23 Friday
August , 2019
4.37 AM
livenews logo
flash News
ഇതു ചാന്ദ്രയാന്‍-2 പകര്‍ത്തിയ ചന്ദ്രന്റെ ചിത്രം തുഷാറിനെ കുടുക്കിയത് സിപിഐഎം: ബിജെപി എന്തു ചെയ്‌തെന്ന് പറയാന്‍ സൗകര്യമില്ലെന്ന് ശ്രീധരൻ പിള്ള ​ഗോമൃത്യു കേന്ദ്രമായി ബിജെപി നേതാവിന്റെ ​ഗോശാല; പശുക്കൾ കൂട്ടത്തോടെ ചത്തനിലയിൽ പി ചിദംബരത്തെ അഞ്ചുദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു സാമൂഹിക, സാമ്പത്തിക, ജാതി സര്‍വേ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഡോ. എം.കെ മുനീര്‍ 22 തോ​ക്കു​ക​ളി​ൽ ഒ​ന്നു​പോ​ലും പൊ​ട്ടി​യി​ല്ല; ജ​ഗ​ന്നാ​ഥ് മി​ശ്ര​യു​ടെ സം​സ്കാ​രച്ചടങ്ങ് കുളമാക്കി പൊലീസ് തുഷാർ വെള്ളാപ്പള്ളിയുടെ അറസ്റ്റ്; പരാതി നൽകിയയാളുടെ വീട്ടിൽ പൊലീസ് പരിശോധന ഉരുളിനൊപ്പം ഒലിച്ചുപോയ പാതാറുകാരുടെ ജീവിതം ശൂന്യതയിൽ തുഷാര്‍ വെള്ളാപ്പള്ളിയെ എംഎ യൂസുഫലി 'രക്ഷിച്ചു' ശ്മശാനത്തിലേക്കു വഴി നിഷേധിച്ചു; ദലിതന്റെ മൃതദേഹം പാലത്തില്‍ നിന്നു കെട്ടിയിറക്കി

മൃതദേഹം കണ്ടെത്തുമ്പോൾ മഴക്കോട്ട് ധരിച്ച് ബൈക്കിലിരിക്കുന്ന പ്രിയദർശൻ; ഹൃദയം നടുക്കി കണ്ണീരണിയിച്ച് നിലമ്പൂർ

August 13, 2019, 17:11 pm

നിലമ്പൂര്‍: ദുരിതപ്പെയ്ത്തിൽ മലപ്പുറം ജില്ലയിലെ നിലമ്പൂർ കവളപ്പാറയില്‍ ഒരു പ്രദേശത്തെയൊന്നാകെ തൂത്തെറിഞ്ഞ ഉരുള്‍പൊട്ടല്‍ ഉണ്ടാക്കിയ കണ്ണീരും നിലവിളിയും ഇതുവരെ തോർന്നിട്ടില്ല. ദുരന്തത്തിന്റെ വ്യാപ്തിയോളം തന്നെ അതെത്രത്തോളം ഭീതിതവും അപ്രതീക്ഷിതവും ആയിരുന്നെന്ന് വ്യക്തമാക്കുന്നതാണ് ഇവിടെ നിന്നുള്ള വാർത്തകൾ.

 

ഉരുള്‍പൊട്ടല്‍ തൂത്തെറിഞ്ഞ മേഖലയിലെ താമസക്കാരനായിരുന്ന താന്നിക്കല്‍ പ്രിയദര്‍ശന്റെ മൃതദേഹം തിങ്കളാഴ്ച കണ്ടെടുത്തത് സ്വന്തം വീട്ടുമുറ്റത്ത് മഴക്കോട്ട് ധരിച്ച് ബൈക്കില്‍ ഇരിക്കുന്ന നിലയിലായിരുന്നു. ഇരുന്ന ബൈക്കില്‍നിന്ന് മറിഞ്ഞു വീഴുക പോലും ചെയ്യും മുമ്പേ അപ്രതീക്ഷിതമായി തന്റെ മേൽ പതിച്ച ഭീമാകാരമായ മണ്ണില്‍ പ്രിയദര്‍ശന്‍ പുതഞ്ഞുപോയിരുന്നു.

 

ഉരുള്‍പൊട്ടല്‍ ഉണ്ടായ ദിവസം വൈകുന്നേരം 7.45ഓടെ ബൈക്കില്‍ വീട്ടിലെത്തിയതായിരുന്നു പ്രിയദര്‍ശന്‍. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനും വീടിനും ഇടയിലുള്ള സ്ഥലത്ത് ബൈക്ക് നിര്‍ത്തിയിടുന്നതിനിടയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ബൈക്കില്‍നിന്ന് ഇറങ്ങുന്നതിനു മുമ്പ് മണ്ണ് പ്രിയദര്‍ശനെയും വീടിനെയും മൂടിയിരുന്നു. 

 

തൊട്ടടുത്ത വീട്ടിലെ സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പ്രിയദര്‍ശന്‍ അമ്മയോട് ഒരു കാര്യം പറയാനുണ്ടെന്നു പറഞ്ഞ് വീട്ടിലേയ്ക്ക് പോയതെന്ന് സുഹൃത്ത് പറയുന്നു. മുറ്റത്തെത്തിയപ്പോള്‍തന്നെ ഉരുള്‍പൊട്ടല്‍ ഉണ്ടാവുകയും ഇതിൽ പ്രിയദർശൻ അകപ്പെടുകയുമായിരുന്നു.

 

വീട്ടിലുണ്ടായിരുന്ന പ്രിയദര്‍ശന്റെ അമ്മയും അമ്മയും അമ്മയും മണ്ണിനടിയിലായിരുന്നു. അമ്മ രാഗിണിയുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തിയിരുന്നു. ഇനി അമ്മമ്മയെ കണ്ടെത്താനുണ്ട്‌. ഇതുവരെ 20 മൃതദേഹങ്ങളാണ് ഈ പ്രദേശത്തുനിന്ന് കണ്ടെത്തിയത്. ഇനി 39 പേരെക്കൂടി കണ്ടെത്താനുണ്ട്.

August 13, 2019, 17:11 pm

Advertisement