7 Tuesday
July , 2020
6.43 PM
livenews logo
flash News
വീണ്ടും ഞെട്ടിച്ച് കോവിഡ്; ഇന്ന് 272 പേർക്ക് രോ​ഗം ഹൈദരാലി തങ്ങൾക്കൊപ്പമുള്ളത് സ്വപ്നയല്ല ഞാനാണ്; വ്യാജ പ്രചാരകർക്കെതിരെ നടപടിയെന്ന് ഒഐസിസി പ്രവർത്തക ഷീജ സ്വപ്നം മതം മാറി മുംതാസ് ആയെന്ന വ്യാജ പ്രചരണവുമായി പ്രതീഷ് വിശ്വനാഥ്; വർ​ഗീയ നിറം നൽകാൻ ​ഗൂഢ ശ്രമം പ്രതികൾക്ക് സർക്കാർ സഹായം സഹായം ലഭിക്കില്ല; തെറ്റ് ചെയ്തവർ രക്ഷപ്പെടില്ല: കോടിയേരി വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണെങ്കിലും ഉത്തരം ഉണ്ടാകണം: സ്വർണക്കടത്ത് കേസിൽ അരുൺ ​ഗോപി സ്വപ്‌നയ്ക്കും സരിത്തിനും സംരക്ഷണം കൊടുത്തത് ഐടി സെക്രട്ടറി ശിവശങ്കര്‍ തന്നെ; മുന്‍ എസ്പി ജോര്‍ജ് ജോസഫ് സ്വപ്ന സുരേഷ് തന്റെ മരുമകളല്ല; വ്യാജപ്രചരണത്തിനെതിരെ നടപടിയെന്ന് തമ്പാനൂർ രവി പ്രതിഫലം ചോദിച്ചപ്പോൾ ഡബ്ല്യുസിസിയുടെ അമരത്തിരിക്കുന്ന സംവിധായക ​പുറത്താക്കിയെന്ന് ​കോസ്ട്യൂം ഡിസൈനർ സ്വർണക്കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ പ്രിൻസിപൽ സെക്രട്ടറി എം ശിവശങ്കറിനെ മാറ്റി കൊറോണവൈറസ്: ഷി ജിൻപിങ്ങിനെ വിമർശിച്ച നിയമ പ്രഫസറെ ചൈന തടങ്കിലടച്ചു

ജോസ് കെ മാണി വിഭാ​ഗത്തെ യുഡിഎഫിൽ നിന്നു പുറത്താക്കി



ജോസ് കെ മാണി വിഭാ​ഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കാൻ തീരുമാനം. യുഡിഎഫില്‍ തുടരാന്‍ ജോസ് കെ മാണി വിഭാഗത്തിന് അര്‍ഹതയില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാൻ ആണ് അറിയിച്ചത്.

 

യുഡിഎഫ് നേതൃത്വത്തെ ജോസ് കെ മാണി വിഭാഗം ധിക്കരിക്കുകയാണെന്നും ഇതിനാൽ ഇവര്‍ മുന്നണിയില്‍ വേണ്ടെന്നുമാണ് ബെന്നി ബെഹനാന്റെ വിശദീകരണം. യുഡിഎഫ് യോഗത്തില്‍ നിന്നും ജോസ് വിഭാഗത്തെ മാറ്റിനിര്‍ത്തിയെന്നും ബെന്നി ബെഹനാന്‍ അറിയിച്ചു.

 

 


കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കണമെന്ന യുഡിഎഫ് ആവശ്യം ജോസ് വിഭാഗം അംഗീകരിക്കാതിരുന്നതോടെയാണ് മുന്നണിയിൽ നിന്നു പുറത്താക്കുകയെന്ന കടുത്ത നടപടിയിലേക്ക് ബന്ധപ്പെട്ടവർ കടന്നത്.

 

 

അതേസമയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ടുനൽകണമെന്ന ധാരണ ഉണ്ടായിരുന്നില്ലെന്നാണ് ജോസ് കെ മാണി വിഭാ​ഗത്തിന്റെ പ്രതികരണം. യുഡിഎഫ് നടപടി പാതകമാണെന്നു വ്യക്തമാക്കിയ റോഷി അ​ഗസ്റ്റിൻ തങ്ങൾ ആളും അർഥവും ഇല്ലാത്തവരല്ലെന്നും സ്വതന്ത്രരായി നിൽക്കുമെന്നും കൂട്ടിച്ചേർത്തു.

June 29, 2020, 14:44 pm

Advertisement