30 Saturday
May , 2020
7.16 AM
livenews logo
flash News
ഹൃദയാഘാതം മൂലം വേങ്ങര സ്വദേശി ജിദ്ദയിൽ മരിച്ചു സൗദിയിൽ കോവിഡ് ബാധിച്ച് ഇന്ന് മൂന്ന് മലയാളികൾ മരിച്ചു ഡൽഹിയിൽ ഭൂകമ്പം സിനിമാ സെറ്റ് പൊളിക്കൽ; എഎച്ച്പി നേതാവ് പാലോട് ഹരിയേയും പ്രതി ചേർത്തു ക്വാറന്റൈന് ചെലവ് പ്രവാസികൾ സ്വയം വഹിക്കണമെന്ന സർക്കാർ നിലപാട് പ്രതിഷേധാർഹം: ​ഗ്ലോബൽ പ്രവാസി അസോസിയേഷൻ കർണാടകയിൽ കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു ജോർജ് ഫ്ലോയ്ഡിനെ കൊന്ന മിന്നപൊളിസ് പോലിസിനെതിരേ പ്രതിഷേധം കനക്കുന്നു; നിരവധി കെട്ടിടങ്ങൾ ചാമ്പലാക്കി യുഎഇയിൽ ഇന്ന് 638 പേർക്ക് കൂടി കൊറോണബാധ സംസ്ഥാനത്ത് 62 പേർക്ക് ഇന്ന് കൊറോണ ബാധ മീററ്റ് മെഡിക്കൽ കോളജിൽ നിന്ന് കൊറോണ സാംപിളുകൾ കുരങ്ങൻമാർ തട്ടിക്കൊണ്ടുപോയി

കശ്മീരില്‍ സ്‌കൂളുകള്‍ അടഞ്ഞുതന്നെ; കുട്ടികളെ പഠിപ്പിക്കാന്‍ ബദല്‍മാര്‍ഗവുമായി അധികൃതര്‍


ശ്രീനഗര്‍: കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുകയും സംസ്ഥാന രണ്ടായി വിഭജിച്ച് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് കശ്മീരിലെ അസ്ഥിരത തുടരുന്നു. അടച്ചിട്ട സ്‌കൂളുകള്‍ തുറന്നെങ്കിലും മാതാപിതാക്കള്‍ കുട്ടികളെ സ്‌കൂളില്‍ അയയ്ക്കുന്നില്ല. ഇതിനെ മറികടക്കാന്‍ ബദല്‍ വിദ്യാഭ്യാസ മാര്‍ഗങ്ങളുമായി സ്‌കൂള്‍ അധികൃതരും രംഗത്തെത്തി.

 

കുട്ടികള്‍ക്കു വേണ്ടി അസൈന്‍മെന്റുകള്‍ ശേഖരിക്കാന്‍ മാതാപിതാക്കളോട് ആവശ്യപ്പെട്ട് ചില സ്‌കൂളുകള്‍ പത്രങ്ങളില്‍ പരസ്യം നല്‍കുകയുണ്ടായി. സ്‌കൂളിലെത്ത് പാഠപുസ്തകങ്ങളും മറ്റും വാങ്ങണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഇന്റര്‍നെറ്റ് വിച്ഛേദിച്ച സാഹചര്യത്തിലും കുട്ടികളുടെ പഠനത്തിന് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കാനാണ് ഇത്തരമൊരു നീക്കം.

 


അച്ചടിച്ചവയ്ക്കു പുറമെ മൊബൈല്‍ ഫോണിലും ലാപ്‌ടോപ്പിലും വായിക്കാവുന്ന രീതിയിലും പാഠഭാഗങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ മാതാപിതാക്കള്‍ക്കു കൈമാറുന്നുണ്ട്. ഇതിനായി 16 ജിബിയുടെ പെന്‍ഡ്രൈവ് കൊണ്ടുവരണമെന്നും സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരസ്യത്തില്‍ പറയുന്നു.

 

അധ്യാപകരോടു സ്‌കൂളുകളിലെത്തി കുട്ടികള്‍ക്കുള്ള പഠനവസ്തുക്കള്‍ തയ്യാറാക്കിവയ്ക്കാനും ബന്ധപ്പെട്ട അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആഗസ്ത് അഞ്ചിനാണ് കേന്ദ്രസര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞത്. ഇതോടെ സ്‌കൂളുകള്‍ അടച്ചുപൂട്ടുകയും ചെയ്തു. ആഗസ്ത് 19ന് സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെങ്കിലും സംസ്ഥാനത്തെ പ്രതികൂല സാഹചര്യം കണക്കിലെടുത്തു കുട്ടികളെ അയയ്ക്കാന്‍ മാതാപിതാക്കള്‍ തയ്യാറായില്ല.

 

ഇതേത്തുടര്‍ന്നാണ് കുട്ടികളെ വീടുകളില്‍ ഇരുത്തി തന്നെ പഠിപ്പിക്കുന്നതിന് സ്‌കൂള്‍ അധികൃതര്‍ രംഗത്തുവന്നത്. സ്വകാര്യ ട്യൂഷന്‍ സെന്ററുകളും ഇത്തരം ശ്രമങ്ങള്‍ നടത്തുന്നുണ്ട്. പാഠമെടുക്കുന്നതിന്റെ വീഡിയോ പകര്‍ത്തി കുട്ടികള്‍ക്കു നല്‍കിയാണ് ട്യൂഷന്‍ സെന്ററുകള്‍ പ്രത്യേകസാഹചര്യത്തെ മറികടക്കുന്നത്. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് ഖന്‍യാറിലെ ട്യൂഷന്‍ സെന്റര്‍ വീഡിയോ ആയി പാഠഭാഗങ്ങള്‍ നല്‍കുന്നത്.

 


ഖമര്‍വാരിയിലെ ഉള്‍പ്രദേശങ്ങളില്‍ ഡ്രൈവര്‍മാരെ ഉപയോഗിച്ചാണ് സ്‌കൂള്‍ അധികൃതര്‍ കുട്ടികളുടെ വീടുകളില്‍ പഠനവസ്തുക്കള്‍ എത്തിക്കുന്നത്.

 

September 16, 2019, 12:30 pm

Advertisement