18 Saturday
January , 2020
11.43 AM
livenews logo
flash News
ഷഹീൻബാ​ഗ് ആവർത്തിച്ച് ബീഹാറും മുംബൈയും; രാപ്പകൽ പ്രതിഷേധത്തെരുവുമായി സ്ത്രീകൾ ഉയരക്കുറവിന്റെ പെരുമയുമായി ഖ​ഗേന്ദ്ര താപർ വിടവാങ്ങി ഇറാന്റെ ആക്രമണത്തിൽ 11 സൈനികർക്ക് പരിക്കേറ്റതായി യുഎസ് വെളിപ്പെടുത്തൽ ദേശസുരക്ഷാ നിയമപ്രകാരം ആരെയും കസ്റ്റഡിയിലെടുക്കാൻ ഡൽഹി പോലിസിന് ലഫ്.​ഗവർണറുടെ അനുമതി കാലാവസ്ഥ വ്യതിയാനപ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ ജനങ്ങളും ഒത്തുചേരണമെന്ന് യുഎഇ പരിസ്ഥിതി മന്ത്രി ലിപി അക്ബറിന് ഹ്യൂമൻ കെയർ അവാര്‍ഡ് ബഹിഷ്കരണ പ്രതിഷേധം അങ്ങ് വടക്കും; ബിജെപിക്കാരെ കടകളടച്ച് നാണംകെടുത്തി ബോവിക്കാനംകാരും ​ഗവർണറേയും പ്രസിഡന്റിനേയും നിയമിച്ചവരാണ് ഇന്ന് ഇന്ത്യ നേരിടുന്ന ദുരന്തം; സ്വാമി സന്ദീപാനന്ദ ​ഗിരി തലച്ചോറിനെ തെറ്റിദ്ധരിപ്പിച്ച് നടുവേദന മാറ്റാനുള്ള വിദ്യയുമായി ജാ​ഗ്വാർ നിർഭയ കേസിൽ പുതിയ മരണ വാറന്റ്: ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും

ഉന്നാവോ പിതാവിന്റേത് നിയമവാഴ്ചയുടെ പരാജയം കൊണ്ടുള്ള ചിന്താ​ഗതി; ജനാധിപത്യത്തെ തകർക്കുന്ന സാഹചര്യം ഉണ്ടാക്കരുതെന്ന് ജസ്റ്റിസ് കമാൽ പാഷ

December 07, 2019, 13:54 pm

ഷിയാസ് ബിൻ ഫരീദ്

 

ഉന്നാവോയിൽ കൂട്ടബലാത്സം​ഗം നേരിട്ടതിനെതിരെ പരാതി ഉന്നയിച്ച മകളെ തീയിട്ടുകൊന്ന പ്രതികളെ വെടിവച്ചു കൊല്ലണമെന്ന ഇരയുടെ പിതാവിന്റെ ആവശ്യം ​ഗുരുതരമായ അപകടമെന്ന് ജസ്റ്റിസ് കമാൽപാഷ. ഇതേ രീതിയാണ് ഇനി സംഭവിക്കാൻ പോവുന്നത്. നാട്ടിലെ നിയമവാഴ്ചയില്ലാതാവുമെന്നും അദ്ദേഹം ന്യൂസ്ടാ​ഗ് ലൈവിനോടു വ്യക്തമാക്കി. കൊല്ലപ്പെട്ട കുട്ടിയുടെ പിതാവിനും ബന്ധുക്കൾക്കും അമ്മാവനുമൊക്കെ വധഭീഷണിയും ഉണ്ട്. അമ്പലം പണിയാനും പള്ളി പണിയിപ്പിക്കാനും പ്രതിമകളുയർത്താനും പശുക്കളുടെ മാനവും ജീവനും രക്ഷിക്കാൻ നടക്കുന്നവരും ഈ നാട്ടിലെ പെൺകുട്ടികളുടെ ജീവനും മാനവും രക്ഷിക്കാൻ എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ വളരെ നന്നായിരുന്നു. അതാണവർ ചെയ്യേണ്ടത്.

 

അതല്ലെങ്കിൽ ഇതിങ്ങനെ ആവർത്തിച്ചുകൊണ്ടിരിക്കും. ജനങ്ങൾ തെരുവിലിറങ്ങും. ഇവിടെയിപ്പോൾ നീതി കിട്ടിയെന്നൊരു കാഴ്ചപ്പാടാണ് കുടുംബത്തിനും ബന്ധുക്കൾക്കും നാട്ടുകാർക്കും. ഈ കാഴ്ചപ്പാടിലേക്ക് പോയാൽ ജനാധിപത്യത്തെ തുരങ്കം വയ്ക്കുന്നൊരു നടപടിയായി അത് മാറും. അതുണ്ടാവാതിരിക്കണമെങ്കിൽ അത്രത്തോളം ശക്തമായ നിയമനിർമാണം വേണം. നിയമ വാഴ്ചാ സംവിധാനവും നീതിന്യായ വ്യവസ്ഥയും വേണം. പെണ്ണുങ്ങൾക്ക് സംരക്ഷണം ഒരുക്കാൻ ഇവിടുത്തെ പൊലീസ് തയ്യാറാവണം. തക്കതായ സമയത്ത് കർക്കശമായ ശിക്ഷ കൊടുത്താൽ ഈ അവസ്ഥയൊഴിവാകും. അല്ലെങ്കിൽ ഇത് കൂടിക്കൊണ്ടിരിക്കും.

 

നിർഭയ കേസിൽ ഏഴു വർഷമായിട്ടും ഇതുവരെ പ്രതികളുടെ വധശിക്ഷ നടപ്പാക്കിയിട്ടില്ല. പ്രതികൾ രാഷ്ട്രപതിക്ക് ദയാഹരജി കൊടുത്ത് കാത്തിരിക്കുകയാണ്. അത് രാഷ്ട്രപതിയെടുത്ത് കക്ഷത്തിൽ വയ്ക്കേണ്ട കാര്യമില്ലല്ലോ. ആരാച്ചാർ പോലുമില്ലാത്ത അവസ്ഥയാണ്. ഇവിടെ എത്രയും വേ​ഗം വിധി നടപ്പാക്കണം. അവരെ തൂക്കിലേറ്റണം. ആ പെൺകുട്ടിയെ വേദനിപ്പിച്ചവന്മാരും അതുപോലെ അനുഭവിക്കണം. അത് ജനങ്ങൾ കാണുകയും അറിയുകയും വേണം. സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിൽ ഇത് നടക്കുമോയെന്നും ജസ്റ്റിസ് കമാൽ പാഷ ചോദിച്ചു.

 

അവിടെയീ ബലാത്സം​ഗങ്ങളൊന്നും ഇല്ലല്ലോ. എന്താ ഇല്ലാത്തത്?. ചെയ്യുന്നവന്റെ തല വെട്ടും. താൻ അറബ് ലോകത്തെ ആക്ഷേപിക്കുന്നതല്ല. എന്നാൽ അവിടുത്തെ നീതി നിർവഹണ സംവിധാനം നല്ലതാണെന്നും അഭിപ്രായമില്ല. എന്നാൽ അവിടെ കുറ്റകൃത്യങ്ങൾ കുറവാണ്. അത് ചെയ്യാൻ ഏതൊരാളും രണ്ടാമതൊന്ന് ആലോചിക്കും. അതാണ് കാര്യം. നിയമത്തെയും ശിക്ഷയേയും പേടിയുണ്ട്. ഇവിടെയും കുറ്റകൃത്യങ്ങൾക്ക് തക്കതായ ശിക്ഷയുണ്ടെങ്കിൽ ഭയമുണ്ടാവും. അതിൽ സംശയമില്ല. അതും അതിവേ​ഗത്തിൽ ആവുകയും വേണമെന്നും ജസ്റ്റിസ് കമാൽ പാഷ കൂട്ടിച്ചേർത്തു.

 

തെലങ്കാനയിൽ യുവ ഡോക്ടറെ കൂട്ടബലാത്സം​ഗം ചെയ്തു തീയിട്ടു കൊന്ന പ്രതികളെ പൊലീസ് വെടിവച്ചുകൊന്ന സംഭവത്തെ പരാമർശിച്ചായിരുന്നു ഉന്നാവോ പെൺകുട്ടിയുടെ പിതാവിന്റെ പ്രതികരണം. സർക്കാരും അധികൃതരും പ്രതികളെ തൂക്കിക്കൊല്ലുകയോ വെടിവച്ചു കൊല്ലുകയോ വേണമെന്നാണ് തന്റെ ആവശ്യം. ഹൈദ്രാബാദിൽ നടന്ന വെടിവയ്പ് കൊല എനിക്കിഷ്ടപ്പെട്ടു. എനിക്ക് അത്യാ​​ഗ്രഹമൊന്നുമില്ല. വീട് നിർമിച്ചു നൽകുകയോ മറ്റെന്തെങ്കിലും നഷ്ടപരിഹാരമോ ഒന്നും തനിക്കു വേണ്ടെന്നും യുവതിയുടെ പിതാവ് മാധ്യമപ്രവർത്തകരോടു പറഞ്ഞു. 

December 07, 2019, 13:54 pm

Advertisement