അബുദബി: അബൂദബിയില്‍ ഡ്രൈവറായി ജോലി നോക്കുന്ന തിരുവനന്തപുരം സ്വദേശിക്ക് 1.93 കോടി രൂപ സമ്മാനമടിച്ചു. അബ്ദുല്‍ സലാം ഷാനവാസിനാണ് അപ്രതീക്ഷിത സമ്മാനം ലഭിച്ചത്. ലൈന്‍ ഇന്‍വെസ്റ്റ്മെന്റ്സ് ആന്റ് പ്രോപര്‍ട്ടി അബൂദബിയിലെയും അല്‍ ഐനിലെയും തങ്ങളുടെ എട്ട് മാളുകളില്‍ നടത്തിയ മാള്‍ മില്യനയര്‍ കാംപയിനാണ് അബ്ദുല്‍ സലാം ഷാനവാസിനെ കോടീശ്വരനാക്കിയത്.
50 വര്‍ഷം ജോലി ചെയ്താല്‍ പോലും തനിക്ക് ഇത്രവലിയ തുക സമ്പാദിക്കാന്‍ കഴിയില്ലെന്ന് സമ്മാനവിവരമറിഞ്ഞ് 43കാരനായ ഷാനവാസ് പറയുന്നു. 200 ദിര്‍ഹം മുടക്കിയാണ് ഷാനവാസ് സമ്മാനപദ്ധതിയില്‍ ടിക്കറ്റ് എടുത്തത്. ആഗസ്ത് അഞ്ചിന് നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ച വിവരം അറിയിച്ചിരുന്നെങ്കിലും ഔദ്യോഗിക അറിയിപ്പുണ്ടാവുന്നതു വരെ ഇക്കാര്യം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നുവെന്നും യുവാവ് പറയുന്നു. നറുക്കെടുപ്പില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം മൊബൈലിലേക്കു വന്ന സന്ദേശം ഷാനവാസ് അബദ്ധവശാല്‍ ഡിലീറ്റ് ചെയ്തിരുന്നു. ഇതോടെ സമ്മാനം നഷ്ടപ്പെടുമെന്നോര്‍ത്ത് ആശങ്കപ്പെട്ടതായും എന്നാല്‍ സംഘാടകര്‍ തന്റെ മറ്റുവിശദാംശങ്ങള്‍ തിരിച്ചറിഞ്ഞതിനാല്‍ സമ്മാനത്തുക ലഭിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്തിടെ വാങ്ങിയ സ്ഥലത്ത് സമ്മാനം ലഭിച്ച പണമുപയോഗിച്ച് വീട് പണി പൂര്‍ത്തിയാക്കുകയാണ് തന്റെ പ്രഥമലക്ഷ്യമെന്നും യുവാവ് പറയുന്നു. പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്നവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നതായും ഷാനവാസ് കൂട്ടിച്ചേര്‍ത്തു.
അബൂദബി സമ്മര്‍ സെയില്‍സ് കാംപയിന്റെ ഭാഗമായി 47 ദിവസത്തേക്കു നടക്കുന്ന സമ്മാനപദ്ധതിയില്‍ സാംസ്കാരിക, ടൂറിസം വിഭാഗവും പങ്കെടുക്കുന്നുണ്ട്.
August 10, 2019, 15:42 pm