28 Thursday
October , 2021
3.42 PM
livenews logo
flash News
മോന്‍സൻ പീഡിപ്പിച്ച പെണ്‍കുട്ടിക്ക് മെഡി. കോളേജിൽ മുറി പൂട്ടി ഡോക്ടര്‍മാരുടെ ഭീഷണി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ബജാജ് പൾസർ 250 പുറത്തിറക്കി പാക് വിജയമാഘോഷിച്ചതിന് അറസ്റ്റിലായ കശ്മീരി വിദ്യാർഥികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തും താഹയ്ക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷം; ഉമ്മ ജമീല പന്തീരാങ്കാവ് യുഎപിഎ കേസ്; താഹാ ഫസലിന് ജാമ്യം ഹരിയാനയിൽ വനിതാ കർഷക സമരക്കാർക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; മൂന്ന് പേർ കൊല്ലപ്പെട്ടു; ഡ്രൈവർ ഓടിയൊളിച്ചു പൊലീസുകാരന്റെ ഭാര്യയോട് എസ്ഐ അപമര്യാദയായി പെരുമാറി; കേസിന് പിന്നാലെ ഒളിവിൽ ആർസിസി സ്ഥാപക ഡയറക്ടർ ഡോ. എം കൃഷ്ണൻ നായർ അന്തരിച്ചു മയക്കുമരുന്ന് കേസിൽ കിരൺ ​ഗോസാവി പിടിയിൽ സാങ്കേതിക രംഗത്തെ പുതിയ പ്രവണതകൾ അനിവാര്യമെന്ന് എം എ യൂസഫലി

ഇന്ത്യയിലെ ഏറ്റവും മികച്ച ഐവിഎഫ് ഡോക്ടർ അവാർഡ് ഡോ. അശ്വതികുമാരൻ കരസ്ഥമാക്കി; ഐവിഎഫ് സെന്റർ അവാർഡ് കോട്ടക്കൽ ആസ്റ്റർ മിംസിന്


 

കോട്ടക്കൽ: വന്ധ്യതാ ചികിത്സാ രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാരുടേയും സെന്ററുകളുടേയും കൂട്ടായ്മയായ ഫേർട്ടിലിറ്റി ഡയറക്ടറി ഓഫ് ഇന്ത്യയുടെ ഈ വർഷത്തെ രാജ്യത്തെ ഏറ്റവും മികച്ച ഐ വി എഫ് ഡോക്ടർമാരിലരാളായി ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ സീനിയർ കൺസൽട്ടന്റും റീപ്രൊഡക്ടീവ് മെഡിസിൻ വിഭാഗം മേധാവിയുമായ ഡോ. അശ്വതി കുമാരനെ തിരഞ്ഞെടുത്തു. രാജ്യത്തെ ഏറ്റവും മികച്ച ഐ വി എഫ് സെന്ററുകളിൽ ഒന്ന് എന്ന അംഗീകാരം കോട്ടക്കൽ ആസ്റ്റർ മിംസിലെ റീപ്രൊഡക്ടീവ് മെഡിസിൻ വിഭാഗമായ ആസ്റ്റർ മിറക്കിൾ ഫെർട്ടിലിറ്റി & ഐവിഎഫ് സെന്ററും കരസ്ഥമാക്കി.

 

ഐവിഎഫ് ചികിത്സാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടേയും ഡോക്ടർമാരുടേയും ദേശീയ തലത്തിലെ ഏറ്റവും പ്രധാനപ്പെട്ട കൂട്ടായ്മയാണ് ഫേർട്ടിലിറ്റി ഡയറക്ടറി. ഇതിൽ രജിസ്റ്റർ ചെയ്ത ഓരോ സ്ഥാപനങ്ങളും ഡോക്ടർമാരും നൽകുന്ന സേവനങ്ങളെ വിദഗ്ദ്ധർ ചേർന്ന് വിശദമായി അവലോകനം ചെയ്ത ശേഷമാണ് ഓരോ വർഷവും അതത് വർഷങ്ങളിൽ ഏററവും മികച്ച സേവനം പ്രദാനം ചെയ്ത ഡോക്ടർമാരേയും സെന്ററുകളേയും തിരഞ്ഞെടുക്കുന്നത്.

 

ഇരുപത് പേരാണ് ഈ ലിസ്റ്റിൽ അംഗങ്ങളാവുക. ഏറ്റവും പ്രധാനപ്പെട്ട ഈ ലിസ്റ്റിലാണ് ഇന്ത്യയിലെ മുൻനിര ഐവിഎഫ് സ്‌പെഷ്യലിസ്റ്റുകളോടൊപ്പം ഡോ. അശ്വതി കുമാരനും, ഇന്ത്യയിലെ ഏറ്റവും മികച്ച സെന്ററുകളോടൊപ്പം ആസ്റ്റർ മിംസ് കോട്ടക്കലും ഇടം നേടിയത്. കായിക മന്ത്രി വി അബ്ദുറഹ്‌മാൻ ആദരവ് കൈമാറി.

 

August 11, 2021, 14:33 pm

Advertisement

Advertisement