12 Wednesday
May , 2021
7.10 AM
livenews logo
flash News
ആലത്തൂർ സ്വദേശിയുടെ മൃതദേഹം ഖമീസ് മുഷൈത്തിൽ ഖബറടക്കി പ്രഫ. ഹാനി ബാബുവിന്റെ നില ​ഗുരുതരം; ജയിലിൽ ചികിൽസ നിഷേധിക്കുന്നതായി കുടുംബം രാജ്യാന്തരതലത്തിൽ മുഖംകെട്ട് നരേന്ദ്ര മോദി അയോധ്യയിലെ ഹിന്ദു ഭൂരിപക്ഷ ദേശത്തെ ഗ്രാമത്തലവനായി തെരഞ്ഞെടുക്കപ്പെട്ട് മുസ്​ലിം യുവാവ്; ഇവിടെ വർ​ഗീയത തോൽക്കുന്നു ഇടുക്കി സ്വദേശിനി ഇസ്രായേലിൽ റോക്കറ്റാക്രമണത്തിൽ മരിച്ചു മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ മറ്റന്നാൾ ഹമാസിന്റെ തിരിച്ചടി; റോക്കറ്റാക്രമണത്തിൽ തങ്ങളുടെ രണ്ട് പൗരന്മാർ കൊല്ലപ്പെട്ടതായി ഇസ്രായേൽ 'ഇസ്രായേൽ ഭീകര രാജ്യം; വർഗവിവേചന രാഷ്​ട്രം'; ഫലസ്തീനെതിരായ അതിക്രമത്തിൽ രൂക്ഷ വിമർശനവുമായി സ്വര ഭാസ്കർ സംസ്ഥാനത്ത് ഇന്ന് 37290 പേർക്ക് കോവിഡ്; ടിപിആർ നിരക്ക് 26.77 ശതമാനം തെലങ്കാനയിൽ നാളെ മുതൽ 10 ദിവസത്തെ ലോക്ക്ഡൗൺ; രാവിലെ 6 മുതൽ 10 വരെ നിയന്ത്രണങ്ങളിൽ ഇളവ്

വീണ്ടും അതിർത്തിയടച്ച് കർണാടക; കോവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റില്ലാത്തവർക്ക് പ്രവേശനമില്ല; വിദ്യാർഥികളും രോ​ഗികളുമടക്കം പ്രതിസന്ധിയിൽ


ബെംഗളൂരു: വീണ്ടും മലയാളികളെ പ്രതിസന്ധിയിലാക്കി അതിര്‍ത്തികള്‍ അടച്ച് കര്‍ണാടക. കാസര്‍കോട് അതിര്‍ത്തിയിലെ അഞ്ച് റോഡുകളൊഴികെ ബാക്കിയെല്ലാം ബാരിക്കേഡുകളും മറ്റും വച്ച് അടച്ചു. കേരളത്തില്‍ വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നെന്ന് ആരോപിച്ചാണ് നടപടി. ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്റേതാണ് നടപടി.

 

ബസ് യാത്രക്കാര്‍ക്കടക്കം കോവിഡ് പരിശോധനാ ഫലമില്ലാതെ പ്രവേശനമില്ല. സംസ്ഥാന പാതയടക്കമുള്ള റോഡുകളാണ് കര്‍ണാടക അടച്ചിരിക്കുന്നത്. തലപ്പാടിയുള്‍പ്പെടെയുള്ള അതിര്‍ത്തി കടക്കുന്നവര്‍ക്കാണ് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയിരിക്കുന്നത്.72 മണിക്കൂര്‍ മുമ്പേ എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മാത്രമേ കടത്തിവിടുകയുള്ളൂ. 

 

ഈ ബുധനാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്ന് കര്‍ണാടക നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രത്തിന്റെ അണ്‍ലോക്ക് ചട്ടങ്ങളുടെ ലംഘനമാണ് കര്‍ണാടക നടത്തുന്നതെന്ന ആരോപണം ഉയരുന്നുണ്ട്. അതിർത്തിയടച്ചതു മൂലം നിരവധി വാഹനങ്ങളാണ് കുടുങ്ങിയിരിക്കുന്നത്.

 

ചരക്കു വാഹനങ്ങളടക്കമാണ് ബാവലിയില്‍ കര്‍ണാടക ഉദ്യോഗസ്ഥര്‍ തടയുന്നത്. കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ തടഞ്ഞത് വാക്കുതര്‍ക്കത്തിലേക്കും ഗതാഗത കുരിക്കിലേക്കും നയിച്ചു. തുടര്‍ന്ന് കേരളത്തിലേക്കുള്ള കര്‍ണാടകയുടെ വണ്ടികള്‍ യാത്രക്കാര്‍ തടഞ്ഞു.

 

നിത്യോപയോഗ സാധനങ്ങള്‍ കൊണ്ടുവരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ 15 ദിവസം കൂടുമ്പോള്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് കര്‍ണാടക ആവശ്യപ്പെട്ടിരിക്കുന്നത്. കര്‍ണാടകയിലേക്ക് പോവേണ്ട വിദ്യാര്‍ഥികളടക്കം പ്രതിസന്ധിയിലായിരിക്കുകയാണ്.

 

അതേസമയം, കർണാടകയുടെ നടപടിക്കെതിരെ പ്രതിഷേധവുമായി കോൺ​ഗ്രസ് പ്രവർത്തകർ രം​ഗത്തെത്തി. മുമ്പ് ഇത്തരത്തിൽ അതിർത്തിയടച്ചതു മൂലം 20ഓളം ജീവനുകളാണ് പൊലിഞ്ഞതെന്നും ഇനിയുമത് ആവർത്തിക്കാൻ സമ്മതിക്കില്ലെന്നും ചൂണ്ടിക്കാട്ടി നിരവധി കോൺ​ഗ്രസ് പ്രവർത്തകരാണ് അതിർത്തിയിൽ പ്രതിഷേധിക്കുന്നത്. 

 

കർണാടകയിൽ പഠിക്കുന്ന നിരവധി വിദ്യാർഥികളുണ്ട് കേരളത്തിൽ. അവർക്ക് പരീക്ഷയാണെന്നും അത് മുടങ്ങുന്ന സാഹചര്യമാണുള്ളതെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഡയാലിസിസ് അടക്കമുള്ളവയ്ക്കായി മം​ഗലാപുരത്തെ ആശുപത്രികളിലേക്ക് പോവാനുള്ള രോ​ഗികളും വലഞ്ഞിട്ടുണ്ട്.

February 22, 2021, 11:31 am

Advertisement

Advertisement