9 Thursday
July , 2020
8.59 PM
livenews logo
flash News
സ്വർണക്കടത്ത് കേസ് എൻഐഎ അന്വേഷിക്കും കമാൻഡോകളുടെ തോക്കേന്തിയ റൂട്ട് മാർച്ച് പൂന്തുറക്കാർക്ക് സന്ദേശം നൽകാൻ; വിവാദമായി സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടറുടെ വാദം 339 പേർക്ക് കൂടി കൊറോണ; സമൂഹവ്യാപനത്തിന്റെ വക്കിലേക്ക് അടുക്കുകയാണെന്ന് ആശങ്കയെന്ന് മുഖ്യമന്ത്രി ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി എട്ടു പോലിസുകാരെ വെടിവച്ചുകൊന്ന ​ഗുണ്ടാത്തലവൻ വികാസ് ദുബേ മധ്യപ്രദേശിൽ അറസ്റ്റിലായി

കേരളത്തിൽ 131 പേർക്ക് കൂടി കൊറോണ വൈറസ് ബാധ



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 131 പേർക്ക് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 65 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 46 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.

 

 

മലപ്പുറം ജില്ലയിൽ 32 പേർക്കും കണ്ണൂർ ജില്ലയിൽ 26 പേർക്കും പാലക്കാട് ജില്ലയിൽ 17 പേർക്കും, കൊല്ലം ജില്ലയിൽ 12 പേർക്കും, എറണാകുളം ജില്ലയിൽ 10 പേർക്കും, ആലപ്പുഴ ജില്ലയിൽ 9 പേർക്കും, കാസർഗോഡ് ജില്ലയിൽ 8 പേർക്കും, തിരുവനന്തപുരം ജില്ലയിൽ 5 പേർക്കും (ഒരാൾ മരണമടഞ്ഞു), തൃശൂർ, കോഴിക്കോട് ജില്ലകളിൽ 4 പേർക്ക് വീതവും, കോട്ടയം ജില്ലയിൽ 3 പേർക്കും, പത്തനംതിട്ട ജില്ലയിൽ ഒരാൾക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

 

 

കുവൈത്ത്- 25, യു.എ.ഇ.- 12, സൗദി അറേബ്യ- 11, ഒമാൻ- 6, ഖത്തർ- 6, ബഹ്റയ്ൻ- 1, മാൾഡോവ- 1, ആഫ്രിക്ക- 1, എത്യോപ്യ- 1, ഖസാക്കിസ്ഥാൻ- 1 എന്നിങ്ങനേയാണ് മറ്റ് രാജ്യങ്ങളിൽ നിന്നും വന്നവർ. തമിഴ്‌നാട്- 13, മഹാരാഷ്ട്ര- 10, ഡൽഹി- 5, ഉത്തർപ്രദേശ്- 5, കർണാടക- 4, ബീഹാർ- 2, രാജസ്ഥാൻ- 2, ഹരിയാന- 1, ഉത്തരാഖണ്ഡ്- 1, ഹിമാചൽ പ്രദേശ്- 1, പഞ്ചാബ്- 1, അരുണാചൽ പ്രദേശ്- 1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ. കൂടാതെ 9 സി.ഐ.എസ്.എഫുകാർക്കും രോഗം ബാധിച്ചു. 10 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 4 പേർക്കും, പാലക്കാട്, കാസർഗോഡ് ജില്ലകളിലെ 2 പേർക്ക് വീതവും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ഒരാൾക്ക് വീതമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

 

 

27.06.20ന് തിരുവനന്തപുരം ജില്ലയിൽ മരണമടഞ്ഞ തങ്കപ്പൻ (76) വ്യക്തിയുടെ പരിശോധനാഫലവും ഇതിൽ ഉൾപെടുന്നു.

 

 

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 75 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയിൽ 23 പേരുടെയും( തൃശൂർ-1), തൃശൂർ ജില്ലയിൽ 12 പേരുടെയും, എറണാകുളം, പാലക്കാട് ജില്ലകളിൽ 7 പേരുടെ വീതവും, തിരുവനന്തപുരം (കൊല്ലം-1), കോട്ടയം ജില്ലകളിൽ 6 പേരുടെ വീതവും, വയനാട്, കാസർഗോഡ് ജില്ലകളിൽ 4 പേരുടെ വീതവും, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 2 പേരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 2112 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 2304 പേർ ഇതുവരെ കോവിഡ് മുക്തരായി.

 

 

വിവിധ ജില്ലകളിലായി 1,84,657 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,81,876 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2781 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 330 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 

 

കഴിഞ്ഞ 24 മണിക്കൂറിനിടെ 6076 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, ഓഗ്മെന്റഡ് സാമ്പിൾ, സെന്റിനൽ സാമ്പിൽ, പൂൾഡ് സെന്റിനിൽ, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,31,570 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 3872 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 47,994 സാമ്പിളുകൾ ശേഖരിച്ചതിൽ 46,346 സാമ്പിളുകൾ നെഗറ്റീവ് ആയി.

 

 

ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂർ ജില്ലയിലെ പിണറായി (കണ്ടൈൻമെന്റ് സോൺ വാർഡ് 5), കൊട്ടിയൂർ (11), കരിവെള്ളൂർ-പെരളം (4, 9), ചെറുകുന്ന് (1), പെരിങ്ങോം-വയക്കര (7), കാടച്ചിറ (3), ഉളിക്കൽ (19), ചെങ്ങളായി (14), കതിരൂർ (18), ചെമ്പിലോട് (13, 15), കോളയാട് (5, 6), പാട്യം (9), ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് (16), കായംകുളം മുൻസിപ്പാലിറ്റി (4, 9), ചെങ്ങന്നൂർ മുൻസിപ്പാലിറ്റി (14, 15), പാലമേൽ (14), വയനാട് ജില്ലയിലെ തിരുനെല്ലി (4,5,9,10,12), എറണാകുളം ജില്ലയിലെ കാഞ്ഞൂർ (12), പാലക്കാട് ജില്ലയിലെ തിരുമുറ്റകോട് (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

 

 

10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കി. കണ്ണൂർ ജില്ലയിലെ കാങ്കോൽ-ആലപ്പടമ്പ (കണ്ടൈൻമെന്റ് സോൺ സബ് വാർഡ് 6), മാങ്ങാട്ടിടം (സബ് വാർഡ് 4), മുഴക്കുന്ന് (എല്ലാ വാർഡുകളും), പാനൂർ (സബ് വാർഡ് 31), പേരാവൂർ (വാർഡ് 11), തില്ലങ്കേരി (എല്ലാ വാർഡുകളും), ഉദയഗിരി (സബ് വാർഡ് 2), കാസർഗോഡ് ജില്ലയിലെ ബേഡഡുക്ക (വാർഡ് 8), ബദിയടക്ക (വാർഡ് 18), കിനാനൂർ-കരിന്തളം (6) എന്നിവയെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ 127 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

 

 

June 30, 2020, 17:58 pm

Advertisement