24 Monday
February , 2020
6.04 PM
livenews logo
flash News
സിഎഎ വിരുദ്ധ പ്രതിഷേധക്കാർക്കു നേരെ ഹിന്ദുത്വ ആക്രമണം; പോലിസുകാരൻ കൊല്ലപ്പെട്ടു, മേഖലയിൽ നിരോധനാജ്ഞ ട്രംപ് ഇന്ത്യയിലെത്തി; നമസ്തെ ട്രംപിനു തുടക്കമായി ശിവനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പാലക്കാട്ട് യുവാവിനെ സംഘ്പരിവാര്‍ അക്രമികള്‍ ബലംപ്രയോഗിച്ച് ഫേസ്ബുക്ക് ലൈവില്‍ മാപ്പുപറയിപ്പിച്ചു ഷഹീന്‍ബാഗ് സമരത്തിനെതിരായ ഹരജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും ഫിലിപ്പീൻസിലെ കൂട്ടവിവാഹവും മുഖംമൂടി ദമ്പതികളും അധോലോക നായകൻ രവി പൂജാരിയെ സെന​ഗൽ നാടുകടത്തി; ഇന്ന് ബം​ഗളുരുവിലെത്തിക്കും ദുബയിൽ പിടിച്ചുപറിക്കിരയായ ഇന്ത്യക്കാരിയുടെ രക്ഷയ്ക്കെത്തിയത് പാകിസ്താനി യുവാക്കൾ തുപ്പലുതൊട്ട് ഫയലുകളുടെ പേജ് മറിക്കരുത്: ജീവനക്കാർക്ക് നിർദേശവുമായി യുപി സർക്കാർ ലോസ് ആഞ്ചലസിൽ ഇന്ത്യക്കാരൻ വെടിയേറ്റുമരിച്ചു ബലാൽസം​ഗത്തിലൂടെ പിറന്ന കുഞ്ഞിനെ കൊലപ്പെടുത്തിയ കൗമാരക്കാരി അറസ്റ്റിലായി

കാലാവസ്ഥ വ്യതിയാനപ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ ജനങ്ങളും ഒത്തുചേരണമെന്ന് യുഎഇ പരിസ്ഥിതി മന്ത്രി


കോഴിക്കോട്: എല്ലാ ജനങ്ങളും ഒത്തുചേരുമ്പോഴാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുകയെന്ന് യുഎഇ പരിസ്ഥിതി മന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സിയൂദി. കേരള സാഹിത്യോത്സവ വേദിയായ എഴുത്തോലയില്‍ 'കാലാവസ്ഥയും പരിസ്ഥിതി സുസ്ഥിരതയും യുഎഇ നയം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട് യുഎഇ സര്‍ക്കാരിന്റെ വിവിധ നയങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. എല്ലാ മേഖലകളിലും സുസ്ഥിരത ഉറപ്പുവരുത്തുകയെന്നതാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും കാര്‍ബണ്‍ സ്വതന്ത്ര സ്രോതസ്സുകളും പുനരുപയോഗ ഊര്‍ജ്ജവും 2040 ഓടെ യുഎഇ വ്യാപകമായി ഉപയോഗിക്കുമെന്നും താനി ബിൻ അഹമ്മദ് സിയൂദി പറഞ്ഞു.

 

ഏറ്റവും ചെറിയ ജീവിവര്‍ഗങ്ങളുടെ വംശനാശം കാലാവസ്ഥാ വ്യതിയാനത്തെ വളരെയധികം സ്വാധീനിക്കും. വംശനാശ ഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കാനുള്ള യുഎഇയുടെ ഉത്തരവാദിത്തം അദ്ദേഹം ആവര്‍ത്തിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായുള്ള നടപടികളില്‍ യുഎഇ സര്‍ക്കാരിന്റെ നയം സാധാരണക്കാര്‍ മുതല്‍ വ്യവസായികള്‍ വരെ ഉള്‍പ്പെടുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

മനുഷ്യ മുന്‍ഗണനകളെക്കുറിച്ച് പുനര്‍വിചിന്തനം നടത്താനും പരിസ്ഥിതിയോടും വികസനത്തോടുമുള്ള നമ്മുടെ മനോഭാവത്തില്‍ മാറ്റം വരുത്തേണ്ട സമയവുമാണിതെന്ന് കെഎല്‍എഫ് ഡയറക്ടര്‍ കെ സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. മുതിർന്ന മാധ്യമപ്രവർത്തകൻ അഹ്‌മദ്‌  ശരീഫ്  പി  സ്വാഗതം  പറഞ്ഞു

January 17, 2020, 23:38 pm

Advertisement