18 Friday
September , 2020
12.24 PM
livenews logo
flash News
ശിശുവിന്റെ മൃതദേഹം ഫ്രീസറിൽ വച്ചത് ജീവനക്കാർ മറന്നു; കണ്ടെത്തുന്നത് അഞ്ചാം ദിവസം ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം മൂന്നുകോടി പിന്നിട്ടു വിവാദ കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രി രാജിവച്ചു ഹിന്ദുത്വ ഭരണത്തില്‍ മുസ്‌ലിംകള്‍ സുരക്ഷിതരല്ല; ഇന്ത്യയിലെ മുസ്‌ലിം നേതൃത്വം കപടവേഷധാരികൾ; ഉമർ ഖാലിദിനെ ഉടൻ മോചിപ്പിക്കണമെന്നും കുവൈത്തി അഭിഭാഷകന്‍ അൽജസീറയെ ഫറ നിയമത്തിനു കീഴിൽ കൊണ്ടുവന്നു; യുഎസ് നടപടി യുഎഇ-ഇസ്രായേൽ നയതന്ത്രകരാറിന്റെ ഭാ​ഗമെന്ന് അൽജസീറ പ്രധാനമന്ത്രി രാജ്യത്തെ 60 കോടി ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തി; അമിത് ഷാ കണ്ണൂരിൽ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കോവിഡ് തൊഴിലില്ലാതെ പത്ത് കോടി പേർ; മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിച്ച് യുവജനങ്ങൾ യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം; വി ടി ബൽറാം എംഎൽഎയ്ക്ക് ലാത്തിച്ചാർജിൽ പരിക്ക് വെളുപ്പാന്‍ കാലത്ത് ‘വിശദീകരണം നല്‍കാന്‍’ പോകേണ്ടി വരുന്ന സാഹിബിന് തോര്‍ത്ത് വാങ്ങാന്‍ എന്റെ വക 25; ജലീലിനെ ട്രോളി വി ടി ബൽറാം

മോദിയുടെ ഭരണം പോലെയാകരുത് കേരളത്തിലേത്: കാനം രാജേന്ദ്രൻ


കൊച്ചി: മാവോവാദി വേട്ടയും യുഎപിഎ കേസും അടക്കമുള്ള കാര്യങ്ങളിൽ പിണറായി സർക്കാരിനെതിരെ വീണ്ടും രൂ​ക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മോദിയുടെ ഭരണം പോലെയാകരുത് കേരളത്തിലെ ഭരണമെന്ന് കാനം രാജേന്ദ്രൻ തുറന്നടിച്ചു.

 

പൊലീസ് നയങ്ങളെയെല്ലാം പിന്തുണക്കേണ്ട ബാധ്യത സിപിഐക്കില്ല. മാവോവാദികളെ അനുകൂലിക്കുന്ന പാർട്ടിയല്ല സിപിഐ. എന്നാൽ അവരെ കൊല്ലാൻ പാടില്ല. ഉന്‍മൂലന സിദ്ധാന്തമാണ് ഇപ്പോൾ പൊലീസ് നടപ്പാക്കുന്നതെന്നും അത് പാടില്ലെന്നും കാനം വ്യക്തമാക്കി.

 

മഞ്ചക്കണ്ടിയിലെ സിപിഐ അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ ശരിയാണെന്ന് ബോധ്യപ്പെട്ടു. ആ റിപ്പോർട്ട് സർക്കാരിന് കൈമാറിയിട്ടുണ്ട്. മാവോവാദികളുടെ കൊലയിൽ പൊലീസ് നിരത്തുന്ന തെളിവുകള്‍ അന്തിമമല്ല. പൊലീസ് നടപടിയെ എങ്ങനെയാണ് രാഷ്ട്രീയപാർട്ടികൾ നോക്കിക്കാണുന്നതെന്ന് ഇന്നലെ പ്രകാശ് കാരാട്ട് പറഞ്ഞപ്പോൾ ബോധ്യമായല്ലോയെന്നും കാനം ചോദിച്ചു.

 

പൊലീസ് പുറത്തുവിട്ട ദൃശ്യങ്ങളുടെ ആധികാരികതയെയും കാനം ചോദ്യം ചെയ്തു. ലോകത്തെവിടെയെങ്കിലും ഒരു പൊലീസുകാരൻ കമിഴ്ന്ന് കിടന്ന് മഹസ്സർ എഴുതുന്നത് കണ്ടിട്ടുണ്ടോയെന്ന് കാനം ചോദിച്ചു. അപ്പോൾ അതൊക്കെ ശരിയാണെന്ന് പറയരുത്. അതൊക്കെ കോടതി തീരുമാനിക്കട്ടെ. യുഎപിഎ ചുമത്താൻ പാടില്ല എന്നാണ് ദേശീയതലത്തിൽ ഇടതുപക്ഷ നയം.

 

ദേശാഭിമാനിയിലെ മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നത് സിപിഐയെ അല്ലെന്നും മുന്നണിയില്‍ തര്‍ക്കങ്ങളില്ലെന്നും കാനം വ്യക്തമാക്കി.

November 08, 2019, 11:07 am

Advertisement

Advertisement