24 Monday
February , 2020
2.44 PM
livenews logo
flash News
ട്രംപ് ഇന്ത്യയിലെത്തി; നമസ്തെ ട്രംപിനു തുടക്കമായി ശിവനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പാലക്കാട്ട് യുവാവിനെ സംഘ്പരിവാര്‍ അക്രമികള്‍ ബലംപ്രയോഗിച്ച് ഫേസ്ബുക്ക് ലൈവില്‍ മാപ്പുപറയിപ്പിച്ചു ഷഹീന്‍ബാഗ് സമരത്തിനെതിരായ ഹരജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും ഫിലിപ്പീൻസിലെ കൂട്ടവിവാഹവും മുഖംമൂടി ദമ്പതികളും അധോലോക നായകൻ രവി പൂജാരിയെ സെന​ഗൽ നാടുകടത്തി; ഇന്ന് ബം​ഗളുരുവിലെത്തിക്കും ദുബയിൽ പിടിച്ചുപറിക്കിരയായ ഇന്ത്യക്കാരിയുടെ രക്ഷയ്ക്കെത്തിയത് പാകിസ്താനി യുവാക്കൾ തുപ്പലുതൊട്ട് ഫയലുകളുടെ പേജ് മറിക്കരുത്: ജീവനക്കാർക്ക് നിർദേശവുമായി യുപി സർക്കാർ ലോസ് ആഞ്ചലസിൽ ഇന്ത്യക്കാരൻ വെടിയേറ്റുമരിച്ചു ബലാൽസം​ഗത്തിലൂടെ പിറന്ന കുഞ്ഞിനെ കൊലപ്പെടുത്തിയ കൗമാരക്കാരി അറസ്റ്റിലായി ദ്വിദിന സന്ദർശനത്തിനായി ട്രംപും മെലനിയയും ഇന്ത്യയിലേക്ക് തിരിച്ചു

ഫാഷിസം കേന്ദ്രത്തിൽ മാത്രമല്ല കേരളത്തിലും; തുറന്നുപറയാൻ ഭയമെന്ന് ജോയ് മാത്യു


കോഴിക്കോട്: ഫാഷിസം കേന്ദ്രത്തിൽ മാത്രമല്ല, കേരളത്തിലും ഉണ്ടെന്ന് നടൻ ജോയ് മാത്യു. മാവോവാദി ബന്ധം ചുമത്തി അലനേയും താഹയേയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പൗരത്വഭേദ​ഗതി നിയമത്തിനെതിരെ പ്രതിഷേധിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അത്തരക്കാരുടെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ വിശ്വാസമില്ലെന്നും തന്റെ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും ജോയ് മാത്യു പറഞ്ഞു.

 

കോഴിക്കോട് സംഘടിപ്പിച്ച ജനാധിപത്യ സം​ഗമത്തിൽ സംസാരിക്കുകയായിരുന്നു ജോയ് മാത്യു. ചായ കുടിക്കാൻ പോയതിനല്ല അറസ്റ്റെന്ന് പറഞ്ഞാണ് പൊലീസ് നടപടിയെ മുഖ്യമന്ത്രി പിന്തുണച്ചത്. അത്തരമൊരു മുഖ്യമന്ത്രിക്കൊപ്പം ചേർന്ന് പൗരത്വ ഭേദ​ഗതി നിയമത്തിനെതിരാ പോരാട്ടത്തിനില്ല. ഫാഷിസം കേന്ദ്രത്തിൽ മാത്രമല്ല, കേരളത്തിലുമുണ്ട്. അത് തുറന്നു പറയാൻ പലർക്കും കഴിയുന്നില്ല. എല്ലാവർക്കും ഭയമാണ്.

 

ഇവിടെ വന്നിരിക്കുന്നവർ പോലും പൊലീസ് നിരീക്ഷണത്തിലായിരിക്കും. അവർക്കെതിരെയും യുഎപിഎ ചുമത്തപ്പെടാം. ഓഷോയിലും മാർക്സിസത്തിലും മാവോയിലും ഒരാൾക്ക് വിശ്വസിക്കാം. അതിന്റെ പേരിൽ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയതിനുള്ള ന്യായീകരണങ്ങൾ ഒരാൾക്കും വിശ്വസിക്കാനാവുന്നതല്ലെന്നും ജോയ് മാത്യു കൂട്ടിച്ചേർത്തു. 

January 16, 2020, 15:04 pm

Advertisement