13 Thursday
August , 2020
10.06 PM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

കോഴിക്കോട് സ്വദേശി ജിദ്ദയിൽ മരിച്ചു


 


ജിദ്ദ: കോഴിക്കോട് അണ്ടോണ ചക്കിക്കാവ് സ്വദേശി ജിദ്ദയിൽ മരിച്ചു. തെക്കെതൊടിയിൽ കോയ (56) ആണ് മരിച്ചത്. 35 വർഷമായി പ്രവാസിയാണ്.

 


കുറച്ച് കാലമായി ജിദ്ദ ഹംദാനിയയിൽ കടയിൽ ജോലി ചെയ്ത് വരികയായിരുന്നു. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

 


കഴിഞ്ഞ ദിവസം ജോലിക്കിടെ താമസിക്കുന്ന റുമിൽ പോയി തിരിച്ച് വരാത്തതിനെ തുടർന്ന് കുട്ടുകാർ അന്വേഷിച്ചെത്തിയപ്പോഴാണ് മരണവിവരമറിയുന്നത്. മരിക്കുന്നതിനു മുമ്പ് വീട്ടുകാരുമായി ഫോണിൽ സംസാരിച്ചിരുന്നു.

 

 


ജിദ്ദ ഐസിഎഫ് പ്രവർത്തകനായിരുന്നു. ആഇശയാണ് മാതാവ്. ഭാര്യ സക്കീന. മക്കൾ: നിഹ്‌മ, നിഹാൽ, നസൽ. മരുമകൻ: അബ്ദുൽ ശുക്കൂർ.

 

അബൂബക്കർ സിദ്ദീഖ് ഐക്കരപ്പടി, മൊയ്തീൻ കുട്ടി സഖാഫി , സൈദ് കുമണ്ണ, ഹനീഫ പെരിന്തൽമണ്ണ , ഫൈസൽ ഹംദാനിയ്യ എന്നിവരുടെ നേതൃത്വത്തിൽ ജിദ്ദ ഐസിഎഫ് വെൽഫയർ ടീം നിയമ നടപടികൾ പൂർത്തീകരിച്ച് ഹംദാനിയ്യ മഖ്ബറയിൽ മൃതദേഹം മറവുചെയ്‌തു.

 

July 30, 2020, 22:37 pm

Advertisement

Advertisement