24 Monday
February , 2020
5.24 PM
livenews logo
flash News
ട്രംപ് ഇന്ത്യയിലെത്തി; നമസ്തെ ട്രംപിനു തുടക്കമായി ശിവനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പാലക്കാട്ട് യുവാവിനെ സംഘ്പരിവാര്‍ അക്രമികള്‍ ബലംപ്രയോഗിച്ച് ഫേസ്ബുക്ക് ലൈവില്‍ മാപ്പുപറയിപ്പിച്ചു ഷഹീന്‍ബാഗ് സമരത്തിനെതിരായ ഹരജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും ഫിലിപ്പീൻസിലെ കൂട്ടവിവാഹവും മുഖംമൂടി ദമ്പതികളും അധോലോക നായകൻ രവി പൂജാരിയെ സെന​ഗൽ നാടുകടത്തി; ഇന്ന് ബം​ഗളുരുവിലെത്തിക്കും ദുബയിൽ പിടിച്ചുപറിക്കിരയായ ഇന്ത്യക്കാരിയുടെ രക്ഷയ്ക്കെത്തിയത് പാകിസ്താനി യുവാക്കൾ തുപ്പലുതൊട്ട് ഫയലുകളുടെ പേജ് മറിക്കരുത്: ജീവനക്കാർക്ക് നിർദേശവുമായി യുപി സർക്കാർ ലോസ് ആഞ്ചലസിൽ ഇന്ത്യക്കാരൻ വെടിയേറ്റുമരിച്ചു ബലാൽസം​ഗത്തിലൂടെ പിറന്ന കുഞ്ഞിനെ കൊലപ്പെടുത്തിയ കൗമാരക്കാരി അറസ്റ്റിലായി ദ്വിദിന സന്ദർശനത്തിനായി ട്രംപും മെലനിയയും ഇന്ത്യയിലേക്ക് തിരിച്ചു

മുസ്‌ലിം പെൺകുട്ടികളെ പാകിസ്താനിൽ പോവാൻ ഉപദേശിച്ച അധ്യാപകന് സസ്പെൻഷൻ


മുസ്‌ലിം പെൺകുട്ടികളെ പാകിസ്താനിലേക്ക് പോവാൻ ഉപദേശിച്ച അധ്യാപകനെ സസ്പെന്റ് ചെയ്തു. ക്ലാസ് മുറിയിൽ പൗരത്വ  ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിക്കുകയും കുട്ടികളോട് പാക്കിസ്താനിലേക്ക് പോകാനൊരുങ്ങിക്കൊള്ളാൻ ഉപദേശിക്കുകയും ചെയ്ത കൊടുങ്ങല്ലൂർ ഗവ.ഗേൾസ് ഹൈസ്കൂളിലെ ഹിന്ദി അദ്ധ്യാപകൻ കെ.കെ കലേശനെയാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്.

 

വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഗീത വിദ്യാലയത്തിലെത്തി ആരോപണ വിധേയനായ അധ്യാപകനിൽ നിന്ന് വിശദീകരണം തേടിയിരുന്നു. പരാതിക്കിടയാക്കിയ സംഭവം നടന്ന എട്ട് ബി ക്ലാസിലെ കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഡെപ്യൂട്ടി ഡയറക്ടർ മൊഴിയെടുത്തു.

 

പരാതി സത്യമാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടിയുണ്ടായത്. ആരോപണ വിധേയനായ അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്ന് നഗരസഭാ ചെയർമാൻ കെ.ആർ ജൈത്രനും വിവിധ സംഘടനകളും ആവശ്യപ്പെട്ടിരുന്നു.

January 16, 2020, 21:33 pm

Advertisement