5 Sunday
July , 2020
6.57 AM
livenews logo
flash News
എട്ടുപോലിസുകാരെ കൊന്ന ​ഗുണ്ടാനേതാവിന്റെ വീടും കാറുകളും മണ്ണുമാന്തിയന്ത്രം കൊണ്ട് തരിപ്പണമാക്കി യുപി പോലിസ് തൃണമൂൽ കോൺ​ഗ്രസ് കൗൺസിലർക്ക് വെടിയേറ്റു പൊലീസ് ജീപ്പിൽ യുവതിയുമായി കറങ്ങിയ സിഐയ്ക്ക് സസ്പെൻഷൻ മാസ്കിടാത്തത് ചോദ്യം ചെയ്ത പൊലീസുകാരെ കൈയേറ്റം ചെയ്തു; യുപിയിൽ ബിജെപി നേതാവും മകനും അറസ്റ്റിൽ യുഎഇ വിമാനങ്ങൾക്ക്‌ ഇന്ത്യയിലിറങ്ങാനുള്ള വിലക്ക് നീക്കണമെന്ന് എം.കെ രാഘവൻ എം.പി സംസ്ഥാനത്ത് 240 പേർക്ക് കൊറോണ ബാധ; 209 പേർ രോഗമുക്തി നേടി ബേപ്പൂർ സ്വദേശി റിയാദിൽ കൊറോണ ബാധിച്ചു മരിച്ചു യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ഉമ്മൻചാണ്ടിയല്ല; വ്യക്തമാക്കി കെ സുധാകരൻ മൂന്ന് ലക്ഷത്തിന്റെ സ്വർണ മാസ്ക് വച്ച് പൂനെ സ്വദേശി; പക്ഷേ ഫലപ്രാപ്തിയിൽ സംശയം യുഎഇയിൽ 716 പേർക്ക് കൊറോണ വൈറസ് ബാധ; 704 പേർക്ക് രോ​ഗമുക്തി

നിലപാടിൽ ഉറച്ച് തന്നെ; പൗരത്വനിയമ ഭേദ​ഗതിക്കെതിരെ കേരളം സുപ്രീംകോടതിയിൽ


തിരുവനന്തപുരം: രാജ്യവ്യാപകമായി ശക്തമായ പ്രക്ഷോഭം തുടർന്നിട്ടും കേന്ദ്രം പിൻവലിക്കാൻ തയ്യാറാവാത്ത പൗരത്വഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നിയമ ഭേദഗതി ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. ഇതാദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ ഹരജി നൽകുന്നത്.

 

ഭരണഘടനാ വിരുദ്ധമായിട്ടുള്ള പൗരത്വഭേദഗതി നിയമം നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്നും പ്രസ്തുത നിയമം നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ബുദ്ധിമുട്ട് ഉണ്ടെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിക്കും. ഭരണഘടനയുടെ അനുഛേദം 131 പ്രകാരമുള്ള സൂട്ട്​ ഹരജിയാണ്​ സംസ്ഥാന സർക്കാർ നൽകിയിരിക്കുന്നത്​. 

 

ഇതുവരെ രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹിക പ്രവര്‍ത്തകരും ആയി 60ല്‍ അധികം ഹരജികള്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിലെത്തിയിട്ടുണ്ട്. നേരത്തെ നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രമേയം പാസാക്കിയിരുന്നു. സിഎഎയ്ക്കെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനവും കേരളമായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഹരജിയുമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

January 14, 2020, 11:24 am

Advertisement