19 Saturday
September , 2020
11.35 PM
livenews logo
flash News
യാത്രാനിയന്ത്രണം മറികടക്കാൻ യാത്രക്കാരെ വട്ടംകറക്കി വിമാനക്കമ്പനികൾ പണമുണ്ടാക്കുന്നു കൊറോണയോട് പൊരുതുന്ന മുൻനിരപോരാളികൾക്ക് നന്ദി പറഞ്ഞ് ഖത്തർ ആരോ​ഗ്യമന്ത്രി തേങ്ങയില്ല; തെങ്ങിൻമുകളിൽ വാർത്താസമ്മേളനം നടത്തി മന്ത്രി ഇത് ഹൃദയഭേദകം; പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം ഞെട്ടിച്ചു: കൂറുമാറ്റത്തിനെതിരെ പാർവതി സ്വർണക്കടത്ത് കേസ്: കെ ടി ജലീലിന്റെ ദുബയ് സുഹൃത്തുക്കൾ കരിനിഴലിൽ; വിയർക്കുന്നത് മന്ത്രിയുടെ സഹായികൾ അമ്മ മരിച്ച വിവരം ഏഴ് വർഷം മറച്ച് വച്ച് മകളും ചെറുമകനും ചേർന്ന് തട്ടിയത് പത്ത് ലക്ഷം രൂപയുടെ പെന്‍ഷന്‍ തുക പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; ഡൽഹിയിൽ മാധ്യമപ്രവർത്തകനും ചൈന- നേപ്പാൾ സ്വദേശികളും അറസ്റ്റിൽ കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് പി ടി തോമസും വി മുരളീധരനും ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍​ദനത്തിനിരയായ കോവിഡ് രോ​ഗിക്ക് ദാരുണാന്ത്യം കറൻസിയിലും പാഠപുസ്തകത്തിലും ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി നേപ്പാൾ

സലാഹുദ്ദീനെ ശ്യാമപ്രസാദ് വധക്കേസിൽ പൊലീസ് കെണിയൊരുക്കി കുടുക്കിയതെന്ന് പിതാവ്മഹറൂഫ് പനമരം

 

കണ്ണൂര്‍: ആര്‍എസ്എസ് ഭീകരതയില്‍ കരള്‍ നുറുങ്ങി കണ്ണൂര്‍ കണ്ണവം. രണ്ടു വര്‍ഷത്തിലേറെയായി പ്രദേശത്ത് അരങ്ങേറിയ പൊലീസ്- ആര്‍എസ്എസ് ഗൂഢാലോചനയുടെ ഇരയാണ് ഇന്നലെ കൊല്ലപ്പെട്ട സയ്യിദ് മുഹമ്മദ് സ്വലാഹുദ്ദീന്‍ എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഉള്ളാള്‍ തങ്ങളായിരുന്ന അന്തരിച്ച താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരിയുടെ ചെറുമകനെയാണ് ഇന്നലെ കണ്ണവത്ത് ആര്‍എസ്എസ് വെട്ടിക്കൊലപ്പെടുത്തിയത്.

 

രണ്ടു കൊലക്കേസുകളില്‍ പ്രതിയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്ന എബിവിപി പ്രവര്‍ത്തകന്‍ രണ്ടുവര്‍ഷം മുമ്പ് കൊല്ലപ്പെട്ടതു മുതല്‍ ആരംഭിച്ച പൊലീസ്- ആര്‍എസ്എസ് ഉപജാപമാണ് ഇന്നലെ സയ്യിദ് സ്വലാഹുദ്ദീന്റെ നിഷ്ഠൂരമായ വധത്തില്‍ കലാശിച്ചതെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.

 

2018 ജനുവരി 19ന് കാക്കയങ്ങാട് ഐടിഐ വിദ്യാര്‍ഥി ശ്യാമപ്രസാദ് കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്നലെ കൊല്ലപ്പെട്ട സ്വലാഹുദ്ദീന്‍ പ്രതിയാക്കപ്പെട്ടതിനു പിന്നില്‍ പൊലീസ്- ആര്‍എസ്എസ് ഗൂഢാലോചനയായിരുന്നുവെന്നാണ് സ്വലാഹുദ്ദീന്റെ പിതാവ് സയ്യിദ് ഹാമിദ് യാസീന്‍ കോയ തങ്ങളും ബന്ധുക്കളും നാട്ടുകാരും പറയുന്നത്. ശ്യാമപ്രസാദ് കൊല്ലപ്പെട്ട സംഘര്‍ഷത്തെ തുടര്‍ന്ന് സ്വലാഹുദ്ദീനോടും മറ്റും പ്രദേശത്തുനിന്ന് മാറിനില്‍ക്കാന്‍ അന്നത്തെ എസ്‌ഐ കെ പി ഗണേശന്‍ നേരിട്ടെത്തി ആവശ്യപ്പെട്ടതായി യാസീന്‍ കോയ തങ്ങള്‍ പറഞ്ഞു. 

 

സ്വലാഹുദ്ദീന്‍ ഡ്രൈവറായി ജോലി ചെയ്യുന്ന സ്‌കൂള്‍ വാഹനത്തില്‍ താല്‍ക്കാലിക ഡ്രൈവറായി പോയ അയ്യൂബിന്റെ കാലുവെട്ടുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്തതിനുള്ള പ്രതികാരമായാണ് ശ്യാമപ്രസാദ് അക്രമിക്കപ്പെട്ടതെന്ന നിഗമനത്തില്‍ പ്രത്യാക്രമണമുണ്ടാവുമെന്നും സ്വലാഹുദ്ദീന്‍ അടക്കമുള്ളവര്‍ മാറിനില്‍ക്കണമെന്നുമായിരുന്നു എസ്‌ഐ ആവശ്യപ്പെട്ടത്. എസ്‌ഐയുടെ ആവശ്യപ്രകാരം സ്വലാഹുദ്ദീന്‍ അടക്കമുള്ളവര്‍ പ്രദേശത്തുനിന്ന് മാറിനിന്നു. എന്നാല്‍, പൊലീസ് അഭ്യര്‍ഥന പ്രകാരം സ്ഥലത്തുനിന്ന് മാറിയവരെ കൊലപാതകശേഷം ഒളിവില്‍ പോയവരായി ചിത്രീകരിച്ച് പൊലീസ് തന്നെ രംഗത്തുവന്നു. 

 

പ്രതികളുടേതെന്ന പേരില്‍ പൊലീസ് സ്വലാഹുദ്ദീന്റെയും മറ്റും ഫോട്ടോകള്‍ ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ ലുക്ക് ഔട്ട് നോട്ടീസായി സ്ഥാപിക്കുകയും ചെയ്തു. ഇതിനെതിരേ യാസീന്‍ തങ്ങള്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് പൊലീസ് തന്നെ ഫ്‌ളക്‌സ് ബോര്‍ഡ് നീക്കം ചെയ്തു. പിന്നീട് സ്വലാഹുദ്ദീനെ ശ്യാമപ്രസാദ് വധക്കേസില്‍ ഏഴാം പ്രതിയായി ഉള്‍പ്പെടുത്തുകയും ചെയ്തു. എബിവിപിക്കാരനെ അക്രമിച്ചവരെ വയനാട് പേര്യയയിൽ വച്ച് തലപ്പുഴ പൊലീസ് വാഹന സഹിതം പിടികൂടിയതായി പൊലീസ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ആഴ്ചകള്‍ കഴിഞ്ഞ് ആര്‍എസ്എസ് സമ്മര്‍ദത്തെ തുടര്‍ന്നാണ് സ്വലാഹുദ്ദീനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് ആരോപണം.  

 

ശ്യാമപ്രസാദ്, ചിറ്റാരിപ്പറമ്പില്‍ സിപിഐഎം പ്രവര്‍ത്തകന്‍ ഒനിയന്‍ പ്രേമന്‍ വധക്കേസില്‍ രണ്ടാം പ്രതിയാണ്. ആ കേസില്‍ എബിവിപിക്കാരനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്‌തെങ്കിലും രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായപ്പോള്‍ യുഎപിഎ ഒഴിവാക്കി. 2016 ഏപ്രില്‍ 18ന് ഇറക്കിയ ഉത്തരവിലാണ് ആര്‍എസ്എസ്സിന്റെ ആവശ്യപ്രകാരം പ്രേമന്‍ വധക്കേസില്‍ യുഡിഎഫ് സര്‍ക്കാര്‍ യുഎപിഎ ഒഴിവാക്കിയത്. 

 

അതേസമയം, ഇകെ സമസ്തയുടെ അഫിലിയേഷനില്‍, കാല്‍ നൂറ്റാണ്ടായി സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന കണ്ണവം ലത്വീഫിയ്യ ഇസ്‌ലാമിക് കോംപ്ലക്‌സിനോട് കാലങ്ങളായി ആര്‍എസ്എസ് കൊണ്ടുനടക്കുന്ന അസഹിഷ്ണുതയും സയ്യിദ് സ്വലാഹുദ്ദീന്‍ വധത്തിന് പ്രേരണയായിട്ടുണ്ടെന്നാണ് സൂചനകള്‍.

 

ഇതിനിടെ, സയ്യിദ് സ്വലാഹുദ്ദീനെതിരേ ആര്‍എസ്എസിന്റെ പരസ്യ വധഭീഷണിയുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന ഫ്ളക്സിന്റെ ചിത്രവും പുറത്തുവന്നു. കൊല്ലപ്പെട്ട സലാഹുദ്ദീന്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരേ ഭീഷണി മുഴക്കിക്കൊണ്ടുള്ള വലിയ ഫ്ളക്സ് കണ്ണവത്ത് പൊതുവഴിവക്കിലാണ് വച്ചിരുന്നത്. 'എസ്ഡിപിഐ വേട്ടപ്പട്ടികള്‍, ഇവര്‍ കണ്ണവത്തെ കണ്ണീരിലാഴ്ത്തിയ നാടിന്റെ ശാപജന്‍മങ്ങള്‍' എന്ന വലിയ എഴുത്തിനൊപ്പം  സ്വലാഹുദ്ദീന്‍ ഉൾപ്പടെ ഏഴ് പേരുടെ പേരും ചിത്രവും അടങ്ങുന്ന ബോർഡ് സ്ഥാപിച്ചിരുന്നത് ശിവജി വോയ്‌സ് എന്ന പേരിലായിയുന്നു. എന്നാൽ ഇതിനെതിരെ പൊലീസ് കേസെടുത്തിരുന്നില്ല.

September 09, 2020, 19:46 pm

Advertisement

Advertisement