മൈക്രോ ബ്ലോഗിങ് സാമൂഹികമാധ്യമമായ ട്വിറ്ററിലെ ആദ്യ ട്വീറ്റ് വൻ തുകയ്ക്ക് ലേലത്തിൽ പോയി. 14.6 കോടി രൂപയ്ക്കാണ്(20 ലക്ഷം ഡോളർ)ജസ്റ്റ് സെറ്റിങ് അപ് മൈ ട്വിറ്റർ എന്ന ആദ്യ ട്വീറ്റ് ലേലം ചെയ്തത്. 2006 മാർച്ച് 21നായിരുന്നു ഈ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ട്വിറ്റർ സ്ഥാപകനായ ജാക് ഡോർസിയായിരുന്നു ട്വീറ്റിനു പിന്നിൽ.
ട്വീറ്റുകൾ വിൽക്കാനും വാങ്ങാനും അവസരമൊരുക്കുന്ന വാല്യുബൾസ് അറ്റ് സെന്റ് എന്ന സൈറ്റിലായിരുന്നു ജാക് ഡോർസിയുടെ ഓട്ടോഗ്രാഫോടു കൂടിയ ട്വീറ്റ് വിൽപ്പനയ്ക്കു വച്ചത്. ബ്ലോക് ചെയിൻ പ്ലാറ്റ്ഫോം ആയ ട്രോൺ സ്ഥാപകൻ ജസ്റ്റിൻ സൺ ആണ് ജാകിന്റെ ട്വീറ്റ് വാങ്ങിയത്.
ട്വീറ്റിന്റെ ഉടമ ഒപ്പുവച്ച ഡിജിറ്റൽ സർട്ടിഫിക്കറ്റ് ആയാണ് ട്വീറ്റ് ലേലത്തിൽ വിൽക്കുന്നത്.
March 07, 2021, 12:03 pm