31 Sunday
May , 2020
9.20 PM
livenews logo
flash News
വീരേന്ദ്രകുമാര്‍ അനുസ്മരണം മലപ്പുറം കൊക്കൂര്‍ സ്വദേശി അബൂദബിയില്‍ മരിച്ചു യുഎഇയില്‍ 661 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ; രണ്ടുമരണം ദുബയ് കെഎംസിസി ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ്: പട്ടിക കോണ്‍സുല്‍ ജനറലിന് കൈമാറി അന്താരാഷ്ട്ര വിമാന സര്‍വീസ്‌ നിരോധനം ജൂണ്‍ 30 വരെ തുടരും സ്കൂട്ടർ ദേഹത്ത് തട്ടിയെന്ന്: അസമിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു; നാല് പേർ അറസ്റ്റിൽ പാലത്തായി പീഡനം: വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് അന്വേഷണ ചുമതല നല്‍കണം; മുഖ്യമന്ത്രിക്ക് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റിന്റെ കത്ത് വൈദ്യപരിശോധനയ്‌ക്കെത്തിച്ച പോലിസ് മുങ്ങി; ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി വീടെത്താന്‍ നടന്നത് 40 കിലോമീറ്റര്‍ ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന് കാരണം നമസ്തേ ട്രംപ് പരിപാടിയെന്ന് ശിവസേനയും; ബിജെപി വീണ്ടും പ്രതിരോധത്തിൽ ഇയാദ്, ജോർജ് ഫ്ലോയിഡ്; പൊലീസിന്റെ വംശീയക്കൊലകൾക്കെതിരെ ഇസ്രയേലിലും വൻ പ്രതിഷേധം

കൊലപാതകപരമ്പരയ്ക്കിടെ ജോളി ചെലവഴിച്ചത് കോടികൾ; പണം എവിടേക്കു പോയെന്നു പരിശോധിക്കുന്നു


കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി പതിനേഴുവർഷത്തിനുള്ളിൽ ചെലവഴിച്ചത് കോടിക്കണക്കിനു രൂപയാണെന്നു പോലിസ് കണ്ടെത്തി. കൊലപാതക പരമ്പരയും വ്യാജ ഒസ്യത്ത് തയ്യാറാക്കലും അടക്കമുള്ള കാര്യങ്ങൾ പുറത്തുപോവുന്നത് തടയാനാണ് പണം വാരിക്കോരി ചെലവഴിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

 


ഇക്കാര്യം സ്ഥിരീകരിക്കുവാനായി ജോളിയുടെ പണമിടപാട് സംബന്ധിച്ച വിവരങ്ങൾ പോലിസ് ശേഖരിച്ചിട്ടുണ്ട്. ആരെല്ലാമായാണ് ജോളി സാമ്പത്തിക ഇടപാട് നടത്തിയതെന്നും ഇത് ഏതെല്ലാം കാലത്താണെന്നും അന്വേഷണസംഘം പരിശോധിക്കും.  

 


സർക്കാർ സർവീസിൽ നിന്ന് വിരമിച്ച അന്നമ്മയുടെയും ടോം തോമസിന്റെയും റിട്ടയർമെന്റ് ആനുകൂല്യങ്ങളും ജോളിയാണ് സ്വന്തമാക്കിയതെന്നാണ് പോലീസ് നിഗമനം. റോയ് തോമസിന്റെ ബിസിനസ് ആവശ്യത്തിലേക്കെന്ന് പറഞ്ഞാണ് ജോളി പണം വാങ്ങിയിരുന്നതത്രേ.

 

അന്നമ്മയുടെ എട്ടു വളകളും മരണശേഷം കാണാതായതായി ബന്ധുക്കൾ പറയുന്നുണ്ട്. ടോം തോമസ് മരിക്കുമ്പോൾ ബാങ്ക് അക്കൗണ്ടിൽ വെറും 22,000 രൂപയേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ പി.എഫ്, ഗ്രാറ്റുവിറ്റി ഇനത്തിൽ കിട്ടിയ ലക്ഷങ്ങൾ എന്തു ചെയ്തുവെന്നത് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

October 16, 2019, 19:55 pm

Advertisement