24 Monday
February , 2020
4.53 PM
livenews logo
flash News
ട്രംപ് ഇന്ത്യയിലെത്തി; നമസ്തെ ട്രംപിനു തുടക്കമായി ശിവനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പാലക്കാട്ട് യുവാവിനെ സംഘ്പരിവാര്‍ അക്രമികള്‍ ബലംപ്രയോഗിച്ച് ഫേസ്ബുക്ക് ലൈവില്‍ മാപ്പുപറയിപ്പിച്ചു ഷഹീന്‍ബാഗ് സമരത്തിനെതിരായ ഹരജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും ഫിലിപ്പീൻസിലെ കൂട്ടവിവാഹവും മുഖംമൂടി ദമ്പതികളും അധോലോക നായകൻ രവി പൂജാരിയെ സെന​ഗൽ നാടുകടത്തി; ഇന്ന് ബം​ഗളുരുവിലെത്തിക്കും ദുബയിൽ പിടിച്ചുപറിക്കിരയായ ഇന്ത്യക്കാരിയുടെ രക്ഷയ്ക്കെത്തിയത് പാകിസ്താനി യുവാക്കൾ തുപ്പലുതൊട്ട് ഫയലുകളുടെ പേജ് മറിക്കരുത്: ജീവനക്കാർക്ക് നിർദേശവുമായി യുപി സർക്കാർ ലോസ് ആഞ്ചലസിൽ ഇന്ത്യക്കാരൻ വെടിയേറ്റുമരിച്ചു ബലാൽസം​ഗത്തിലൂടെ പിറന്ന കുഞ്ഞിനെ കൊലപ്പെടുത്തിയ കൗമാരക്കാരി അറസ്റ്റിലായി ദ്വിദിന സന്ദർശനത്തിനായി ട്രംപും മെലനിയയും ഇന്ത്യയിലേക്ക് തിരിച്ചു

ആയിരം കോടിയുടെ വിറ്റുവരവ് ലക്ഷ്യമാക്കി കള്ളിയത്ത് ഗ്രൂപ്പ്; നൂറാം വാർഷികം ലക്ഷ്യമിട്ട് നൂതന പദ്ധതികള്‍ക്കു തുടക്കം


കൊച്ചി: സ്റ്റീല്‍ ബാര്‍ വില്‍പ്പനയില്‍ 2023 ഓടെ ആയിരം കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമാക്കി സ്റ്റീല്‍ വ്യവസായ രംഗത്തെ പ്രമുഖ കമ്പനി കള്ളിയത്ത് ഗ്രൂപ്പ്. നടപ്പു സാമ്പത്തിക വര്‍ഷം 700 കോടിയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നതെന്നും കള്ളിയത്ത് ഗ്രൂപ്പ് എംഡി നൂര്‍ മുഹമ്മദ് നൂര്‍ഷാ കള്ളിയത്ത്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ദിര്‍ഷ മുഹമ്മദ് കള്ളിയത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

90-ാം വാര്‍ഷികത്തിന്റെ ഭാഗമായി സ്റ്റീല്‍ വ്യവസായരംഗത്തെ പ്രമുഖ സ്ഥാപനവും കേരളത്തിലെ ആദ്യത്തെ ടിഎംടി സ്റ്റീല്‍ ബാര്‍ നിര്‍മാതാക്കളുമായ കള്ളിയത്ത് ഗ്രൂപ്പ് 100-ാം വര്‍ഷത്തിലേക്കായി നൂതന പദ്ധതികള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്. 1929ല്‍ കള്ളിയത്ത് അബ്ദുള്‍ ഖാദര്‍ ഹാജി സ്ഥാപിച്ച കമ്പനി 90-ാം വര്‍ഷത്തില്‍ ഫാക്ടറിയുടെ നവീകരണം ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഉപഭോക്താക്കളോടുള്ള പ്രതിബദ്ധത വ്യക്തമാക്കികൊണ്ട് വരും വര്‍ഷങ്ങളില്‍ നൂതനമായ കൂടുതല്‍ ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ കമ്പനി ആലോചിക്കുന്നുണ്ട്.

 

കമ്പനിയുടെ പാലക്കാട്ടെ അത്യാധുനിക സൗകര്യങ്ങളുള്ള ഫാക്ടറിയുടെ ഉത്പാദനശേഷി ഈയടുത്തിടെ വര്‍ധിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി 40 ടണ്ണായിരുന്ന ഉത്പാദനശേഷി 200 ടണ്ണായി ഉയര്‍ത്തി. ഇതിന് പുറമേ ഉല്‍പന്നങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് പിഎല്‍സി കണ്‍ട്രോള്‍ഡ് കണ്ടിന്യൂയസ് ലീനിയര്‍ റോളിങ് മില്‍ ഉള്‍പ്പെടെയുള്ള പുത്തന്‍ സാങ്കേതികവിദ്യകള്‍ സംയോജിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

 

കമ്പനി കൈവരിച്ച ബിസിനസ് അഭിവൃദ്ധി സമൂഹത്തിലെ നാനാതുറകളിലുള്ളവര്‍ക്കും പ്രയോജനപ്പെടുത്തുന്നതിനായി വിവിധ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളിലും കള്ളിയത്ത് ഏര്‍പ്പെടുന്നുണ്ട്. ഇതിന്റെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മിടുക്കരായ വിദ്യാര്‍ഥികള്‍ക്കായി കള്ളിയത്ത് വിദ്യാമിത്ര സ്‌കോളര്‍ഷിപ്പ്, സ്‌കൂള്‍ കിറ്റ് എന്നിവ നല്‍കിവരുന്നുണ്ട്. ഇതിന് പുറമേ സ്‌കൂളുകളിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനായി സ്മാര്‍ട്ട് ക്ലാസ്റൂമുകള്‍ സൃഷ്ടിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങളും കമ്പനി നടത്തുന്നു.  

 

December 17, 2019, 22:27 pm

Advertisement