9 Thursday
July , 2020
7.51 PM
livenews logo
flash News
കമാൻഡോകളുടെ തോക്കേന്തിയ റൂട്ട് മാർച്ച് പൂന്തുറക്കാർക്ക് സന്ദേശം നൽകാൻ; വിവാദമായി സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടറുടെ വാദം 339 പേർക്ക് കൂടി കൊറോണ; സമൂഹവ്യാപനത്തിന്റെ വക്കിലേക്ക് അടുക്കുകയാണെന്ന് ആശങ്കയെന്ന് മുഖ്യമന്ത്രി ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി എട്ടു പോലിസുകാരെ വെടിവച്ചുകൊന്ന ​ഗുണ്ടാത്തലവൻ വികാസ് ദുബേ മധ്യപ്രദേശിൽ അറസ്റ്റിലായി 2021ഓടെ ഇന്ത്യയിൽ പ്രതിദിനം 2.87 ലക്ഷം കൊറോണ ബാധിതർ ഉണ്ടാവുമെന്ന് പഠനം

സംസ്ഥാനത്ത് 195 പേർക്ക് കൊറോണവൈറസ് ബാധ


 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 195 പേർക്ക്  കോവിഡ്-19 സ്ഥിരീകരിച്ചു.  മലപ്പുറം ജില്ലയിൽ 47 പേർക്കും, പാലക്കാട് ജില്ലയിൽ 25 പേർക്കും, തൃശൂർ ജില്ലയിൽ 22 പേർക്കും, കോട്ടയം ജില്ലയിൽ 15 പേർക്കും, എറണാകുളം ജില്ലയിൽ 14 പേർക്കും, ആലപ്പുഴ ജില്ലയിൽ 13 പേർക്കും, കൊല്ലം ജില്ലയിൽ 12 പേർക്കും, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 11 പേർക്ക് വീതവും, കോഴിക്കോട് ജില്ലയിൽ 8 പേർക്കും, പത്തനംതിട്ട ജില്ലയിൽ 6 പേർക്കും, വയനാട് ജില്ലയിൽ  5 പേർക്കും, തിരുവനന്തപുരം ജില്ലയിൽ 4 പേർക്കും, ഇടുക്കി ജില്ലയിൽ 2 പേർക്കുമാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്.

 

 

രോഗം സ്ഥിരീകരിച്ചവരിൽ 118 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 62 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. കുവൈത്ത്- 62, യു.എ.ഇ.- 26, സൗദി അറേബ്യ- 8, ഒമാൻ- 8, ഖത്തർ- 6, ബഹ്റയിൻ- 5, കസാക്കിസ്ഥാൻ- 2, ഈജിപ്ത്- 1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളിൽ നിന്നും വന്നവർ.

 

 

തമിഴ്‌നാട്- 19, ഡൽഹി- 13, മഹാരാഷ്ട്ര- 11, കർണാടക- 10, പശ്ചിമബംഗാൾ- 3, മധ്യപ്രദേശ്- 3, തെലുങ്കാന- 1, ആന്ധ്രാപ്രദേശ്- 1, ജമ്മുകശ്മീർ- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ.

 

 

15 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 10 പേർക്കും, കൊല്ലം ജില്ലയിലെ 2 പേർക്കും, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലെ ഒരാൾക്ക് വീതമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

 

 

ചികിത്സയിലായിരുന്ന 102 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയിൽ നിന്നുള്ള 22 പേരുടെയും (പാലക്കാട്-2, ഇടുക്കി-1), പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 17 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 15 പേരുടെയും (പാലക്കാട്-1, തൃശൂർ-1), കൊല്ലം ജില്ലയിൽ നിന്നുള്ള 14 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 7 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 6 പേരുടെയും, ആലപ്പുഴ, കാസർഗോഡ് ജികളിൽ നിന്നുള്ള 5 പേരുടെ വീതവും, തിരുവനന്തപുരം (ആലപ്പുഴ-1), ഇടുക്കി ജികളിൽ നിന്നുള്ള 4 പേരുടെ വീതവും, പാലക്കാട് ജില്ലയിൽ നിന്നുള്ള 2 പേരുടെയും എറണാകുളം (കൊല്ലം) ജില്ലയിൽ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 1939 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2108 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

 

 

വിവിധ ജില്ലകളിലായി 1,67,978 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,65,515 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2463 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 281 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 

 

പരിശോധന കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6166 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാംപിൾ, ഓഗ്മെന്റഡ് സാമ്പിൾ, സെന്റിനൽ സാംപിൾ, പൂൾഡ് സെന്റിനിൽ, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,15,243 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 4032 സാംപിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 44,129 സാമ്പിളുകൾ ശേഖരിച്ചതിൽ 42,411 സാമ്പിളുകൾ നെഗറ്റീവ് ആയി.

 

 

ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. പാലക്കാട് ജില്ലയിലെ പറളിയാണ് (കണ്ടൈൻമെന്റ് സോൺ: എല്ലാ വാർഡുകളും) പുതിയ ഹോട്ട് സ്‌പോട്ട്.

 

 

4 പ്രദേശങ്ങളെ കണ്ടൈമെന്റ് സോണിൽ നിന്നും ഒഴിവാക്കി.  പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി (കണ്ടൈൻമെന്റ് സോൺ വാർഡ് 5), മലപ്പുറം ജില്ലയിലെ തെന്നല (1, 2, 3, 4, 5, 6, 10, 12, 13, 14, 15, 16, 17), തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ (2, 3, 4, 5, 6), ചാവക്കാട് മുൻസിപ്പാലിറ്റി (3, 4, 8, 19, 20, 29, 30) എന്നിവയെയാണ്  ഒഴിവാക്കിയത്. ആകെ 111 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

 

June 27, 2020, 18:08 pm

Advertisement