15 Thursday
April , 2021
8.09 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

മനുഷ്യനെ കൊല്ലുന്ന വെറഉപ്പിന്റെ രാഷ്ട്രീയ എല്ലാവരും അവസാനിപ്പിക്കണം; മൻസൂർ വധത്തിൽ കാന്തപുരം


കോഴിക്കോട്​: കണ്ണൂർ പാനൂരിൽ സിപിഐഎം പ്രവർത്തകർ മുസ്‌ലിം ലീ​ഗ് പ്രവർത്തകനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതികരണവുമായി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാര്‍. മനുഷ്യനെ കൊല്ലുന്ന വെറുപ്പിന്‍റെ രാഷ്ട്രീയം എല്ലാവരും അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

 

ജനാധിപാത്യ പോരാട്ടങ്ങൾ നടത്തേണ്ടത് അക്രമരാഷ്ട്രീയത്തിലൂടെയല്ല. കണ്ണൂർ ജില്ലയിലെ പുല്ലൂക്കരയിൽ നടന്ന മൻസൂറിന്‍റെ കൊലപാതകം ഏറെ വേദനാജനകവും ക്രൂരവുമാണെന്നും അദ്ദേഹം പ്രതികരിച്ചു.

 

തെരഞ്ഞെടുപ്പെന്ന ഏറ്റവും വലിയ ജനാധിപത്യപ്രക്രിയയെ നാണംകെടുത്തുന്നതായിപ്പോയി ഈ കൊലപാതകം. മനുഷ്യന്‍റെ അഭിപ്രായ സ്വാതന്ത്യവും ജീവിക്കാനുള്ള അവകാശവും ഇല്ലായ്മ ചെയ്യാൻ ആർക്കും അധികാരമില്ല. നാം മലയാളികൾ നേടിയ എല്ലാ സാമൂഹിക മുന്നേറ്റങ്ങളെയും നിരാകരിക്കുന്നതാണ് ഇത്തരം കൊലപാതക രാഷ്ട്രീയം. 

 

ഇത് അംഗീകരിക്കാൻ കഴിയാത്ത സംസ്കാരമാണ്. തെരഞ്ഞെടുപ്പുകൾ വന്നുപോവും. പക്ഷേ ആ കുടുംബത്തിന്റെ നഷ്ടം ആർക്കാണ് നികത്താൻ കഴിയുക. ഈ കൊലപാതകത്തിനുത്തരവാദികളായ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് അർഹമായ ശിക്ഷ കൊടുക്കണം- കാന്തപുരം കൂട്ടിച്ചേർത്തു.

April 07, 2021, 21:53 pm

Advertisement

Advertisement