21 Tuesday
January , 2020
4.49 AM
livenews logo
flash News
അല്‍ മുരൈഖി യുഎന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ് ഹോട്ടലിലെ ചൂടുവെള്ള പൈപ്പ് പൊട്ടിത്തെറിച്ച് അഞ്ചുപേർ മരിച്ചു ഇന്ത്യക്കാരന് ദുബയിൽ 38.67 ലക്ഷം രൂപ സമ്മാനം റോഡ് ഷോ ചതിച്ചു; കെജ്രിവാളിന് നാമനിർദേശപത്രിക സമർപ്പിക്കാനായില്ല ബിജെപി അധ്യക്ഷനായി ജെപി നഡ്ഡയെ തിരഞ്ഞെടുത്തു നിർഭയ കൂട്ടബലാൽസം​ഗക്കേസ്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയുടെ ഹരജി സുപ്രിംകോടതി തള്ളി സിഎഎ വിരുദ്ധ ഹരജി: ചീഫ് സെക്രട്ടറി ​ഗവർണറുമായി കൂടിക്കാഴ്ച നടത്തി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപിച്ചു സംസ്ഥാനത്ത് എൻആർസിയും സിഎഎയും നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ തീരുമാനം കണ്ണൂർ അമ്പായത്തോടിൽ മാവോയിസ്റ്റുകൾ ഇറങ്ങി

കർണാടക ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ നാളെ; അധികാരം നിലനിർത്തണമെങ്കിൽ ബിജെപിക്ക് ആറുസീറ്റുകളിൽ ജയം അനിവാര്യം

December 08, 2019, 19:10 pm

ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നെഞ്ചിടിപ്പ് വർധിപ്പിച്ച് കർണാടകയിൽ നാളെ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ. വോട്ടെടുപ്പ് നടക്കുന്ന 15 സീറ്റുകളിൽ ആറെണ്ണം സ്വന്തമാക്കിയാൽ മാത്രമേ ബിജെപിക്ക് കർണാടകയിൽ ഭരണം തുടരാൻ കഴിയൂ. എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെഡിഎസ്-കോൺ​ഗ്രസ് സഖ്യസർക്കാരിന്റെ പതനത്തിനു കാരണക്കാരായ 17 വിമത എംഎൽഎമാരെ അയോ​ഗ്യരാക്കിയതിനെ തുടർന്നാണ് കർണാടകയിൽ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത്.

 

 

67.91 ശതമാനമായിരുന്നു ഉപതിരഞ്ഞെടുപ്പിലെ വോട്ടിങ് ശതമാനം. 225 അം​ഗനിയമസഭയിൽ എംഎൽഎമാരുടെ അയോ​ഗ്യതയെ തുടർന്ന് സീറ്റുനില 208 ആയി കുറഞ്ഞിരുന്നു. ഇതോടെ കേവലഭൂരിപക്ഷം 105 ആയി കുറഞ്ഞു. ബിജെപിക്ക് ഈ ഭൂരിപക്ഷം നേടാനാവുകയും ചെയ്തു. രണ്ടുസീറ്റുകളിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് ഹൈക്കോടതി വിലക്കിയതിനാലാണ് 15 സീറ്റുകളിൽ മാത്രം തിരഞ്ഞെടുപ്പ് നടത്തിയത്.


അതേസമയം 12 സീറ്റുകൾ വരെ ബിജെപി നേടുമെന്നാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ.

December 08, 2019, 19:10 pm

Advertisement