

Advertisement