28 Tuesday
January , 2020
6.59 AM
livenews logo
flash News
എംസി മാത്യു അന്തരിച്ചു യുഎസ് സൈനിക വിമാനം അഫ്​ഗാനിസ്താനിൽ തകർന്നുവീണ് നിരവധി സൈനികർ മരിച്ചതായി താലിബാൻ കളമശ്ശേരി സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു തമിഴ്നാട്ടിൽ ബിജെപി നേതാവിനെ അരിവാളിന് വെട്ടിക്കൊന്നു; പിന്നിൽ മുസ് ലിം ഭീകരരെന്നു ബിജെപി, നിഷേധിച്ച് പോലിസ് പൗരത്വ നിയമം; യുപി പൊലീസ് അതിക്രമങ്ങളിൽ റിപ്പോർട്ട് തേടി ഹൈക്കോടതി 'ഒറ്റുകാരെ വെടിവയ്ക്കൂ'; പ്രകോപന ആഹ്വാനവുമായി കേന്ദ്ര മന്ത്രി അനുരാ​ഗ് ഠാക്കൂർ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന നാലാം സംസ്ഥാനമായി പശ്ചിമ ബംഗാൾ മഴക്കെടുതി: റാസൽഖൈമ ഭരണാധികാരി 17.5 കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു തൊഴിലന്വേഷകനോട് ഷഹീൻബാ​ഗിൽ പോയിരുന്നാൽ മതി പണം കിട്ടുമെന്ന് പരിഹാസം; വിവാദമായപ്പോൾ മാപ്പു ചോദിച്ച് ഇന്ത്യക്കാരനായകമ്പനിയുടമ എൻപിആർ റദ്ദാക്കിയിട്ടില്ല: അപ്ഡേഷന് അധ്യാപകരെ നിയമിക്കാൻ ന​ഗരസഭാ നോട്ടീസ്

കൂടത്തായ് കൊലപാതകം രണ്ട് സിനിമകളാകുന്നു; ഒന്നിൽ അന്വേഷണ ഉദ്യോ​ഗസ്ഥൻ മോഹൻലാൽ

October 09, 2019, 17:13 pm

ഏറെ കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക പരമ്പര രണ്ട് സിനിമകളാകുന്നു. കേരളത്തെ ഞെട്ടിച്ച സയനൈഡ് കൊലകളിലെ ചുരുള്‍ മുഴുവന്‍ അഴിയും മുമ്പു തന്നെ ഈ സംഭവങ്ങള്‍ വെള്ളത്തിരയിലെത്തിക്കാനാണ് സിനിമാ പ്രവർത്തകരുടെ മത്സരം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന സിനിമയിൽ മോഹൻലാലാണ് നായകൻ. 

 

അന്വേഷണ ഉദ്യോ​ഗസ്ഥാനായാണ് ചിത്രത്തിൽ ലാലെത്തുകയെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ചിത്രീകരണം ഫെബ്രുവരിയോടെ ആരംഭിക്കുമെന്നാണ് സൂചന. തിരക്കഥയും സംവിധാനവും ആര് നിര്‍വ്വഹിക്കും എന്നകാര്യം വ്യക്തമല്ല. ചിത്രത്തില്‍ ആരാവും ജോളിയായി എത്തുന്നതെന്ന കാര്യവും പുറത്തുവിട്ടിട്ടില്ല. മറ്റ് അഭിനേതാക്കളെക്കുറിച്ചും അറിവില്ല.

 

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ത്രില്ലര്‍ ചിത്രത്തില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിലായിരുന്നു മോഹന്‍ലാല്‍. എന്നാല്‍, അതിനുശേഷമാണ് കൂടത്തായി സംഭവം പുറത്തുവരുന്നത്. ഇതോടെ ഈ സംഭവങ്ങളുടെ ചുവടുപിടിച്ച് പുതിയ കഥ ഒരുക്കുകയായിരുന്നു അണിയറ പ്രവര്‍ത്തകര്‍ എന്നാണ് അറിയുന്നത്. ജീത്തു തന്നെയാണോ ചിത്രം സംവിധാനം ചെയ്യുന്നതെന്നോ മറ്റ് അണിയറ പ്രവര്‍ത്തകരുടെ വിവരങ്ങളോ ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. അതേസമയം, നേരത്തെ തയ്യാറാക്കിയ കഥ പൂര്‍ണമായും മാറ്റാതെ ചിലഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുമെന്നാണ് വിവരം.

 

ഇതിനിടെ, 'കൂടത്തായ്, കൊലപാതകങ്ങളുടെ ഒന്നര പതിറ്റാണ്ട്' എന്ന പേരില്‍ റോണക്‌സ് ഫിലിപ്പ് ഒരു ചിത്രം പ്രഖ്യാപിച്ചിട്ടുണ്ട്. നടി ഡിനി സാനിയല്‍ ഡോളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററും പുറത്തുവിട്ടിരുന്നു. അലക്‌സ് ജേക്കബ് നിർമിക്കുന്ന ചിത്രത്തിന്റെ കഥയെഴുതുന്നത് വിജീഷ് തുണ്ടത്തിലാണ്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിരുന്നു. എന്നാൽ ആന്റണി പെരുമ്പാവൂർ– മോഹൻലാല്‍ ടീം ഇതേ വിഷയത്തിൽ സിനിമ പ്രഖ്യാപിച്ചതോടെ ആശങ്കയിലാണ് ഡിനി. ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഡിനി വ്യക്തമാക്കി. 

 

കൂടത്തായ് സിനിമയുടെ ജോലികൾ ഇന്നലെ ഔദ്യോഗികമായി ആരംഭിച്ചിരുന്നു. ഇന്നലെ തന്നെ ഫേസ്ബുക്കിൽ പോസ്റ്റർ റിലീസ് ചെയ്തിരുന്നു.  എന്നാൽ ഇന്ന് രാവിലെ മലയാള മനോരമയിൽ വന്ന വാർത്ത കണ്ട് താൻ ഞെട്ടിയെന്നാണ് ഡിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്. 'കൂടത്തായിയിൽ ലാൽ' എന്ന തലക്കെട്ടിലായിരുന്നു വാർത്ത.

 

കോഴിക്കോട് കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ ആറു പേര്‍ 14 വര്‍ഷത്തിനിടെ സമാന ലക്ഷണങ്ങളോടെ കുഴഞ്ഞു വീണ് മരിച്ചതിലെ ദുരൂഹതയാണ് കൊലാപാതകത്തിന്റെ ചുരുള്‍ നീക്കിയത്. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ആരാധകര്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

October 09, 2019, 17:13 pm

Advertisement