16 Thursday
July , 2020
11.20 PM
livenews logo
flash News
സുശാന്തിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ‌‌അമിത് ഷായോട് റിയ ചക്രവർത്തി ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് വരവരറാവുവിന് കൊറോണ ബാധ പാലത്തായി കേസ്: തനിക്കൊന്നും പറയാൻ കഴിയില്ല; പ്രതിക്ക് ജാമ്യം കിട്ടിയതിൽ മുഖ്യമന്ത്രി തിരുവനന്തപുരം സ്വദേശി കുവൈത്തിൽ കൊറോണ ബാധിച്ചു മരിച്ചു സ്വർണക്കടത്ത് കേസ്: യുഎഇ അറ്റാഷെയ്ക്കും പങ്കെന്ന് സരിത്തിന്റെ അഭിഭാഷകൻ; വെളിപ്പെടുത്തൽ രാജ്യം വിട്ടതിന് പിന്നാലെ ശിവശങ്കറിനെ രക്ഷപ്പെടുത്താമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ സ്വർണക്കടത്ത് കേസ്: എം ശിവശങ്കറിന് സസ്പെൻഷൻ കേരളത്തിൽ ഇന്ന് കൊറോണ ബാധിച്ചത് 722 പേർക്ക് പാലത്തായി പീഡനക്കേസിൽ ബിജെപി നേതാവ് പത്മരാജന് ജാമ്യം മുംബൈയിൽ അഞ്ചുനിലക്കെട്ടിടം തകർന്നുവീണു; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

കൊണ്ടോട്ടി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മക്കയിൽ മരിച്ചു


ജിദ്ദ: കൊണ്ടോട്ടി കുറുപ്പത്ത് സ്വദേശി മക്കയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ചക്കൻച്ചോല മുഹമ്മദ് എന്ന ബാവ (56)യാണ് മരിച്ചത്. മക്കയിലെ സ്വന്തം മുറിയിൽ ഉച്ചഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ കിട്ടാത്തതിനെ തുറന്ന് എത്തിയവരാണ് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

 

മുപ്പത് വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം മക്ക ജംഇയത്തുൽ ഖൈരിയയിൽ ജോലി ചെയ്ത് വരികയായിരുന്നു. കറുപ്പത്ത് ജിദ്ദ വെൽഫെയർ കമ്മിറ്റി പ്രസിഡന്റ്, കൊണ്ടോട്ടി സെന്റർ 'ഒരുമ' എക്സിക്യൂട്ടീവ് അംഗം എന്ന നിലയിൽ പ്രവർത്തിച്ച് വരികയായിരുന്നു.

 

പിതാവ് അഹമ്മദ്, മാതാവ് ഫാത്തിമകുട്ടി ഭാര്യ മൈമൂന മക്കൾ ദിൽഷാദ്, ജുബൈരിയ, ഹാഫിയ. മരുമക്കൾ ബിച്ചു, മുഹമ്മദ് സൽമാൻ. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് മക്കയിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.

March 27, 2020, 08:57 am

Advertisement