15 Thursday
April , 2021
8.48 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

കോഴിക്കോട് നല്ലളം സ്വദേശി ജിദ്ദയിൽ വാഹനമിടിച്ച് മരിച്ചു


 

ജിദ്ദ: കോഴിക്കോട് നല്ലളം റഹ്മാനിയ നഗർ സ്വദേശി തൊണ്ടിയിൽ അഷ്റഫ്  (53) ജിദ്ദയിൽ വാഹനമിടിച്ച് മരിച്ചു. ഇന്ന് ഉച്ചക്ക് രണ്ടിന് ജിദ്ദ സഹാഫ ഡിസ്ട്രിക്റ്റിലെ ട്രാഫിക് പൊലീസ് ഓഫിസിന് സമീപത്ത് വച്ചാണ് അപകടം ഉണ്ടായത്. നടന്നുപോവുകയായിരുന്ന അഷ്റഫിനെ പിന്നിൽ നിന്നു വന്ന വാഹനം ഇടിച്ച് തെറുപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ചുതന്നെ അദ്ദേഹം മരിച്ചു. ഇടിച്ച വാഹനം നിർത്താതെ പോയെന്ന് പരിസരത്ത് ഉണ്ടായിരുന്നവർ പറഞ്ഞു. ഇരുപത്തിയഞ്ച് വർഷമായി ജിദ്ദയിൽ ജോലി ചെയ്തുവരികയായിരുന്നു.  

 

പിതാവ് തൊണ്ടിയിൽ മൊയ്‌തീൻ ഹാജ്ജി, ഭാര്യ സൈഫുന്നിസ, മക്കൾ ജുലിനർ (22), ഹംന (18), ഹനാൻ (12), മിൻഹ (8), ഹംദാൻ (6). പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിലെ ഡോക്ടർ അഫ്സൽ മരുമകനാണ്.

 

മൃതദേഹം ജിദ്ദ കിങ് ഫഹദ് ഹോസ്‌പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടികൾ പൂർത്തിയാക്കുന്നതിന് വേണ്ടി ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ മുജീബ് അഞ്ചച്ചവടി, റഷീദ് പനങ്ങാങ്ങര എന്നിവർ രംഗത്തുണ്ട്. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിച്ച് മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

 

April 02, 2021, 20:38 pm

Advertisement

Advertisement