13 Thursday
August , 2020
1.22 PM
livenews logo
flash News
കോവിഡ് രോ​ഗിയായ യുവതി ആംബുലൻസിൽ പ്രസവിച്ചു രാമക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ദ് നൃത്യ ​ഗോപാൽ ദാസിന് കൊറോണ ബം​ഗളുരു സംഘർഷത്തിനിടെ അമ്പലത്തിന് സംരക്ഷണ വലയം തീർത്ത് മുസ്‌ലിം യുവാക്കള്‍ കോഴിക്കോട് സ്വദേശി സൗദിയിൽ കൊറോണ ബാധിച്ചുമരിച്ചു സുശാന്ത് സിങ്ങിന് നീതിവേണം; ആലിയ ഭട്ടിന്റെ സഡക് 2വിന്റെ ട്രെയിലറിന് ഡിസ് ലൈക്ക് റെക്കോർഡ് ബം​ഗളുരു സംഘർഷം: നവീൻ ബിജെപി അനുഭാവി; തെളിവായി ഫേസ്ബുക്ക് പോസ്റ്റുകൾ സചിൻ പൈലറ്റും അശോക് ​ഗെഹ്ലോത്തും ഇന്നു നേർക്കുനേർ മാസ്ക് ധരിച്ച് ജീവനക്കാർ ഓഫിസിൽ വരരുത്; വൈറസ് പടരുന്നതിനിടെ വിചിത്ര ഉത്തരവുമായി ഫ്ളോറിഡ ഷെരീഫ് ആശുപത്രിയിൽ വാഹനങ്ങളിൽ നിന്നും മോഷണം; ആർഎസ്എസ് പ്രവർത്തകൻ പിടിയിൽ കരിപ്പൂർ വിമാനത്താവള റൺവേ വിപുലീകരണ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് ഡോ. ആസാദ് മൂപ്പൻ

എന്‍എം സിദ്ദീഖിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി


എഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്ന എന്‍എം സിദ്ദീഖിനെതിരെ ഒമ്പത് വര്‍ഷം മുമ്പ് എടുത്ത ക്രിമിനല്‍ കേസ് ഹൈക്കോടതി റദ്ദാക്കി. 2010 ജൂലൈ 22നാണ് ഐപിസി 153(എ) വകുപ്പ് പ്രകാരം എറണാകുളം സെന്‍ട്രല്‍ പോലിസ് കള്ളക്കേസുണ്ടാക്കി എന്‍എം സിദ്ദീഖിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 52 ദിവസം എറണാകുളം, മട്ടാഞ്ചേരി സബ്ജയിലുകളില്‍ റിമാന്റിലായി. കെഎസ്എഫ്ഇ തോപ്പുംപടി ശാഖയില്‍ ഉദ്യോഗസ്ഥനായിരുന്ന സിദ്ദീഖിനെ സര്‍വീസില്‍ നിന്ന് നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അന്നുമുതലുള്ള പ്രമോഷനുകള്‍, ഇന്‍ക്രിമെന്റുകള്‍, മറ്റാനുകൂല്യങ്ങള്‍ എന്നിവ കെഎസ്എഫ്ഇ തടഞ്ഞു. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഹൈക്കോടതി എന്‍എം സിദ്ദീഖിനെ കുറ്റവിമുക്തനാക്കിയിരിക്കുന്നു. ഇനി സര്‍വീസ് ആനുകൂല്യങ്ങളും പ്രമോഷനുകളും മുന്‍കാല പ്രാബല്യത്തോടെ ലഭിക്കേണ്ടതുണ്ട്, അതിന് വേറെ കേസുണ്ട്.

 

2010 ജൂലൈ നാലിന് പ്രവാചകനിന്ദ നടത്തിയ അധ്യാപകനെ തൊടുപുഴയില്‍ ഒരുസംഘം അക്രമിച്ച സംഭവമുണ്ടായി. തുടര്‍ന്ന് മധ്യകേരളത്തില്‍ വ്യാപകമായി നടന്ന മുസ്്‌ലിംവേട്ടയുണ്ടായപ്പോള്‍ പോലിസിനെതിരെ ജൂലൈ ഏഴിന് ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ എന്‍എം സിദ്ദീഖ് പരാതി നല്‍കി. ജൂലൈ 15ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പരാതിയില്‍ രണ്ടാഴ്ചക്കകം ഡിജിപിയോട് റിപ്പോര്‍ട്ടാവശ്യപ്പെട്ടു. കേരള പോലിസിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയതിന്റെ വൈരനിര്യാതനമായിട്ടായിരുന്നു ജൂലൈ 16ന് ക്രിമിനല്‍ കേസെടുത്തത്. ജൂലൈ 22നായിരുന്നു അബ്ദുള്‍ സലാം, എന്‍എം സിദ്ദീഖ് എന്നിവരെ അറസ്റ്റ് ചെയ്തത്. പിന്നീട് കെഎച്ച് നാസറിനെയും കേസില്‍ പ്രതിചേര്‍ത്തു. പോലിസ് സ്‌റ്റേഷനിലും ജയിലിലും എന്‍എം സിദ്ദീഖ് കടുത്ത മാനസിക പീഡനത്തിനിരയായി.

 

2010 ജൂലൈ 16ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് 2016 നവംബര്‍ 30നായിരുന്നു. ഐപിസി 153(എ) വകുപ്പ് പ്രകാരം കേസെടുത്താല്‍ മൂന്ന് വര്‍ഷത്തിനകം ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവില്‍ സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള പോലിസുദ്യോഗസ്ഥന്‍ പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കേണ്ടതായിരുന്നു. തുടര്‍ന്ന് സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ മജിസ്‌ട്രേറ്റിന് കേസ് വിസ്തരിക്കാനാവൂ. കേസില്‍ കാലവിളംബം മാപ്പാക്കാന്‍ മജിസ്‌ട്രേറ്റിന് പോലിസ് അപേക്ഷ നല്‍കിയിരുന്നില്ല. അനുമതിക്ക് അപേക്ഷ നല്‍കിയതും ലഭിച്ചതും കുറ്റപത്രം സമര്‍പ്പിച്ചതും കേസ് വിസ്താരമാരംഭിച്ചതും നിര്‍ദ്ദിഷ്ട സമയപരിധിക്ക് ശേഷമായിരുന്നു. എന്‍എം സിദ്ദീഖിനെതിരെ ക്രിമിനല്‍ കേസ് തുടരാനനുവദിക്കുന്നത് തെറ്റായ നിയമ നടപടിയാകുമെന്നും അതിനാല്‍ കേസ് റദ്ദാക്കുകയാണെന്നും ജസ്റ്റിസ് രാജാ വിജയരാഘവന്‍ വിധിന്യായത്തില്‍ വ്യക്തമാക്കി.

August 25, 2019, 18:32 pm

Advertisement

Advertisement