29 Saturday
February , 2020
2.58 PM
livenews logo
flash News
നാല് ദിവസം കൊണ്ട് ‍ജനം വിളിച്ചത് 13200 തവണ; ഫോണെടുക്കാതെ ഡൽഹി പൊലീസ് ജയ് ശ്രീറാം വിളിച്ച് കലാപകാരികളെത്തിയപ്പോൾ ബുള്ളറ്റിലെത്തി മൊഹീന്ദർ സിങ്ങും മകനും രക്ഷപെടുത്തിയത് 80 മുസ്‌ലിങ്ങളെ ഡൽഹി കലാപകാരികൾക്കെതിരെ പോസ്റ്റർ; പാലക്കാട് എസ്എഫ്ഐ നേതാക്കൾക്കെതിരെ കലാപശ്രമക്കേസ് ബിജെപി മുൻ എംഎൽഎയ്ക്കെതിരേ ബലാൽസം​ഗക്കേസ്; പരാതി നൽകിയത് ബിജെപി പ്രവർത്തക സംഘപരിവാര കലാപത്തിന്റെ മറവിൽ ഡൽഹി പോലിസ് നടത്തിയ അതിക്രമത്തിൽ 24കാരൻ മരിച്ചു പുൽവാമ ആക്രമണം: ജയ്ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്തതായി എൻഐഎ അമിത് ഷായ്ക്കൊപ്പം വിരുന്നിൽ പങ്കെടുത്ത മമതാ ബാനർജിയുടെ നടപടിക്കെതിരേ പ്രതിഷേധം ജെഎൻയു രാജ്യദ്രോഹക്കേസ്: കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാരിന്റെ അനുമതി കോവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുന്നു; ഇറാനിൽ മരണം 34 ആയി മുസ് ലിംകൾക്ക് അഞ്ചുശതമാനം വിദ്യാഭ്യാസ സംവരണമേർപ്പെടുത്തുന്ന നിയമം കൊണ്ടുവരുമെന്ന് മ​ഹാരാഷ്ട്ര സർക്കാർ

ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ 'ജോയ്‌ ഹോംസ്' പദ്ധതി റീ ബില്‍ഡ് കേരളയ്ക്ക് കരുത്ത് പകരുന്നത്: മുഖ്യമന്ത്രി പിണറായി വിജയന്‍


തിരുവല്ല: കേരളത്തിന്റെ പുനര്‍ നിര്‍മാണത്തില്‍ ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ വഹിച്ച പങ്ക് മഹത്തരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവല്ല ഡോ. അലക്‌സാണ്ടര്‍ മാര്‍ തോമ ഓഡിറ്റോറിയത്തില്‍ നടന്ന പ്രളയബാധിതരുടെ പുനരധിവാസത്തിനായി ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ആരംഭിച്ച ഭവനപദ്ധതി' ജോയ് ഹോംസ്' ഗുണഭോക്താക്കളുടെ രണ്ടാമത് സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റീബില്‍ഡ് കേരളയ്ക്ക് കരുത്തുപകരുന്ന ജോയ് ഹോംസ് പദ്ധതി യാഥാര്‍ഥ്യമാക്കിയ ജോയ് ആലുക്കാസ് ഫൗണ്ടേഷന് കേരള സര്‍ക്കാരിന്റെ നന്ദിയും മുഖ്യമന്ത്രി രേഖപ്പെടുത്തി.

 


പ്രളയ ദുരിതത്തില്‍ കിടപ്പാടം നഷ്ടപ്പെട്ട 250 കുടുംബങ്ങള്‍ക്ക് 15 കോടി രൂപ മുതല്‍മുടക്കിലാണ് ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ഭവനം നിര്‍മിച്ചു നല്‍കിയത്.  

 


ചടങ്ങില്‍ എ.എം ആരിഫ് എം.പി ജോയ് ഹോംസ് ഉപഭോക്താക്കളുടെ മെമന്റോ വിതരണോദ്ഘാടനവും ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ ഹാന്‍ഡ് ബുക്ക്  പ്രകാശനം മാത്യു റ്റി തോമസ് എംഎല്‍എയും എന്‍.കെ പ്രേമചന്ദ്രന്‍ എംപി ഡയാലിസിസ് കിറ്റ് വിതരണവും നിര്‍വഹിച്ചു.

 

പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കൊല്ലം, ഇടുക്കി എന്നീ ജില്ലകളില്‍ നിന്നുള്ള ജോയ് ഹോംസ് ഗുണഭോക്താക്കളായ നൂറു കുടുംബങ്ങളാണ് കൂട്ടായ്മയില്‍ പങ്കെടുത്തത്. തിരുവല്ല മുനിസിപ്പല്‍ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍ അധ്യക്ഷത വഹിച്ച സംഗമത്തില്‍ ജോയ് ആലുക്കാസ് സിഎംഡി ജോയ് ആലുക്കാസ്, ജോയ് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടര്‍മാരായ ജോളി ജോയ് ആലുക്കാസ്, എല്‍സ ജോയ് ആലുക്കാസ്, പത്തനംതിട്ട എംപി  ആന്റോ ആന്റണി, എംല്‍എമാരായ വീണ ജോര്‍ജ്, രാജു എബ്രഹാം, സജി ചെറിയാന്‍, റവ. ഡോ. ജോസഫ് മാര്‍ തോമ മെത്രാപൊലീത്ത(മാര്‍ത്തോമ സിറിയന്‍ പള്ളി), ചിങ്ങവനം അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ സെവറിയോസ് കുര്യാക്കോസ്, റവ. ഡോ. ജോഷുവ മാര്‍ ഇഗ്നാതിയോസ് ബിഷപ്പ്, വള്ളംകുളം സിറിയന്‍ ഓര്‍ത്തഡോക്‌സ് ബിഷപ്പ് മാര്‍ ഗ്രിഗോറിയോസ് കുര്യാക്കോസ്, അക്കീരമന്‍ കാളിദാസഭട്ടതിരിപ്പാട്, ബിഷപ്പ് തോമസ് സാമുവല്‍ തിരുമേനി, ടൗണ്‍ മസ്ജിദ് ഇമാം കെ.ജെ സലാം സഖഫി,  ഡിവൈഎസ്പി ജോസ് ഇ.ആര്‍ എന്നിവര്‍ പങ്കെടുത്തു.‌

 


നിലവില്‍ 160 ഓളം കുടുംബങ്ങള്‍ പുതിയ ഭവനങ്ങളില്‍ താമസം തുടങ്ങിയെന്നും മറ്റു ഭവനങ്ങള്‍ ഉടന്‍ തന്നെ ഗുണഭോക്താക്കള്‍ക്ക് കൈമാറുമെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് സിഎംഡി ജോയ് ആലുക്കാസ് പറഞ്ഞു.

February 11, 2020, 15:48 pm

Advertisement