24 Tuesday
November , 2020
6.03 PM
livenews logo
flash News
ഛത്തീസ്ഗഢിൽ നടക്കാനിറങ്ങിയ 14കാരിയെ നാല് പേർ കൂട്ടബലാത്സം​ഗത്തിനിരയാക്കി പശ്ചിമബം​ഗാളിൽ 480 സിപിഐഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു ഈ വർഷമാദ്യം ഏറ്റവും കൂടുതൽ സംസാരിക്കപ്പെട്ട നാമം 'കൊറോണ വൈറസ്' 'തൊപ്പിയിട്ട ഫോട്ടോ വേണ്ട, ഞങ്ങൾ മതേതരരാണ്'; ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസം​ഗ മത്സരത്തിൽ ഒന്നാമതെത്തിയ വിദ്യാർഥിയോട് സംഘാടകരുടെ മറുപടി വിവാദത്തിൽ ഇബ്രാഹിംകുഞ്ഞിന് അർബുദം; തുടർ ചികിത്സ വേണം; വിജിലൻസ് കസ്റ്റഡിയിൽ വിടാനാവില്ലെന്ന് കോടതി മിഷി​ഗണിലും തിരിച്ചടിയേറ്റ് ട്രംപ്; ബൈഡന്റെ വിജയം ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് അധികൃതർ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയാൽ 25 ലക്ഷവും ഭൂമിയും നൽകാമെന്ന് വാ​ഗ്ദാനം; വഴങ്ങില്ലെന്ന് സാക്ഷി 'വേണ്ടതെല്ലാം ചെയ്തോളൂ'; ഒടുവിൽ അധികാര മാറ്റത്തിന് വഴങ്ങി ട്രംപ് 'ലൗ ജിഹാദി'ൽ യോ​ഗിക്ക് തിരിച്ചടി; 'ആര്‍ക്കൊപ്പം ജീവിക്കണമെന്നത് മൗലികാവകാശം'; നിയമനിർമാണത്തിനെതിരെ ഹൈക്കോടതിയും പൊലീസും നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തി; ​ഗണേഷ്കുമാറിന്റെ ഓഫീസ് സെക്രട്ടറി അറസ്റ്റിൽ

ജിദ്ദ കെഎംസിസി പ്രവാസി പെൻഷൻ പദ്ധതി ആരംഭിച്ചു


 

ജിദ്ദ: പ്രവാസികൾക്കായി ജിദ്ദ കെഎംസിസി പെൻഷൻ പദ്ധതി ആരംഭിച്ചു. ഇനി മുതൽ  പ്രവാസികൾക്ക്  സുരക്ഷാ പരിരക്ഷ 20 ലക്ഷം രൂപ ലഭിക്കും.
ജിദ്ദ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി പ്രവാസികൾക്ക് പ്രതിമാസ പെൻഷൻ നൽകാൻ തീരുമാനിച്ചതായി പ്രസിഡന്റ് അഹമ്മദ് പാളയാട്ട്, സെക്രട്ടറി അബൂബക്കർ അരിബ്ര എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിക്കുകയായിരുന്നു.

 

 

ജിദ്ദ കെഎംസിസി നടത്തിവരുന്ന കാരുണ്യ ഹസ്തം കുടുംബ സുരക്ഷ പദ്ധതി വിജയകരമായ 11 വർഷം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പ്രവാസി ചരിത്രത്തിൽ തന്നെ വിപ്ലവകരമാവുന്ന പെൻഷൻ പദ്ധതി പ്രഖ്യാപിക്കുന്നത്. പിന്നിട്ട വർഷങ്ങളിൽ കാരുണ്യ ഹസ്തം കുടുംബസുരക്ഷപദ്ധതി അംഗമായിരിക്കെ മരണപെട്ട നൂറ് കണക്കിന് പേരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം വീതം നൽകാൻ ജിദ്ദ കെ.എം.സി.സിക്ക് സാധിച്ചു. കുടുംബ സുരക്ഷ പദ്ധതിയിൽ അംഗങ്ങളായ ആയിരക്കണക്കിന് പ്രവാസികൾക്ക് പുതിയ പെൻഷൻ പദ്ധതിയുടെ ഗുണം ലഭിക്കും.

 

 

2015 മുതൽ  5 വർഷം സുരക്ഷ പദ്ധതിയുടെ ഭാഗമായി എക്സ്റ്റിൽ പോയ 60 വയസ്സ് പൂർത്തിയായ പ്രവാസിക്ക് പ്രതിമാസം 1000 രൂപ വീതം പെൻഷൻ ലഭിക്കും. പദ്ധതിയിൽ പുതുതായി അംഗത്വമെടുക്കുന്നവർക്ക് 2021 മുതൽ തുടർച്ചയായ മൂന്ന് വർഷത്തെ അംഗത്വമുണ്ടെങ്കിൽ 60 പൂർത്തിയാവുന്നതോടെ പ്രവാസം നിർത്തി നാട്ടിൽ പോയാൽ  പെൻഷന് അർഹരാവും. പെൻഷൻ അർഹരായവർ ചികിത്സാ ആനുകൂല്യങ്ങൾക്ക് നാട്ടിൽനിന്ന് തുടർന്നും 2021 മുതൽ അംഗത്വം തുടരേണ്ടതാണ് .

 

 

ജീവിക്കാനായി കടൽ കടന്ന് കുടുംബം പോറ്റാൻ പതിറ്റാണ്ടുകൾ മരുഭൂമിയിൽ കഷ്ടപെട്ടിട്ട് വെറും കൈയോടെ നാട്ടിലേക്ക് മടങ്ങുന്നവർ നിരവധിയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ പോലും ഇത്തരക്കാരുടെ ദുരവസ്ഥക്ക് മുന്നിൽ കണ്ണടയ്ക്കുമ്പോഴാണ് ചരിത്രത്തിലാദ്യമായി ഒരു പ്രവാസി സംഘടന മരണംവരെ പ്രവാസിക്ക് പെൻഷൻ ലഭ്യമാക്കാൻ പ്രായോഗിക മാർ​ഗം കണ്ടെത്തുന്നത്. കുടുംബനാഥൻ നഷ്ടപെട്ട ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങൾക്ക് ജീവിത മാർ​ഗമൊരുക്കാൻ ഗൾഫ് രാജ്യങ്ങളിൽ കെ.എം.സി.സി. കമ്മിറ്റികൾ ഫലപ്രഥമായി നടപ്പാക്കിയ സുരക്ഷ പദ്ധതി 20 വർഷം മുമ്പ്  ജിദ്ദയിൽ നിന്നാണ് കെ എം സി സി തുടക്കം കുറിച്ചത്. പ്രതിമാസ പ്രവാസി പെൻഷൻ എന്ന സ്വപ്നം യാഥാർഥ്യമാക്കാനുളള തുടക്കവും ജിദ്ദയിൽ നിന്നാണ് ആരംഭിക്കുന്നത്‌.

 

 

11 വർഷത്തിനിടെ ഒരു ലക്ഷത്തിലധികം പേർക്കാണ് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നേരിട്ട് കുടുംബ സുരക്ഷ പരിരക്ഷ നൽകിയത്. നാഷണൽ , സെൻട്രൽ , ജില്ല കമ്മിറ്റികളുടെ വിവിധ പദ്ധതികളിലായി കഴിഞ്ഞ കാലങ്ങളിൽ ജിദ്ദയിൽ മാത്രം 2 ലക്ഷം പ്രവാസികൾക്ക് കുടുംബ സുരക്ഷ പദ്ധതി പരിരക്ഷ ഉറപ്പ് വരുത്താൻ കെ.എം.സി.സി ക്കായി. നടപ്പു വർഷം വിവിധ പദ്ധതികളിൽ നിന്നായി 2 കോടിയിൽ പരം രൂപ ജിദ്ദയിലെ പ്രവാസികൾക്ക് ആനുകൂല്യമായി ലഭ്യമാക്കിയിട്ടുണ്ട്.

 

 

കഴിഞ്ഞ വർഷങ്ങളിൽ പദ്ധതിയിൽ നിന്നും ഗുണഭോക്താക്കൾക്ക് നൽകിയത് 10 കോടിയോളം രൂപയാണ്. 5 വർഷം തുടർച്ചയായി പദ്ധതി അംഗമായ വ്യക്തി എക്സിറ്റിൽ പോവുമ്പോൾ നാട്ടിലേക്കുളള ടിക്കറ്റിന്റെ തുക കമ്മിറ്റി നൽകുന്നുണ്ട്.  ഒക്ടോബർ 16 ന് വെള്ളിയാഴ്ച ജിദ്ദയിൽ നടക്കുന്ന കാംപയിൻ ഉദ്ഘാടനത്തിൽ വച്ച് ഈയിടെ മരണപെട്ട 14 പേരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം വീതമുള്ള ചെക്കുകൾ വിതരണം ചെയ്യും.   

 

 


കാംപയിൻ കാലയളവിൽ മുഴുവൻ പ്രവാസികളെയും പദ്ധതിയുടെ ഭാഗമാക്കാൻ എല്ലാ മേഖലയിലുള്ള സാമൂഹ്യ പ്രവർത്തകരും മുന്നോട്ട് വരണമെന്ന് കെഎംസിസി അഭ്യർഥിച്ചു. ദുരിതം പേറുന്ന നിരവധി പ്രവാസി കുടുംബങ്ങൾ കുടുംബ നാഥന്റെ മരണ ശേഷം സഹായം തേടി കെഎംസിസിയെ സമീപിക്കാറുണ്ട്. പക്ഷെ പദ്ധതിയുടെ ഭാഗമല്ലാത്ത ഒരാളെയും സഹായിക്കാൻ നിയമാനുസൃതം തയ്യാറാക്കിയ ചട്ട പ്രകാരം പ്രവർത്തിക്കുന്ന സുരക്ഷാ പദ്ധതി സംവിധാനത്തിനാവില്ല. ജിദ്ദയിലെ എല്ലാ മേഖലയിലുമുള്ള മലയാളികൾ ജോലി സ്ഥലത്തും താമസ കേന്ദ്രങ്ങളിലും സൗഹൃദ വലയങ്ങളിലുള്ള സുഹൃത്തുക്കളെയും സഹ പ്രവർത്തകരെയും കെഎംസിസി കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗത്വമെടുപ്പിക്കാൻ ശ്രദ്ധിക്കണമെന്ന് ജിദ്ദ കെഎംസിസി അഭ്യർഥിച്ചു.

 

പദ്ധതി കാംപയിൻ കാലയളവിൽ ജിദ്ദ കെഎംസിസി യുടെ ഏരിയ , പഞ്ചായത്ത് , മണ്ഡലം, ജില്ലാ കമ്മിറ്റികൾ മുഖേന വിതരണം ചെയ്യുന്ന അപേക്ഷാ ഫോറം വഴിയോ, കെഎംസിസി ഓൺലൈൻ സൈറ്റുകളായ WWW.KMCCJEDDAH.ORG, / WWW.KMCCONLINE.INFO വഴിയോ അംഗത്വം എടുക്കാവുന്നതാണ്.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നിസാം മമ്പാട് , വി.പി. മുസ്തഫ, റസാഖ് മാസ്റ്റർ ,ഇസ്ഹാഖ് പൂണ്ടോളി , അബ്ദുള്ള പാലേരി, സി.സി. കരീം. നാസർ മച്ചിങ്ങൽ, എ.കെ ബാവ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 

 

October 15, 2020, 20:03 pm

Advertisement

Advertisement