14 Thursday
November , 2019
3.58 PM
livenews logo
flash News
സുദർശന് സംഘപരിവാറുമായി അടുത്ത ബന്ധം; വ്യക്തമാക്കി സെമിനാർ പങ്കാളിത്തം പള്ളി പ്രവേശന അനുമതിക്കായി മുസ്ലിം സ്ത്രീകളാരും കോടതിയിൽ എത്തിയിട്ടിട്ടില്ലല്ലോയെന്ന് ജസ്റ്റിസ് നരിമാൻ റഫാൽ കേസ്: പുനഃപരിശോധനാ ഹരജികൾ തള്ളി 'ചൗകീദാർ ചോർഹേ': രാഹുലിനെതിരെ കോടതിയലക്ഷ്യമില്ല; കൂടുതൽ ജാ​ഗ്രത വേണം ശബരിമല വിധി പുനഃപരിശോധനയ‌ടക്കം മതാചാര ഹരജികളെല്ലാം വിശാല ബെഞ്ചിലേക്ക് കാനഡ ലോകത്തിലെ ഏറ്റവും തണുപ്പുള്ള പ്രദേശമാവുന്നു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ പ്രസ്സ് ആൻറ്​ ഇൻഫർമേഷൻ കോൺസുലിനു മീഡിയ ഫോറം യാത്രയയപ്പ്​ നൽകി ഫാൽക്കൺ എഫ് സി ജേഴ്‌സി പ്രകാശനം ചെയ്തു മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി സുദര്‍ശന്‍ പത്മനാഭന്‍ മിസോറമിലേക്ക് മുങ്ങി; നിയമപോരാട്ടത്തിന് ആക്ഷന്‍ കൗണ്‍സില്‍

ഏർവാടി ദർഗയിൽ മലയാളി പെൺകുട്ടിയെ ബലാത്സം​ഗം ചെയ്തു; ഏഴ് പേർ അറസ്റ്റിൽ

November 08, 2019, 14:30 pm

തമിഴ്‌നാട്ടിലെ ഏര്‍വാടി ദര്‍ഗയില്‍ മനോദൗര്‍ബല്യമുള്ള മലയാളി പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഏഴു കൗമാരക്കാര്‍ അറസ്റ്റില്‍. മനോദൗര്‍ബല്യത്തിന് ചികിത്സ തേടിയെത്തിയ കൊല്ലം കരുനാ?ഗപ്പള്ളി സ്വദേശിയായ 19കാരിയെയാണ് സംഘം ക്രൂര ബലാത്സം?ഗത്തിന് ഇരയാക്കിയത്.  കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം.

 

പെണ്‍കുട്ടി അവശനിലയിലാണ്. 15നും 16നും നും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായവരെല്ലാം. ഏര്‍വാടി ദര്‍ഗയില്‍ പിതാവിനൊപ്പമെത്തിയ പെണ്‍കുട്ടി ഇവിടെ രണ്ടു മാസമായി ചികിത്സയിലായിരുന്നു. രക്ഷിതാക്കള്‍ ദര്‍ഗയ്ക്കടുത്തുള്ള ലോഡ്ജിലാണ് താമസിച്ചിരുന്നത്. രണ്ടുദിവസം മുമ്പാണ് ദര്‍ഗയ്ക്കു? സമീപം കാട്ടുപള്ളിയിലെ ചികിത്സാകേന്ദ്രത്തിലേക്ക് പെണ്‍കുട്ടിയെ മാറ്റിയത്. 

 

ചൊവ്വാഴ്ച പുലര്‍ച്ചെ ശുചിമുറിയിലേക്ക് പോയ യുവതിയെ സംഘം സമീപത്തെ കുറ്റിക്കാട്ടിലേക്ക് ബലംപ്രയോഗിച്ച് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കാണാതായതോടെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് അവശ നിലയിലായ യുവതിയെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

 

അതേസമയം, മതിയായ ചികിത്സ ലഭ്യമാക്കാതെ പെണ്‍കുട്ടിയെ ഇപ്പോഴും കാലില്‍ ചങ്ങലക്കിട്ട് മരത്തില്‍ കെട്ടിയിട്ടിരിക്കുന്നതായും ആരോപണമുണ്ട്?. കുട്ടിക്ക് സംസാരിക്കാന്‍ കഴിയാത്തതിനാല്‍ മൊഴിയെടുക്കാനായിട്ടില്ലെന്ന് കീളക്കരൈ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം മുരുകേശന്‍ അറിയിച്ചു. റിമാന്‍ഡിലായ നാല് പ്രതികളെ ജുവനൈല്‍ഹോമിലും മറ്റുള്ളവരെ ബോഴ്‌സ്റ്റല്‍ സ്‌കൂളിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്.

November 08, 2019, 14:30 pm

Advertisement