31 Sunday
May , 2020
9.49 PM
livenews logo
flash News
വീരേന്ദ്രകുമാര്‍ അനുസ്മരണം മലപ്പുറം കൊക്കൂര്‍ സ്വദേശി അബൂദബിയില്‍ മരിച്ചു യുഎഇയില്‍ 661 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ; രണ്ടുമരണം ദുബയ് കെഎംസിസി ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ്: പട്ടിക കോണ്‍സുല്‍ ജനറലിന് കൈമാറി അന്താരാഷ്ട്ര വിമാന സര്‍വീസ്‌ നിരോധനം ജൂണ്‍ 30 വരെ തുടരും സ്കൂട്ടർ ദേഹത്ത് തട്ടിയെന്ന്: അസമിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു; നാല് പേർ അറസ്റ്റിൽ പാലത്തായി പീഡനം: വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് അന്വേഷണ ചുമതല നല്‍കണം; മുഖ്യമന്ത്രിക്ക് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റിന്റെ കത്ത് വൈദ്യപരിശോധനയ്‌ക്കെത്തിച്ച പോലിസ് മുങ്ങി; ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി വീടെത്താന്‍ നടന്നത് 40 കിലോമീറ്റര്‍ ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന് കാരണം നമസ്തേ ട്രംപ് പരിപാടിയെന്ന് ശിവസേനയും; ബിജെപി വീണ്ടും പ്രതിരോധത്തിൽ ഇയാദ്, ജോർജ് ഫ്ലോയിഡ്; പൊലീസിന്റെ വംശീയക്കൊലകൾക്കെതിരെ ഇസ്രയേലിലും വൻ പ്രതിഷേധം

കെഎസ്എഫ്ഇ സുവർണ ജൂബിലി ആഘോഷവും നവീകരിച്ച ആസ്ഥാന മന്ദിരം ഉദ്ഘാടനവും


കെ.എസ്.എഫ്.ഇ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടേയും നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റേയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന പുതിയ മുതലാളിത്തത്തിനെതിരെ കേരളം കൊടുത്ത ബദൽ രാഷ്ട്രീയ മറുപടിയാണ് കെ.എസ്.എഫ്.ഇ എന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള സംസ്ഥാനത്തിന്റെ പശ്ചാത്തല വികസനത്തിൽ കെ.എസ്.എഫ്.ഇ വഹിക്കുന്ന പങ്ക് ഗണനീയമാണ്.

 

ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന കെ.എസ്.എഫ്.ഇ യുടെ ആദരാർഥ തപാൽ വകുപ്പ് പുറത്തിറക്കിയ പ്രത്യേക സ്റ്റാമ്പ് ധനമന്ത്രി പ്രകാശനം ചെയ്തു. കെ.എസ്.എഫ്.ഇ യുടെ സവിശേഷ ചിട്ടി പദ്ധതി പൊന്നോണച്ചിട്ടികളോടനുബന്ധിച്ച് പ്രഖ്യാപിച്ചിരുന്ന സമ്മാന പദ്ധതിയിൽ ഒന്നാം സമ്മാനമായ 25 പവൻ സ്വർണത്തിന് 'അർഹയായ കൂറ്റനാട് ബ്രാഞ്ചിലെ പി.സുനിതയ്ക്ക് തത്തുല്യമായ തുകയുടെ ചെക്ക് പൊതുവിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് കൈമാറി. വിശ്വസ്ത ഇടപാടുകാരെ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ആദരിച്ചു.

 

പുതിയ ആസ്ഥാനമന്ദിരം ഹരിത മന്ദിരങ്ങളിലെ തന്നെ ഏറ്റവും ഉയർന്ന മാനദണ്ഡമായ " ലീഡ് പ്ലാറ്റിനം " വ്യവസ്ഥകൾ അനുസരിച്ചാണ് നിർമിച്ചിട്ടുള്ളത്. കെട്ടിടത്തിനാവശ്യമായ വൈദ്യുതി മുഴുവൻ സോളാർ പാനലുകൾ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. രണ്ട് മഴവെള്ള സംഭരണികളും ലംബമാനമായ പൂന്തോട്ടവും നവീകരിച്ച കെട്ടിടത്തിന്റെ പ്രത്യേകതകൾ ആണ്. വിഭിന്ന ശേഷി സൗഹൃദ സംവിധാനമായ റാംപ് ,സ്ത്രീകൾക്കുള്ള വിശ്രമമുറി എന്നിവയും ഈ നവീകരണത്തിന്റെ പ്രത്യേകതകൾ ആണ്. കെട്ടിടത്തിന്റെ രൂപ സംവിധാനം നിർവഹിച്ച തൃശ്ശൂർ എൻജനീയറിങ് കോളജ് വാസ്തുവിദ്യാ വകുപ്പു മേധാവി ഡോ. ജോസ്ന , നവീകരണ നിർവഹണം നടത്തിയ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ പത്മനാഭൻ എന്നിവരെ ധനമന്ത്രി ആദരിച്ചു.

 

കെ.എസ്.എഫ്.ഇ ചെയർമാൻ അഡ്വ.പീലിപ്പോസ് തോമസ് സ്വാഗതം പറഞ്ഞു.മാനേജിംഗ് ഡയറക്ടർ എ.പുരുഷോത്തമൻ നന്ദി പ്രകാശിപ്പിച്ചു.
രാവിലെ  10നു നടന്ന സംശയ നിവാരണ പരിപാടിയിൽ കെ.എസ്.എഫ്.ഇ ഡയറക്ടർമാരായ അഡ്വ. വി.കെ.പ്രസാദ്, പി.സി. പിള്ള , വിജയൻ ചെറുകര ,ജനറൽ മാനേജർ (ബിസിനസ്സ് ) വി.പി.സുബ്രഹ്മണ്യൻ , ജനറൽ മാനേജർ (ഫിനാൻസ്) എസ്. ശരത്ചന്ദ്രൻ എന്നിവർ പങ്കെടുത്തു

 

ജയരാജ് വാര്യർ ,ട്രേഡ് യൂണിയൻ നേതാക്കളായ കെ.എൻ. ബാലഗോപാൽ ,തോമസ് പണിക്കർ ,എസ്. മുരളീകൃഷ്ണപിള്ള ,മൻസൂർ  എന്നിവരും പങ്കെടുത്തു. തുടർന്ന് ജീവനക്കാരുടെ കലാപരിപാടികളും സീടിവി സരിഗമപ കലാകാരൻമാരുടെ ഗാനസന്ധ്യയും അരങ്ങേറി.

November 12, 2019, 11:21 am

Advertisement