29 Saturday
February , 2020
2.34 PM
livenews logo
flash News
നാല് ദിവസം കൊണ്ട് ‍ജനം വിളിച്ചത് 13200 തവണ; ഫോണെടുക്കാതെ ഡൽഹി പൊലീസ് ജയ് ശ്രീറാം വിളിച്ച് കലാപകാരികളെത്തിയപ്പോൾ ബുള്ളറ്റിലെത്തി മൊഹീന്ദർ സിങ്ങും മകനും രക്ഷപെടുത്തിയത് 80 മുസ്‌ലിങ്ങളെ ഡൽഹി കലാപകാരികൾക്കെതിരെ പോസ്റ്റർ; പാലക്കാട് എസ്എഫ്ഐ നേതാക്കൾക്കെതിരെ കലാപശ്രമക്കേസ് ബിജെപി മുൻ എംഎൽഎയ്ക്കെതിരേ ബലാൽസം​ഗക്കേസ്; പരാതി നൽകിയത് ബിജെപി പ്രവർത്തക സംഘപരിവാര കലാപത്തിന്റെ മറവിൽ ഡൽഹി പോലിസ് നടത്തിയ അതിക്രമത്തിൽ 24കാരൻ മരിച്ചു പുൽവാമ ആക്രമണം: ജയ്ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്തതായി എൻഐഎ അമിത് ഷായ്ക്കൊപ്പം വിരുന്നിൽ പങ്കെടുത്ത മമതാ ബാനർജിയുടെ നടപടിക്കെതിരേ പ്രതിഷേധം ജെഎൻയു രാജ്യദ്രോഹക്കേസ്: കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാരിന്റെ അനുമതി കോവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുന്നു; ഇറാനിൽ മരണം 34 ആയി മുസ് ലിംകൾക്ക് അഞ്ചുശതമാനം വിദ്യാഭ്യാസ സംവരണമേർപ്പെടുത്തുന്ന നിയമം കൊണ്ടുവരുമെന്ന് മ​ഹാരാഷ്ട്ര സർക്കാർ

'രേഖകൾ കരുതിവച്ചോളൂ, എൻപിആറിന് കാണിക്കേണ്ടിവരും': ഡൽഹിയിലെ മുസ്‌ലിം വോട്ടർമാരോട് ബിജെപി


രേഖകൾ കരുതിവച്ചോളൂ, എൻപിആർ നടപ്പാക്കുമ്പോൾ കാണിക്കേണ്ടിവരുമെന്ന് ഡൽഹിയിലെ മുസ്‌ലിം വോട്ടർമാരോട് കർണാടക ബിജെപി. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ക്യൂ നിൽക്കുന്ന സ്ത്രീകൾ മാധ്യമങ്ങൾക്കു മുമ്പാകെ വോട്ടർ ഐഡി ഉയർത്തിക്കാട്ടുന്ന വീഡിയോ പങ്കുവച്ചുകൊണ്ടാണ് കർണാടക ബിജെപി ട്വിറ്ററിലൂടെ ഇത്തരമൊരു മുന്നറിയിപ്പ് നൽകിയത്.

 

മതത്തിന്റെ പേരിൽ പൗരത്വം ഉറപ്പുവരുത്തുന്ന സിഎഎയ്ക്കെതിരേ ദേശവ്യാപക പ്രക്ഷോഭം നടക്കുകയും സമരത്തിന്റെ ആരംഭം മുതൽ ഇപ്പോഴും ഡൽഹി ജാമിഅയിലും ഷഹീൻബാ​ഗിലും പ്രതിഷേധം തുടർന്നുവരികയും ചെയ്യുന്ന സാഹചര്യത്തിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ രാജ്യം ഉറ്റുനോക്കുമ്പോഴാണ് മുസ്‌ലിംകളോട് രേഖകൾ കരുതിവച്ചോളൂ എന്ന നിർദേശം ബിജെപി നൽകിയിരിക്കുന്നത്.

 

പൗരത്വ നിയമഭേദ​ഗതിക്കെതിരേ സമരം നടത്തുന്നവർ ദേശദ്രോഹി​കളാണെന്നും ദേശദ്രോഹികളെ വെടിവയ്ക്കണമെന്നും ആഹ്വാനം ചെയ്ത കേന്ദ്രമന്ത്രി അനുരാ​ഗ് ഠാക്കൂറിന്റെ എംപി പർവേശ് വർമയുടെയും പ്രസ്താവനകൾ വിവാദമായിരുന്നു. ഷഹീൻബാ​ഗിൽ ഒത്തുകൂടിയവർ നിങ്ങളുടെ വീടുകളിൽ കയറി സഹോദരിമാരെയും പെൺമക്കളെയും ബലാൽസം​ഗം ചെയ്തു കൊല്ലുമെന്നും പർവേശ് വർമ പറയുകയുണ്ടായി.

 

ഇതിനു പിന്നാലെ ജാമിഅ വിദ്യാർഥികൾക്കു നേരെയും ഷഹീൻബാ​ഗിലും ജയ് ശ്രീറാം വിളിച്ച് അക്രമികൾ വെടിവയ്പ് നടത്തുന്ന സംഭവങ്ങൾ അരങ്ങേറി. ഷഹീൻബാ​ഗിൽ ചാവേർ ബോംബുകൾ‌ക്ക് പരിശീലനം നൽകുകയാണെന്നാണ് കേന്ദ്രമന്ത്രി ​ഗിരിരാജ് സിങ് ആരോപിച്ചത്.

 

പ്രതിഷേധങ്ങളെ കണക്കിലെടുക്കാതെ മുന്നോട്ടുപോവുന്ന മോദി സർക്കാരിന്റെ നടപടി അന്താരാഷ്ട്ര തലത്തിൽ പോലും വിമർശനങ്ങൾക്ക് കാരണമാവുമ്പോഴാണ് പാർട്ടിയുടെ സംസ്ഥാന ഘടകം ഇത്തരമൊരു പ്രസ്താവന നടത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. സിഎഎ മുസ്‌ലിംകൾക്കെതിരായ ആയുധമായി ബിജെപി ഉപയോ​ഗിക്കുമെന്ന ആരോപണങ്ങൾ ശരിവയ്ക്കുന്നതു കൂടിയായി കർണാടക ബിജെപിയുടെ മുന്നറിയിപ്പ്.

 

അസമിൽ എൻസിആർ നടപ്പാക്കിയപ്പോൾ 19 ലക്ഷത്തിലേറെ പേരാണ് പട്ടികയിൽ നിന്നു പുറത്തായത്. ഇതിൽ അഞ്ചുലക്ഷം പേർ മാത്രമാണ് മുസ്‌ലിംകൾ. സിഎഎ നടപ്പാക്കിയതിലൂടെ പട്ടികയിൽ നിന്നു പുറത്തായ 14 ലക്ഷം അമുസ്‌ലിംകൾക്കും പൗരത്വം നൽകാൻ ബിജെപി സർക്കാരിനു കഴിയും. പാകിസ്താൻ, ബം​ഗ്ലാദേശ്, അഫ്​ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു, ബുദ്ധ, ജൈന, പാഴ്സി, സിഖ്, ക്രിസ്ത്യൻ മതക്കാരായ അഭയാർഥികൾക്ക് പൗരത്വം ഉറപ്പുവരുത്തുന്നതാണ് സിഎഎ.

February 08, 2020, 19:02 pm

Advertisement