24 Friday
September , 2021
11.04 PM
livenews logo
flash News
കണ്ണൂരിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ സിവിൽ സർവീസിൽ മലയാളിത്തിളക്കം; കെ മീരയ്ക്ക് ആറാം റാങ്ക് തൃശൂരില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 29 വർഷം തടവ് നാ​ഗ്പൂരിൽ ബലാത്സംഗത്തിനിരയായ 16കാരിയുടെ കുഞ്ഞിനെ ബന്ധു 90,000 രൂപയ്ക്ക്​ വിറ്റു ചില ക്രൈസ്തവ പുരോഹിതര്‍ ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് വഴിപ്പെട്ടു; പാലാ ബിഷപ്പിനെതിരെ ഫാ. പോൾ തേലക്കാട്ട് ഡൽഹി കോടതിക്കുള്ളിൽ ​ഗുണ്ടാത്തലവനെ വെടിവച്ച് കൊന്നു; അക്രമികൾക്ക് നേരെ പൊലീസ് വെടിവയ്പിൽ മൂന്ന് മരണം മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; പി സി ജോർജിനെതിരെ കേസ് ഒരു വയസുകാരനെ വായിൽ ബിസ്‌കറ്റ് കവർ തിരുകി കൊന്ന അമ്മൂമ്മ അറസ്റ്റിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവച്ച് കൊന്നയാളുടെ മൃതദേഹം ചവിട്ടിമെതിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍ ഇടുക്കിയിൽ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു; ഭർത്താവ് രക്ഷപ്പെട്ടു

ഇനി സാധനം വീട്ടിലെത്തും; ഇ-കൊമേഴ്സ് ആപ്പുമായി വ്യാപാരി വ്യവസായി ഏകോപന സമിതി


 

കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ബഹുമുഖ സേവനങ്ങൾ നൽകുന്ന പെപ്കാർട്ട് (Pepkart) എന്ന ആപ്ലിക്കേഷൻ പുറത്തിറക്കി. വൻകിട ഇ-കൊമേഴ്സ് കമ്പനികളുടെ പ്രവർത്തനവും കോവിഡും പ്രതിസന്ധിയിലാക്കിയ സംസ്ഥാനത്തെ പത്തു ലക്ഷത്തിലധികം വരുന്ന വ്യാപാരികൾക്ക് വേണ്ടിയാണ് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഈ ആപ്ലിക്കേഷൻ പുറത്തിറക്കുന്നതും പ്രചരിപ്പിക്കുന്നതുമെന്ന് സമിതി പ്രസിഡന്റ് ടി. നസിറുദ്ദീൻ പറഞ്ഞു.

 

ഇ-ഷോപ്പിംഗ്, ഹൈപ്പർ ലോക്കൽ ഡെലിവറി, ഡിജിറ്റൽ വാലറ്റ്, ജിയോ സേർച്ചിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ഡാറ്റ അനലിറ്റിക്സ്, സ്കിൽ ഡവലപ്മെന്റ് ട്രെയിനിംഗ്, ഓൺലൈൻ റെപ്യൂട്ടേഷൻ മാനേജ്മെന്റ് എല്ലാത്തിനുമുപരി വ്യാപാരി വ്യവസായി സമൂഹത്തിന്റെ ശാക്തീകരണം എന്നിവ ലക്ഷ്യമിട്ടാണ് പെപ്കാർട്ട് വികസിപ്പിച്ചെടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

രാജ്യത്തെ ഇ-കൊമേഴ്സ് ഭീമന്മാർക്കുള്ള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മറുപടിയാണ് പെപ്കാർട്ടെന്നും ടി. നസിറുദ്ദീൻ പറഞ്ഞു. രാജ്യവ്യാപകമായി ഒരു പുതുമാറ്റത്തിന് ഇത് തുടക്കം കുറിക്കും. വ്യാപാര വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റേതൊരാൾക്കും തങ്ങളുടെ ഷോപ്പ് പെപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്യുന്നതു വഴി, അവരവരുടെ ഷോപ്പിനെ ഡിജിറ്റലൈസ് ചെയ്യുവാനും ഉപഭോക്താക്കൾക്ക് അവർക്കടുത്തുള്ളതോ ഇഷ്ടമുള്ളതോ ആയ ഷോപ്പുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുവാനും ആവശ്യമെങ്കിൽ കടക്കാരനോട് ചാറ്റ് വഴി ആശയ വിനിമയം ചെയ്യുവാനും ഹൈപ്പർ ലോക്കൽ ഡെലിവറി സിസ്റ്റം വഴി അപ്പോൾ തന്നെ സാധനങ്ങൾ  വീട്ടിലെത്തിക്കുവാനും സാധിക്കും.

 

പെപ്കാർട്ടിന്റെ സേവന പരിധിയിൽ വരുന്ന അർഹരായ വ്യാപാരി വ്യവസായികൾക്ക് സ്കിൽ ഡവലപ്മെന്റ് ട്രെയിനിംഗും വ്യാപാര വികസനത്തിനനുയോജ്യമായ ഉപാധികളും സേവനങ്ങളും, കൂടാതെ വ്യക്തിപരമായ മറ്റ് സഹായങ്ങളും പെപ്പ്കാർട്ട് വഴി നൽകാനും ലക്ഷ്യമിടുന്നു.

 


സേവ് ദ മെർച്ചന്റ് (#Save the Merchant) കാംപയിനിലൂടെ അർഹരായ മുഴുവൻ ആളുകൾക്കും ഇപ്രകാരം ഒരു കൈത്താങ്ങായും അവരുടെ അഭിവൃദ്ധിയുടെ ദിശാ സൂചകമായും പെപ്കാർട്ടിനെ മാറ്റുക എന്നതാണ് സമിതിയുടെ ലക്ഷ്യം. അപ്രകാരം രാജ്യത്തിന്റെ പുരോഗതിയിൽ വ്യാപാര സമൂഹത്തിന്റെ പങ്കിനെ ഊട്ടിയുറപ്പിക്കാനും സാധിക്കും. ഇതിനായി പരമാവധി കച്ചവട സ്ഥാപനങ്ങളും പെപ്പ്കാർട്ടിൽ രജിസ്റ്റർ ചെയ്യണമെന്ന് ടി നസിറുദ്ദീൻ കൂട്ടിച്ചേർത്തു.


കൂടുതൽ വിവരങ്ങൾക്കായി  ബന്ധപ്പെടുക. വെബ്സൈറ്റ്: www.pepkart.com. ഇ മെയിൽ: contact@pepkart.com. ഫോൺ: Phone : 18003091108, 9745251010, 9605759000, 9745122999

September 14, 2021, 18:49 pm

Advertisement

Advertisement