13 Thursday
August , 2020
2.24 PM
livenews logo
flash News
ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക് ജെഎൻയുവിനെയും എഎംയുവിനെയും പിന്തള്ളി മികച്ച കേന്ദ്രസർവകലാശാലയായി ജാമിഅ മില്ലിയ കോവിഡ് രോ​ഗിയായ യുവതി ആംബുലൻസിൽ പ്രസവിച്ചു മോദിക്കും യോ​ഗിക്കുമൊപ്പം വേദി പങ്കിട്ട രാമക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ദ് നൃത്യ ​ഗോപാൽ ദാസിന് കൊറോണ ബം​ഗളുരു സംഘർഷത്തിനിടെ അമ്പലത്തിന് സംരക്ഷണ വലയം തീർത്ത് മുസ്‌ലിം യുവാക്കള്‍ കോഴിക്കോട് സ്വദേശി സൗദിയിൽ കൊറോണ ബാധിച്ചുമരിച്ചു സുശാന്ത് സിങ്ങിന് നീതിവേണം; ആലിയ ഭട്ടിന്റെ സഡക് 2വിന്റെ ട്രെയിലറിന് ഡിസ് ലൈക്ക് റെക്കോർഡ് ബം​ഗളുരു സംഘർഷം: നവീൻ ബിജെപി അനുഭാവി; തെളിവായി ഫേസ്ബുക്ക് പോസ്റ്റുകൾ സചിൻ പൈലറ്റും അശോക് ​ഗെഹ്ലോത്തും ഇന്നു നേർക്കുനേർ മാസ്ക് ധരിച്ച് ജീവനക്കാർ ഓഫിസിൽ വരരുത്; വൈറസ് പടരുന്നതിനിടെ വിചിത്ര ഉത്തരവുമായി ഫ്ളോറിഡ ഷെരീഫ്

പരിശോധനയിൽ ആസ്ബസ്റ്റോസ് സാന്നിധ്യം കണ്ടെത്തി; ജോൺസൺ ആന്റ് ജോൺസൺ ബേബി പൗഡർ പിൻവലിച്ചു


വാഷിങ്ടൺ: സാംപിൾ പരിശോധനയിൽ ആസ്ബസ്റ്റോസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ജോൺസൺ ആന്റ് ജോൺസൺ 33000 ബോട്ടിൽ ബേബി പൗഡർ വിപണിയിൽ നിന്നു പിൻവലിച്ചു. യുഎസ് ഹെൽത് റെ​ഗുലേറ്റേഴ്സ് നടത്തിയ പരിശോധനയിലാണ് ബേബി പൗഡറിൽ ആസ്ബസ്റ്റോസ് സാന്നിധ്യം കണ്ടെത്തിയത്.

 

അർബുദത്തിന് കാരണമാവുന്ന ഘടകമാണ് ആസ്ബസ്റ്റോസ്. പൗഡർ നിർമിക്കുന്നതിന് ആസ്ബസ്റ്റോസ് പൊടി ഉപയോ​ഗിക്കാറുണ്ടെന്ന് നേരത്തേയും ജോൺസൺ ആന്റ് ജോൺസണെതിരേ പരാതി ഉയർന്നിരുന്നു. അതേസമയം, ആദ്യമായാണ് യുഎസ് ഹെൽത് അതോറിറ്റി ജോൺസൺ ബേബി പൗഡറിൽ ആസ്ബസ്റ്റോസ് സാന്നിധ്യമുണ്ടെന്ന് തുറന്നുപറയുന്നത്.

 

ബേബി പൗഡർ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവ സംബന്ധിച്ച് ആയിരക്കണക്കിനു കേസുകൾ നേരിടുന്ന ജോൺസൺ ആന്റ് ജോൺസണ് പുതിയ സംഭവവും കനത്ത തിരിച്ചടിയായി മാറി. വർഷങ്ങളോളം ബേബി പൗഡർ ഉപയോ​ഗിച്ചതിന്റെ ഫലമായി അർബുദം പിടിപെട്ടുവെന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതികളിൽ ജോൺസൺ ആന്റ് ജോൺസൺ കോടിക്കണക്കിനു രൂപ നഷ്ടപരിഹാരം നൽകേണ്ടി വന്നിട്ടുണ്ട്.

 

ഇന്ത്യയുൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ നിരത്തേ ജോൺസൺ ആന്റ് ജോൺസന്റെ നിരവധി ഉൽപ്പനങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.

October 19, 2019, 11:17 am

Advertisement

Advertisement