26 Tuesday
May , 2020
11.27 PM
livenews logo
flash News
കൊറോണ: അമേരിക്കയിൽ മരണം ഒരുലക്ഷം കടന്നു സംഘപരിവാരകലാപ ഇരകളെ വേട്ടയാടി ഡൽഹി പോലിസും; പരാതിക്കാരോടു തെളിവു ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ സൗജന്യമല്ലെന്ന പ്രഖ്യാപനം പ്രതിഷേധാര്‍ഹം; പുന്നക്കന്‍ മുഹമ്മദലി വിദേശത്ത് നിന്ന് മടങ്ങി വരുന്നവർക്ക് ഇനി ക്വാറന്റൈൻ സൗജന്യമല്ല; പണം നൽകണമെന്ന് സർക്കാർ സിനിമാ സെറ്റ് തകർക്കൽ: പ്രതികൾക്കെതിരെ കാപ്പ ചുമത്തും; കാരി രതീഷ് 25ഓളം ക്രിമിനൽ കേസുകളിൽ പ്രതി അവരിൽ മഹാഭൂരിപക്ഷവും നാടണഞ്ഞിരുന്നെങ്കിൽ ഇന്നും ജീവിച്ചിരിക്കുമായിരുന്നു ഹെയര്‍ സലൂണിലെ രണ്ട് ജീവനക്കാരിൽ നിന്ന് 140 പേർക്ക് കോവിഡ് കൊറോണ: കണ്ണൂർ താഴേചൊവ്വ സ്വദേശി കുവൈത്തിൽ മരിച്ചു വയനാട് മൂന്നര വയസുകാരിക്ക് പീഡനം: ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ ആലപ്പുഴ സ്വദേശി കൊറോണ ബാധിച്ച് റിയാദിൽ മരിച്ചു

വ്യാജ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചു; ഡിജിപിക്ക് പരാതി നൽകി ജൂഹി രസ്തോ​ഗി


തന്റെ പേരിൽ വ്യാജ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതിനെതിരെ ഡിജിപിക്ക് പരാതിയുമായി മിനിസ്ക്രീൻ താരം ജൂഹി രസ്തോഗി. സമൂഹമാധ്യമ പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടി ഡിജിപി ലോക്നാഥ് ബെഹ്‌റയ്ക്കും എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ക്കുമാണ് ജൂഹി പരാതി നല്‍കിയത്.

 

മനഃപൂർവം അപകീർത്തിപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് ഇവ പ്രചരിപ്പിക്കുന്നതെന്ന് ജൂഹി പരാതിപ്പെടുന്നു. പല ഭാഗങ്ങളിൽ നിന്നായി പരിചയക്കാർ വിളിച്ചു പറയുകയും സ്ക്രീൻഷോട്ട് അയച്ചു നൽകുകയും ചെയ്തപ്പോഴാണ് താൻ വിവരം അറിഞ്ഞതെന്നും ജൂഹി പറയുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നിവ വഴിയാണ് അശ്ലീല ചിത്രങ്ങളും വിഡിയോകളും പ്രചരിച്ചത്.‌

 

ഇത്തരം പ്രചരണങ്ങൾ എല്ലാം തന്നെ തികച്ചും വാസ്തവവിരുദ്ധവും തന്നെ വ്യക്തിഹത്യ നടത്തുകയെന്ന ഗൂഡ ലക്ഷ്യത്തോടെ ചില കുബുദ്ധികൾ നടത്തുന്നതുമാണെന്ന് ജൂഹി പറയുന്നു. സംഭവം സൈബര്‍ സെല്‍ പരാതി അന്വേഷിക്കുന്നുണ്ടെന്നും പൊലീസിന്റെ സഹായത്താല്‍ കുപ്രചരണങ്ങളുടെ ഉറവിടവും കുറ്റക്കാരേയും ഉടനെ തന്നെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ജൂഹി കൂട്ടിച്ചേർത്തു.

 

ജൂഹി രസ്തോ​ഗിയുടെ ഫേസ്ബുക്ക് പോസ്റ്റ്

 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി എന്റെ പേരില്‍ തികച്ചും മോശമായ തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം പ്രചരണങ്ങള്‍ എല്ലാം തന്നെ തികച്ചും വാസ്തവവിരുദ്ധവും എന്നെ വ്യക്തിഹത്യ നടത്തുക എന്ന ഗൂഢലക്ഷ്യത്തോടെ ചില കുബുദ്ധികള്‍ നടത്തുന്നതുമാണെന്ന് വേദനയോടെ അറിയിച്ചു കൊള്ളട്ടെ. ശ്രദ്ധയില്‍പ്പെട്ട ഇത്തരം സമൂഹ മാധ്യമ പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടി കേരള പോലീസ് ഡയറക്ടര്‍ ജനറല്‍ ലോക് നാഥ് ബെഹ്‌റ IPS നും, എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി. ഇവരുടെ നിര്‍ദ്ദേശപ്രകാരം സൈബര്‍ സെല്‍ എന്റെ പരാതി അടിയന്തിരമായി അന്വേഷിക്കുകയാണെന്ന വിവരം അറിയിക്കട്ടെ. Police ന്റെ സഹായത്താല്‍ കുപ്രചരണങ്ങളുടെ ഉറവിടവും കുറ്റക്കാരേയും ഉടനെ തന്നെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുവാന്‍ സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാവരുടെയും സ്‌നേഹവും പിന്തുണയും എപ്പോഴും ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയോടെ..

സസ്‌നേഹം

April 07, 2020, 13:39 pm

Advertisement