25 Saturday
January , 2020
4.24 PM
livenews logo
flash News
പൗരത്വ ഭേദ​ഗതി നിയമത്തിൽ പ്രതിഷേധിച്ച് സിപിഐഎം പ്രവർത്തകൻ സ്വയം തീക്കൊളുത്തി ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം അന്വേഷിച്ച പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു ഇസ്‌ലാമോഫോബിക് ആവാൻ ഭരണകൂടത്തിന് മടിയില്ലെങ്കിൽ അത് വിളിച്ചുപറയാൻ നമുക്കെന്തിനാണ് മടി; റാനിയ സുലൈഖ ഇസ്‍ലാമോഫോബിയ സർവ സാധാരണമാക്കാനുള്ള ശ്രമം നടക്കുന്നു; അരുന്ധതി റോയ് സ്ത്രീകൾ പൊതുരംഗത്ത്‌ കൂടുതൽ സജീവമാകണമെന്ന് ലതിക സുഭാഷ്‌ നിവിൻ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് പൊറോട്ടയും ചിക്കനും മോഷ്ടിച്ചു; വീഡിയോ പകർത്തിയയാൾക്ക് മർദനം മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയതിന് സെൻകുമാറിനെതിരെ കേസ് ഖാസിം സുലൈമാനിയുടെ വധത്തിൽ ഇറാന്റെ തിരിച്ചടി: കൂടുതൽ യുഎസ് സൈനികർക്ക് പരിക്കേറ്റതായി അമേരിക്ക നോവൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി; ആശുപത്രികൾ നിറഞ്ഞുകവിഞ്ഞു കേരളത്തിന്റെ പോരാട്ടങ്ങള്‍ക്ക് കരുത്തേകാന്‍ ആസാദെത്തുന്നു; ആദ്യം കോഴിക്കോട്

കല്യാണ്‍ ജ്വല്ലേഴ്‌സ് നല്‍കിയ അപകീര്‍ത്തിക്കേസില്‍ മാത്യു സാമുവല്‍ ഹാജരായി

September 11, 2019, 13:20 pm

തൃശൂര്‍: സാമുഹികമാധ്യമത്തില്‍ പോസ്റ്റ് ഇട്ടതിന്റെ പേരില്‍ രണ്ടു കോടിയുടെ നഷ്ടം ഉണ്ടായതായി കാണിച്ചു കല്യാണ്‍ ജ്വല്ലഴ്‌സ് ചീഫ് ജനറല്‍ മാനേജര്‍ കൊടുത്ത അപകീര്‍ത്തി കേസില്‍ പ്രമുഖ പത്രപ്രവര്‍ത്തകനും തെഹല്‍ക  മാനേജിങ് എഡിറ്ററുമായിരുന്ന മാത്യു സാമുവലിനെ തൃശൂര്‍ ഈസ്റ്റ് പോലിസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം  ചെയ്തു. കോതമംഗലം സ്വദേശി ഇന്‍സ്പെക്ടര്‍ ജോയിയാണ് കേസിന്റെ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍. കല്യാണിനെതിരായ  ഫേസ്ബുക്ക് പോസ്റ്റിന്റെ പിറകില്‍ ആരാണെന്ന് ആയിരുന്നു പ്രധാന ചോദ്യം. ആരുമില്ല, അനീതിക്കെതിരായ  പോരാട്ടത്തിന്റെ ഭാഗമാണെന്ന് താന്‍ മറുപടി പറഞ്ഞതായി മാത്യു സാമുവല്‍ അറിയിച്ചു.

 

കേന്ദ്ര സര്‍ക്കാരിന്റെ പബ്ലിഷ് ചെയ്ത ഡോക്യൂമെന്റസ് എന്‍ഐസി ഒഫീഷ്യലി സമ്മതിക്കുന്ന അപ്‌ഡേറ്റ്‌സില്‍ പറഞ്ഞിട്ടുള്ളതാണ്. മിനിസ്ട്രി ഓഫ് കോര്‍പറേറ്റ് അഫയേഴ്‌സ് നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്റര്‍ എന്നിവടങ്ങളില്‍ നിന്നു കിട്ടിയ വിവരങ്ങള്‍ ആണിതെന്നും മാത്യു  വാദിച്ചു. വിവരങ്ങള്‍ കിട്ടാന്‍ ആരൊക്കെ സഹായിച്ചുവെന്ന് വെളിപ്പെടുത്താന്‍ മാത്യു സാമുവല്‍ തയ്യാറായില്ല.

 

വാദിയുടെ വീടിന്റെ ബാത്ത് റൂം ടൈല്‍സ്, വീടിന്റെ ചുവരുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ എങ്ങനെ അറിഞ്ഞു തുടങ്ങിയ  ചോദ്യങ്ങളുമുണ്ടായി. ഗോകുല്‍ പ്രസാദ്, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, ശ്രീകണ്ഠന്‍, എം വി നാസ്സര്‍ എന്നിവരുമായുള്ള ബന്ധത്തെക്കുറിച്ചും ചോദ്യങ്ങളുണ്ടായി.

 


കല്യാണ്‍ 10000 കോടിയുടെ ലോണ്‍ തിരിച്ചടവില്‍ വീഴ്ചവരുത്തിയത് ചോദ്യം ചെയ്ത് മാത്യു സാമുവല്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിനെ  തുടര്‍ന്നാണ് അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. എന്നാല്‍ പോസ്റ്റ് ഇട്ട ശേഷം സ്വാമി 3250 കോടി രൂപ രണ്ടു ദിവസത്തിനുള്ളില്‍ തിരിച്ചടച്ച കാര്യം മാത്യു സാമുവല്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.

 

September 11, 2019, 13:20 pm

Advertisement