30 Saturday
May , 2020
6.48 AM
livenews logo
flash News
ഹൃദയാഘാതം മൂലം വേങ്ങര സ്വദേശി ജിദ്ദയിൽ മരിച്ചു സൗദിയിൽ കോവിഡ് ബാധിച്ച് ഇന്ന് മൂന്ന് മലയാളികൾ മരിച്ചു ഡൽഹിയിൽ ഭൂകമ്പം സിനിമാ സെറ്റ് പൊളിക്കൽ; എഎച്ച്പി നേതാവ് പാലോട് ഹരിയേയും പ്രതി ചേർത്തു ക്വാറന്റൈന് ചെലവ് പ്രവാസികൾ സ്വയം വഹിക്കണമെന്ന സർക്കാർ നിലപാട് പ്രതിഷേധാർഹം: ​ഗ്ലോബൽ പ്രവാസി അസോസിയേഷൻ കർണാടകയിൽ കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു ജോർജ് ഫ്ലോയ്ഡിനെ കൊന്ന മിന്നപൊളിസ് പോലിസിനെതിരേ പ്രതിഷേധം കനക്കുന്നു; നിരവധി കെട്ടിടങ്ങൾ ചാമ്പലാക്കി യുഎഇയിൽ ഇന്ന് 638 പേർക്ക് കൂടി കൊറോണബാധ സംസ്ഥാനത്ത് 62 പേർക്ക് ഇന്ന് കൊറോണ ബാധ മീററ്റ് മെഡിക്കൽ കോളജിൽ നിന്ന് കൊറോണ സാംപിളുകൾ കുരങ്ങൻമാർ തട്ടിക്കൊണ്ടുപോയി

കൂടത്തായി കൊലപാതകപരമ്പര; ജോളിയും ഷാജുവും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തൽ


താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിൽ കൂടുതൽ വെളിപ്പെടുത്തൽ. ഭർത്താവ് റോയിയെ സയനൈഡ് നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ ജോളിയും അവരുടെ ഇപ്പോഴത്തെ ഭർത്താവ് ഷാജുവും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന വിവരമാണ് കൊല്ലപ്പെട്ട റോയിയുടെ സഹോദരി റെഞ്ചിയുടെ വെളിപ്പെടുത്തൽ. ഷാജുവിന്റെ ഭാര്യ സിലി മരിക്കുന്നതിനു മുമ്പാണ് ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന സൂചനകൾ ലഭിച്ചിരുന്നുവെന്നാണ് റെഞ്ചി വ്യക്തമാക്കിയത്. ഷാജുവിന്റെ ഭാര്യ സിലി മരിച്ച ദിവസം അവിടെ ഓടിനടന്ന് കാര്യങ്ങൾ ചെയ്തത് ജോളിയായിരുന്നു. അന്ന് ജോളിയുടെ മുഖത്ത് ​ഗൂഢമായ സന്തോഷം കണ്ടിരുന്നുവെന്നും റെഞ്ചി കൂട്ടിച്ചേർത്തു.

 

എന്നാൽ സിലിയുടെ മരണശേഷം ജോളിയും ഷാജുവും കല്യാണം കഴിച്ചതോടെയാണ് റോയിയുടേത് കൊലപാതകമായിരുന്നുവെന്ന് സംശയം തോന്നിത്തുടങ്ങിയത്.

 

സിലിയുടെ മരണശേഷം ഷാജു ജോളിയെ കാണാൻ വീട്ടിൽ ഇടയ്ക്കിടെ വരുമായിരുന്നു. ജോളിയോട് പ്രണയമില്ലെന്ന് ഷാജു പറഞ്ഞതും കളവായിരുന്നു. സിലിയുടെ മരണം നടന്ന് ഒരുവർഷത്തിനുള്ളിൽ ജോളിയെ ഷാജു കല്യാണം കഴിച്ചതാണ് സംശയം വർധിക്കാൻ കാരണമായതെന്നും റെഞ്ചി പറഞ്ഞു.

 

അതിനിടെ ഷാജു ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയതായ വിവരവും പുറത്തുവരുന്നുണ്ട്. രണ്ടുവയസ്സുകാരിയായ മകളെയും ഭാര്യ സിലിയെയും ജോളി കൊലപ്പെടുത്തിയത് തന്റെ അറിവോടെയാണെന്ന കുറ്റസമ്മതമാണ് ഷാജു നടത്തിയത്. നേരത്തേ കൊലപാതകങ്ങളിൽ തനിക്കു പങ്കില്ലെന്ന നിലപാടായിരുന്നു ഷാജു സ്വീകരിച്ചിരുന്നത്.

October 07, 2019, 16:43 pm

Advertisement