25 Monday
May , 2020
5.08 PM
livenews logo
flash News
ഭൂമി കുലുങ്ങിയിട്ടും തെല്ലും കുലുങ്ങാതെ ജസീന്ത ആർഡൻ; 'അഭിമുഖം തുടരാം' സിനിമ സെറ്റ് പൊളിച്ച സംഭവത്തിൽ കേസെടുത്തു; ആളുകളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് വാദം വർ​ഗീയവാദികൾ സെറ്റ് തകർത്തതിനെതിരെ നിയമനടപടികളുമായി മുന്നോട്ട്; ടോവിനോ തോമസ്‌ തെലങ്കാനയിൽ കുടിയേറ്റ തൊഴിലാളികളുടെ മരണം കൂട്ടക്കൊല; മുഖ്യപ്രതി അറസ്റ്റിൽ സിനിമ സെറ്റ് കണ്ടാൽ പോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയണം; ബജ്രം​ഗ്ദളിനെതിരെ ആശിഖ് അബു കൊറോണ ബാധിച്ചു കുവൈത്തിൽ രണ്ടുമലയാളികൾ കൂടി മരിച്ചു സംസ്കാരത്തിന് ഇടമില്ല; ഹിന്ദു വൃദ്ധയുടെ മൃതദേഹം സംസ്കരിച്ചത് മസ്ജിദിന്റെ ഭൂമിയിൽ കൊറോണ ബാധിച്ചു മലയാളി നഴ്സ് കുവൈത്തിൽ മരിച്ചു 'സ്വാഭിമാനം സംരക്ഷിക്കാൻ' മിന്നൽ മുരളിയുടെ സെറ്റ് പൊളിച്ച് ബജ്റം​ഗ്ദൾ; കേരളത്തിൽ ഇങ്ങനെ നടന്നതിൽ ആശങ്കയെന്ന് സംവിധായകൻ ബേസിൽ ജോസഫ് ചാർട്ടേഡ് വിമാനത്തിന്റെ മറവിലുള്ള തട്ടിപ്പിൽ വീഴരുതെന്ന് ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ്

കർണാടകയിൽ ഇന്ന് 138 പേർക്ക് കോവിഡ്; 26 പേർ രോ​ഗമുക്തി നേടി


 

കർണാടകയിൽ ഇന്ന് 138 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 111പേരും രാജ്യത്ത് വൈറസ് ബാധയിൽ മുന്നിൽ നിൽക്കുന്ന മഹാരാഷ്ട്രയിൽ നിന്ന് വന്നവരാണ്. ബാക്കി ഉള്ളവരിൽ ഡൽഹി ഝാർഖണ്ഡ് യാത്രാപശ്ചാത്തലം ഉള്ളവരും ഉണ്ട്. 26 പേർ ഇന്ന് രോ​ഗമുക്തി നേടി.

 

 

12,229 സാംപിളുകൾ ഇന്ന് പരിശോധനയ്ക്ക് ശേഖരിച്ചിട്ടുണ്ട് എന്നതിനാൽ വരും ദിവസങ്ങളിലും കൂടുതൽ പോസിറ്റീവ് കേസുകൾ ഉണ്ടാവുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും നിരവധി പേർ കർണാടകയിൽ എത്തുന്നുണ്ട്. മിക്കവർക്കും രോഗ ലക്ഷണവുമുണ്ട്.

 

അതിനിടെ കർണാടകയിൽ കുടുങ്ങിക്കിടക്കുന്ന ഇതര സംസ്ഥാനക്കാരുടെ തിരിച്ചു പോക്ക് സുഖമമാക്കാനുള്ള നടപടി ക്രമങ്ങൾ സർക്കാർ ലഘൂകരിച്ചു. ഇനി മുതൽ ഇവിടെ നിന്ന് പുറത്തേക്കു ഏത് സംസ്ഥാനത്തേക്കു പോകാനും കർണാടക നൽകുന്ന യാത്രാപാസ് വേണ്ട. പോകേണ്ട സംസ്ഥാനം പാസ് അനുവദിച്ചാൽ ആർക്കു വേണേലും കർണാടക വിട്ടു പോകാം.

 

ഇവിടെ കുടുങ്ങി കിടക്കുന്നവരുടെയും കുടിയേറ്റ തൊഴിലാളികളുടെയും ശ്രമിക് ട്രെയിൻ യാത്രയുടെ മുഴുവൻ ചിലവും സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അറിയിച്ചിട്ടുണ്ട്.

 

May 22, 2020, 21:11 pm

Advertisement