28 Thursday
October , 2021
3.57 PM
livenews logo
flash News
മോന്‍സൻ പീഡിപ്പിച്ച പെണ്‍കുട്ടിക്ക് മെഡി. കോളേജിൽ മുറി പൂട്ടി ഡോക്ടര്‍മാരുടെ ഭീഷണി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ബജാജ് പൾസർ 250 പുറത്തിറക്കി പാക് വിജയമാഘോഷിച്ചതിന് അറസ്റ്റിലായ കശ്മീരി വിദ്യാർഥികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തും താഹയ്ക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷം; ഉമ്മ ജമീല പന്തീരാങ്കാവ് യുഎപിഎ കേസ്; താഹാ ഫസലിന് ജാമ്യം ഹരിയാനയിൽ വനിതാ കർഷക സമരക്കാർക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; മൂന്ന് പേർ കൊല്ലപ്പെട്ടു; ഡ്രൈവർ ഓടിയൊളിച്ചു പൊലീസുകാരന്റെ ഭാര്യയോട് എസ്ഐ അപമര്യാദയായി പെരുമാറി; കേസിന് പിന്നാലെ ഒളിവിൽ ആർസിസി സ്ഥാപക ഡയറക്ടർ ഡോ. എം കൃഷ്ണൻ നായർ അന്തരിച്ചു മയക്കുമരുന്ന് കേസിൽ കിരൺ ​ഗോസാവി പിടിയിൽ സാങ്കേതിക രംഗത്തെ പുതിയ പ്രവണതകൾ അനിവാര്യമെന്ന് എം എ യൂസഫലി

അബൂദബി ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് 40 കോടി രൂപ സമ്മാനം


പ്രവാസി മലയാളിക്ക് അബൂദബി ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 40 കോടി രൂപ സമ്മാനം. മസ്കത്തിൽ വ്യാപാരിയായ കോഴിക്കോട് സ്വദേശി അബ്ദുസ്സലാം എൻ വിക്കാണ് സമ്മാനം. ടിക്കറ്റ് വാങ്ങിയ അബ്ദുസ്സലാം നൽകിയ ഫോൺ നമ്പരിൽ തെറ്റ് വന്നതിനാൽ സംഘാടകർക്ക് സമയത്ത് സമ്മാനവിവരം യുവാവിനെ അറിയിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് പ്രവാസികളുടെ സഹായത്തോടെയാണ് സംഘാടകർ അബ്ദുസ്സലാമിനെ കണ്ടെത്തിയത്.

ഡിസംബർ 29നാണ് അബ്ദുൽസലാം 323601 എന്ന നമ്പർ ടിക്കറ്റ് വാങ്ങിയത്. നാലാമത്തെയോ അഞ്ചാമത്തെയോ തവണയാണ് അബൂദബി ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുക്കുന്നതെന്നും സുഹൃത്തുക്കളുമായി ചേർന്നാണ് ടിക്കറ്റെടുത്തതെന്നും യുവാവ് പറഞ്ഞു. മൂന്നുമാസം മുമ്പാണ് ഭാര്യ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയതെന്നും ഇതിനു പുറമേ നറുക്കെടുപ്പിലൂടെ സമ്മാനം ലഭിച്ചത് സന്തോഷം ഇരട്ടിപ്പിച്ചതായും യുവാവ് കൂട്ടിച്ചേർത്തു.

രണ്ടാമത്തെ കുഞ്ഞിനെ ​ഗർഭം ധരിച്ച ഭാര്യയെ കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് നാട്ടിലേക്ക് അയയ്ക്കുകയായിരുന്നുവെന്നും അബ്ദുൽസലാം പറഞ്ഞു. കോടികളുടെ സമ്മാനം കൈപ്പറ്റുന്ന സമയത്തു തന്നെ കുടുംബം മസ്കത്തിലേക്കു തിരിച്ചുവരുമെന്നും യുവാവ് അറിയിച്ചു.

January 04, 2021, 21:08 pm

Advertisement

Advertisement