7 Tuesday
July , 2020
6.12 PM
livenews logo
flash News
ഹൈദരാലി തങ്ങൾക്കൊപ്പമുള്ളത് സ്വപ്നയല്ല ഞാനാണ്; വ്യാജ പ്രചാരകർക്കെതിരെ നടപടിയെന്ന് ഒഐസിസി പ്രവർത്തക ഷീജ സ്വപ്നം മതം മാറി മുംതാസ് ആയെന്ന വ്യാജ പ്രചരണവുമായി പ്രതീഷ് വിശ്വനാഥ്; വർ​ഗീയ നിറം നൽകാൻ ​ഗൂഢ ശ്രമം പ്രതികൾക്ക് സർക്കാർ സഹായം സഹായം ലഭിക്കില്ല; തെറ്റ് ചെയ്തവർ രക്ഷപ്പെടില്ല: കോടിയേരി വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണെങ്കിലും ഉത്തരം ഉണ്ടാകണം: സ്വർണക്കടത്ത് കേസിൽ അരുൺ ​ഗോപി സ്വപ്‌നയ്ക്കും സരിത്തിനും സംരക്ഷണം കൊടുത്തത് ഐടി സെക്രട്ടറി ശിവശങ്കര്‍ തന്നെ; മുന്‍ എസ്പി ജോര്‍ജ് ജോസഫ് സ്വപ്ന സുരേഷ് തന്റെ മരുമകളല്ല; വ്യാജപ്രചരണത്തിനെതിരെ നടപടിയെന്ന് തമ്പാനൂർ രവി പ്രതിഫലം ചോദിച്ചപ്പോൾ ഡബ്ല്യുസിസിയുടെ അമരത്തിരിക്കുന്ന സംവിധായക ​പുറത്താക്കിയെന്ന് ​കോസ്ട്യൂം ഡിസൈനർ സ്വർണക്കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ പ്രിൻസിപൽ സെക്രട്ടറി എം ശിവശങ്കറിനെ മാറ്റി കൊറോണവൈറസ്: ഷി ജിൻപിങ്ങിനെ വിമർശിച്ച നിയമ പ്രഫസറെ ചൈന തടങ്കിലടച്ചു അന്ന് കൈരളിയിൽ ഉമ്മൻചാണ്ടിയോട് സ്വകാര്യം പറയുന്ന സരിത; ഇന്ന് ജയ്ഹിന്ദിൽ പിണറായിയോട് സ്വകാര്യം പറയുന്ന സ്വപ്ന?

ജിസാൻ സോഷ്യൽ ഫോറം പ്രതിഷേധ സംഗമം


 

ജിസാന്‍: പ്രവാസികളോടുള്ള അധികാരികളുടെ വഞ്ചനാപരമായ സമീപനങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രഖ്യാപിച്ച വഞ്ചനാ ദിനത്തിന്റെ ഭാഗമായി ജിസാന്‍ സോഷ്യല്‍ ഫോറം പ്രതിഷേധ സംഗമം നടത്തി.

 

 

കേരള പ്രവാസികളുടെ കാര്യത്തില്‍ അനുകൂല നടപടികള്‍  ഉടനെ വേണമെന്നും പ്രവാസികള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ പൊതുസമൂഹം ഉണരണമെന്നും വെബ്ബിനാറിൽ നടത്തിയ യോഗം ആവശ്യപെട്ടു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കോയ ചേലേമ്പ്ര സംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ യാത്രയ്ക്ക് അനാവശ്യവും അപ്രായോഗികവുമായ നിബന്ധനകള്‍ വയ്ക്കുന്നത് ഒഴിവാക്കി കൂടുതല്‍ വിമാനസര്‍വീസുകള്‍ നടത്തണമെന്നും പ്രവാസി കുടുബങ്ങളെ തെരുവിലിറക്കി സമരം ചെയ്യിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

ഇന്ത്യ ഫ്രെറ്റേണിറ്റി ഫോറം ജിസാന്‍ കേരള ചാപ്റ്റര്‍ പ്രസിഡന്റ് റഷീദ് എരുമേലി, സെക്രട്ടറി അന്‍വര്‍ഷാ, അദ്‌നാന്‍ കുന്നുംപുറം സംഗമത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സംസാരിച്ചു. പ്രതീകാത്മക പ്രതിഷേധ പ്രകടനത്തിന് മുജീബ് നേതൃതം നല്‍കി. ബ്ലോക്ക് കമ്മറ്റി വൈസ് പ്രസിഡന്റ് ഹബീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. സനോഫർ  സ്വാഗതവും ജംഷി എടക്കര നന്ദിയും പറഞ്ഞു.

 

June 24, 2020, 19:49 pm

Advertisement