15 Thursday
April , 2021
6.35 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

കൊച്ചി നോളജ് പാർക്ക് സിറ്റി കാംപസ് പ്രവർത്തനം ആരംഭിച്ചു


 

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സ്ഥലവും ഒരുക്കുന്ന ഇൻഫോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊച്ചി നോളജ് പാർക്കിന്റെ സിറ്റി കാംപസ് പാലാരിവട്ടം ബൈപ്പാസിൽ പ്രവർത്തനം ആരംഭിച്ചു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ഗവേഷണം, സാങ്കേതികോപദേശ സേവനം എന്നീ തുറകളിലെ പ്രവർത്തനങ്ങൾക്കും സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾക്കും ഉതകുന്ന ആധുനിക സാങ്കേതിക സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുള്ള സിറ്റി ക്യാമ്പസ് നോളെജ് പാർക്കിന്റെ കൊച്ചിയിലെ രണ്ടാമത്തെ കേന്ദ്രമാണ്.

 

ഉന്നത വിദ്യാഭ്യാസ, ഗവേഷണ മേഖലകളിൽ മികവിന്റെ കേന്ദ്രമായി കേരളത്തെ മാറ്റാനായുള്ള സംസ്ഥാന സർക്കാരിന്റെ യജ്ഞത്തിൽ നോളജ് പാർക്ക് തനതായ പങ്ക് വഹിക്കുന്നുണ്ടെന്ന് നോളജ് പാർക്ക് ചീഫ് എക്‌സിക്യുട്ടിവ് ടോം ജോസഫ് അഭിപ്രായപ്പെട്ടു. നോളജ് പാർക്കിന്റെ മൂന്നാമത്തെ കാംപസ് കോഴിക്കോട് താമസിയാതെ പ്രവർത്തനം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

 

March 26, 2021, 20:54 pm

Advertisement

Advertisement