14 Friday
August , 2020
4.34 AM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

കുവൈത്തിൽ തിരയിൽപ്പെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ കണ്ണൂർ സ്വദേശി മുങ്ങിമരിച്ചു


കുവൈത്ത് സിറ്റി: തിരമാലയില്‍ അകപെട്ട സുഹൃത്തുക്കളുടെ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവ് മരിച്ചു. കണ്ണൂര്‍ പേരാവൂര്‍ അനുങ്ങോട് മനതണ പന്തപ്ലാക്കൽ സനിൽ ജോസഫ് ആണ് മരിച്ചത്.

 

ബീച്ചില്‍ കുളിപ്പിക്കുന്നതിനിടെ കുട്ടികള്‍ തിരമാലയില്‍ അകപെടുകയും സനില്‍ രക്ഷപ്പെടുത്താൻ കടലിൽ ചാടുകയുമായിരുന്നു.

 

ഒപ്പമുണ്ടായിരുന്നവര്‍ സനിലിനെ രക്ഷപെടുത്തി വ്യോമമാർ​ഗം മുബാറഖിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

 

ഭാര്യയുടെയും മക്കളുടെയും കൺമുന്നിലായിരുന്നു സനിലിനെ കടലെടുത്തത്. നിസാന്‍ അല്‍ ബാപ്റ്റെയിന്‍ ഓട്ടോമൊബൈല്‍ കമ്പനിയില്‍ ജോലി നോക്കുകയായിരുന്നു സനിൽ.

 

ഭാര്യ സിമി തോമസ് സഭാ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സാണ് . മക്കള്‍ അമേയ എലിസബത്ത്‌ സനില്‍, അനയ മേരി സനില്‍. എസ്എംസിഎ അബ്ബാസിയ ഏരിയാ സെന്റ് ജൂഡ് കുടുംബയൂനിറ്റ് സജീവാംഗമായിരുന്നു സനിൽ ജോസഫ്.

November 16, 2019, 15:36 pm

Advertisement

Advertisement