12 Wednesday
May , 2021
6.59 AM
livenews logo
flash News
ആലത്തൂർ സ്വദേശിയുടെ മൃതദേഹം ഖമീസ് മുഷൈത്തിൽ ഖബറടക്കി പ്രഫ. ഹാനി ബാബുവിന്റെ നില ​ഗുരുതരം; ജയിലിൽ ചികിൽസ നിഷേധിക്കുന്നതായി കുടുംബം രാജ്യാന്തരതലത്തിൽ മുഖംകെട്ട് നരേന്ദ്ര മോദി അയോധ്യയിലെ ഹിന്ദു ഭൂരിപക്ഷ ദേശത്തെ ഗ്രാമത്തലവനായി തെരഞ്ഞെടുക്കപ്പെട്ട് മുസ്​ലിം യുവാവ്; ഇവിടെ വർ​ഗീയത തോൽക്കുന്നു ഇടുക്കി സ്വദേശിനി ഇസ്രായേലിൽ റോക്കറ്റാക്രമണത്തിൽ മരിച്ചു മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ മറ്റന്നാൾ ഹമാസിന്റെ തിരിച്ചടി; റോക്കറ്റാക്രമണത്തിൽ തങ്ങളുടെ രണ്ട് പൗരന്മാർ കൊല്ലപ്പെട്ടതായി ഇസ്രായേൽ 'ഇസ്രായേൽ ഭീകര രാജ്യം; വർഗവിവേചന രാഷ്​ട്രം'; ഫലസ്തീനെതിരായ അതിക്രമത്തിൽ രൂക്ഷ വിമർശനവുമായി സ്വര ഭാസ്കർ സംസ്ഥാനത്ത് ഇന്ന് 37290 പേർക്ക് കോവിഡ്; ടിപിആർ നിരക്ക് 26.77 ശതമാനം തെലങ്കാനയിൽ നാളെ മുതൽ 10 ദിവസത്തെ ലോക്ക്ഡൗൺ; രാവിലെ 6 മുതൽ 10 വരെ നിയന്ത്രണങ്ങളിൽ ഇളവ്

ഉറങ്ങിയെഴുന്നേറ്റപ്പോൾ കോടീശ്വരനായി; മലയാളി പ്രവാസിക്ക് യുഎയിൽ 7.27 കോടി രൂപ സമ്മാനം



ദുബയിൽ പ്രവാസിയായ മലയാളി യുവാവിന് 7.27 കോടി രൂപ സമ്മാനം. ദുബയ് ഡ്യൂട്ടി ഫ്രീയിൽ നിന്നെടുത്ത 4275 നമ്പർ ടിക്കറ്റിലൂടെയാണ് ശരത് കുന്നുമ്മൽ എന്ന യുവാവിന് പത്തുലക്ഷം ഡോളർ സമ്മാനമടിച്ചത്. 2016 മുതൽ ദുബയിൽ ഓട്ടോമൊബൈൽ മേഖലയിൽ ജോലി ചെയ്യുകയാണ് 26കാരനായ ശരത് കുന്നുമ്മൽ.

 


സമ്മാന ജേതാവായ വിവരം അറിയിക്കാൻ ദുബയ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ അധികൃതർ ഫോണിൽ വിളിക്കുമ്പോൾ ഡ്യൂട്ടി കഴിഞ്ഞ് ഉറക്കത്തിലായിരുന്നു ശരത്. ഫോൺ സ്വിച്ച്ഡ് ഓഫ് ആക്കി വച്ചിരുന്നതിനാൽ നറുക്കെടുപ്പ് വേളയിൽ വിളിക്കുമ്പോൾ ശരത്തിനെ അധികൃതർക്കു കിട്ടിയതുമില്ല. ഉറക്കമെഴുന്നേറ്റ് ഫോൺ ഓണാക്കിയ ഉടൻ സമ്മാനവിവരമറിയിച്ചുള്ള ഫോൺകോളെത്തി.

 


സഹപ്രവർത്തകരായ പത്തുപേർക്കൊപ്പം സമ്മാനത്തുക വീതം വയ്ക്കുമെന്നും ഇതാദ്യമായാണ് ദുബയ് ഡ്യൂട്ടി ഫ്രീയിൽ നിന്ന് ടിക്കറ്റെടുക്കുന്നതെന്നും ശരത് പ്രതികരിച്ചു.

 


നാട്ടിൽ പണിതുകൊണ്ടിരിക്കുന്ന വീടിന്റെ നിർമാണം പൂർത്തിയാക്കാനും വൃദ്ധരായ മാതാപിതാക്കളുടെയും കുടുംബത്തിന്റെയും ക്ഷേമത്തിനും സമ്മാനത്തുക ചെലവഴിക്കുമെന്നും യുവാവ് വ്യക്തമാക്കി.

 

February 18, 2021, 15:10 pm

Advertisement

Advertisement