15 Thursday
April , 2021
6.47 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

കാരന്തൂർ പാറ്റേൺ ക്ലബ്ബിന്റെ പുരസ്കാരനേട്ടത്തെ ആഘോഷമാക്കി കാരന്തൂർ നിവാസികൾമികച്ച കായിക ക്ലബ്ബിനുള്ള മലയാള മനോരമയുടെ സ്പോർട്സ് ക്ലബ് പുരസ്കാരത്തിന് കോഴിക്കോട് കാരന്തൂർ പാറ്റേൺ സ്പോർട്സ് ആന്റ് ആർട്സ് സൊസൈറ്റിയെ തിരഞ്ഞെടുത്തതിനെ ആഘോഷമാക്കി കാരന്തൂർ നിവാസികൾ. മികച്ച കായിക ക്ലബിനുള്ള 3 ലക്ഷം രൂപയും ട്രോഫിയുമടങ്ങുന്ന പുരസ്കാരമാണ് പാറ്റേൺ സ്പോർട്സ് ആൻഡ് ആർട്സ് സൊസൈറ്റി നേടിയത്. ഏലൂർ ഫ്യൂച്ചർ ഫുട്ബോൾ അക്കാദമി രണ്ടാം സ്ഥാനവും (2 ലക്ഷം രൂപ, ട്രോഫി), തിരുവനന്തപുരം പിരപ്പൻകോട് ‍ഡോൾഫിൻ ക്ലബ് മൂന്നാം സ്ഥാനവും (ഒരു ലക്ഷം രൂപ, ട്രോഫി) നേടി.

 


പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ പാറ്റേൺ ക്ലബ് ഇടംപിടിച്ചതുമുതൽ വലിയ പ്രതീക്ഷയിലായിരുന്നു ക്ലബ് അം​ഗങ്ങളും നാട്ടുകാരും. പുരസ്കാര പ്രഖ്യാപനം വന്നതോടെ നാട് ഉൽസവ പ്രതീതിയിലായി.

 

 

മനോരമ ന്യൂസ് ചാനലിന്റെ അരൂർ സ്റ്റുഡിയോയിൽ ഇന്നലെ നടന്ന പുരസ്കാര സമർപ്പണച്ചടങ്ങിൽ, ഒളിംപ്യൻ അഭിനവ് ബിന്ദ്ര ചണ്ഡീഗഡിൽനിന്ന് വെർച്വലായി പങ്കുചേർന്നാണ് വിജയികളെ പ്രഖ്യാപിച്ചത്. സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെയാണു മനോരമ കായിക പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്.

 

1990 മെയിലാണ് കാരന്തൂരിലെ വോളിബോൾ പ്രേമികൾ ചേർന്ന് പാറ്റേൺ എന്ന കൂട്ടായ്മ രൂപീകരിച്ചത്. 31 വർഷങ്ങൾ പിന്നിടുമ്പോൾ 430 അംഗങ്ങളാണു സൊസൈറ്റിക്കുള്ളത്.  മൂസ ഹാജിയാണു സൊസൈറ്റിയുടെ പ്രസിഡന്റ്. സി യൂസഫാണു ജനറൽ സെക്രട്ടറി. പി ഹസൻ ഹാജിയാണു ട്രഷറർ.

 

ജില്ലാ വോളിബോൾ അസോസിയേഷൻ, ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ, നെഹ്റു യുവകേന്ദ്ര, സംസ്ഥാന യൂത്ത്  വെൽഫെയർ ബോർഡ് എന്നിവയിൽ സൊസൈറ്റിക്ക് അംഗത്വമുണ്ട്.

 

അംഗങ്ങൾ പലപ്പോഴായി സ്വരൂപിച്ച പണം ഉപയോഗിച്ചു വാങ്ങിയ 60 സെന്റ് സ്ഥലത്ത് നിലവിൽ 4 വോളിബോൾ കോർട്ടുകളുണ്ട്. ഇതിൽ ഒരെണ്ണം ഇൻഡോർ കോർട്ടാണ്. 3 ഷിഫ്റ്റുകളിൽ ഇരുന്നൂറോളം കുട്ടികൾ ഇവിടെ പരിശീലനം നടത്തുന്നു. രാത്രി പരിശീലനത്തിനായി ഫ്ലഡ്‌ലൈറ്റും ക്രമീകരിച്ചിട്ടുണ്ട്. പൊലീസ് വോളിബോൾ ടീമിന്റെ പരിശീലകനും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനുമായിരുന്ന സി യൂസഫാണു മുഖ്യ കോച്ച്. 6 പരിശീലകർ വേറെയുണ്ട്. വോളി ഇതിഹാസം ജിമ്മി ജോർജിന്റെ സഹോദരനും മുൻ ഐജിയുമായ ജോസ് ജോർജ് അതിഥി പരിശീലകനായി എത്താറുണ്ട്. രാജ്യാന്തര, ദേശീയ താരങ്ങളായ അശ്വതി സദാശിവൻ, ആതിര, ബിന്ധ്യ, രേഷ്മ, റഹീം ചെലവൂർ, പി.എസ്.പ്രജീന, അർജുൻ, മുബഷീർ തുടങ്ങിയവരടക്കം ഒട്ടേറെപ്പേർ ഇവിടെ കളിച്ചു വളർന്നവരാണ്.

 

ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് അക്കാദമിയുടെ കെട്ടിടം നിർമിച്ചത്. സ്പോർട്സ് കൗൺസിൽ അനുവദിച്ച ഫണ്ട് ഉപയോ​ഗിച്ച് അക്കാദമിയുടെ രണ്ടാം നിലയും പൂർത്തിയാക്കി. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം താമസ സൗകര്യവുമുണ്ട്. കുന്നമംഗലം പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ചാണ് ഓഫിസ് സജ്ജീകരിച്ചത്.

 

February 17, 2021, 13:45 pm

Advertisement

Advertisement