9 Thursday
July , 2020
7.55 PM
livenews logo
flash News
കമാൻഡോകളുടെ തോക്കേന്തിയ റൂട്ട് മാർച്ച് പൂന്തുറക്കാർക്ക് സന്ദേശം നൽകാൻ; വിവാദമായി സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടറുടെ വാദം 339 പേർക്ക് കൂടി കൊറോണ; സമൂഹവ്യാപനത്തിന്റെ വക്കിലേക്ക് അടുക്കുകയാണെന്ന് ആശങ്കയെന്ന് മുഖ്യമന്ത്രി ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി എട്ടു പോലിസുകാരെ വെടിവച്ചുകൊന്ന ​ഗുണ്ടാത്തലവൻ വികാസ് ദുബേ മധ്യപ്രദേശിൽ അറസ്റ്റിലായി 2021ഓടെ ഇന്ത്യയിൽ പ്രതിദിനം 2.87 ലക്ഷം കൊറോണ ബാധിതർ ഉണ്ടാവുമെന്ന് പഠനം

കൊണ്ടോട്ടി സ്വദേശി ജിദ്ദയിൽ വാഹനമിടിച്ച് മരിച്ചു


 

ജിദ്ദ: കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി ജിദ്ദയിൽ വാഹനമിടിച്ചു മരിച്ചു. മങ്ങാട്ടുചാലിൽ എം.സി.മുഹമ്മദ് ഷാ ഹാജിയുടെ മകൻ അബൂബക്കർ സിദ്ദീഖ് (47)ആണ് മരിച്ചത്. ജിദ്ദ ഇർഫാൻ ആശുപത്രിക്കു സമീപം സിത്തീൻ (മലിക് ഫഹദ്) റോഡിൽ വച്ചാണ് അപകടം ഉണ്ടായത്.

 

 

സൈക്കിൽ ചത്വരത്തിനു സമീപം ഭക്ഷ്യധാന്യങ്ങൾ പൊടിച്ച് നൽകുന്ന കട നടത്തി വരികയായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പോയി ഡോക്ടറെ കാണുകയും ക്വാറന്റൈനിൽ പോകാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിനിടെ രാത്രിയിൽ ഭക്ഷണം വാങ്ങാനായി പുറത്തിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്ന് സംശയിക്കുന്നു.

 

 

 

19 വർഷമായി ജിദ്ദയിലുള്ള ഇദ്ദേഹം ഫൈസലിയയിൽ ബന്ധുക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. മാതാവ് മറിയുമ്മ. ഭാര്യ ഫാത്തിമ സലീല. മക്കൾ ഹിബമറിയം, ഹിഷാം. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുല്ല, അബ്ദുറഹ്മാൻ (ഇരുവരും ജിദ്ദ) , ഉമ്മർ, ആയമ്മ, ഫാത്തിമ, ആമിന, ഖദീജ.

 

 

ഇർഫാൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന  മൃതദേഹം ജിദ്ദയിൽ മറവ് ചെയ്യും. നിയമ നടപടികൾ പൂർത്തിയാക്കുന്നതിന് കെ.എം.സി.സി പ്രവർത്തകരായ നാസർ ഒളവട്ടൂർ, സിദ്ദീഖ് ഒളവട്ടൂർ, മുസ്തഫ ഒളവട്ടൂർ, അസ്‌കർ ഒളവട്ടൂർ, ശരീഫ്, കുഞ്ഞിമുഹമ്മദ് ഒളവട്ടൂർ എന്നിവർ രംഗത്തുണ്ട്.

 

June 27, 2020, 16:44 pm

Advertisement