19 Saturday
September , 2020
11.54 PM
livenews logo
flash News
യാത്രാനിയന്ത്രണം മറികടക്കാൻ യാത്രക്കാരെ വട്ടംകറക്കി വിമാനക്കമ്പനികൾ പണമുണ്ടാക്കുന്നു കൊറോണയോട് പൊരുതുന്ന മുൻനിരപോരാളികൾക്ക് നന്ദി പറഞ്ഞ് ഖത്തർ ആരോ​ഗ്യമന്ത്രി തേങ്ങയില്ല; തെങ്ങിൻമുകളിൽ വാർത്താസമ്മേളനം നടത്തി മന്ത്രി ഇത് ഹൃദയഭേദകം; പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം ഞെട്ടിച്ചു: കൂറുമാറ്റത്തിനെതിരെ പാർവതി സ്വർണക്കടത്ത് കേസ്: കെ ടി ജലീലിന്റെ ദുബയ് സുഹൃത്തുക്കൾ കരിനിഴലിൽ; വിയർക്കുന്നത് മന്ത്രിയുടെ സഹായികൾ അമ്മ മരിച്ച വിവരം ഏഴ് വർഷം മറച്ച് വച്ച് മകളും ചെറുമകനും ചേർന്ന് തട്ടിയത് പത്ത് ലക്ഷം രൂപയുടെ പെന്‍ഷന്‍ തുക പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; ഡൽഹിയിൽ മാധ്യമപ്രവർത്തകനും ചൈന- നേപ്പാൾ സ്വദേശികളും അറസ്റ്റിൽ കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് പി ടി തോമസും വി മുരളീധരനും ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍​ദനത്തിനിരയായ കോവിഡ് രോ​ഗിക്ക് ദാരുണാന്ത്യം കറൻസിയിലും പാഠപുസ്തകത്തിലും ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി നേപ്പാൾ

പാലിയേറ്റീവ് ബാലികാ പീഡനം: മുഖ്യപ്രതി ചോലക്കൻ മുഹമ്മദ് കീഴടങ്ങി


മലപ്പുറം കുന്നുംപുറം പാലിയേറ്റീവ് ബാലികാ പീഡന കേസിലെ മുഖ്യ പ്രതി ചോലക്കന്‍ മുഹമ്മദ് കോടതിയില്‍ കീഴടങ്ങി. ഒളിവിലായിരുന്ന ഇയാൾ ഇന്ന് മഞ്ചേരി പോക്‌സോ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. പ്രതിയെ തെളിവെടുപ്പിനായി രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

 

കേസിലെ ഒന്നാം പ്രതിയും പാലിയേറ്റീവ് സെന്റര്‍ സെക്രട്ടറിയുമായിരുന്ന അരീക്കന്‍ സക്കീറിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാലിയേറ്റീവ് കേന്ദ്രത്തിലെ മുകളിലെ നിലയിലുള്ള മീറ്റിങ് റൂമില്‍ വച്ച് കേസിലെ രണ്ടാം പ്രതിയായ ചോലക്കന്‍ മുഹമ്മദ് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കുട്ടി നല്‍കിയിരുന്ന മൊഴി. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നിരസിച്ചിരുന്നു. 

 

കോഴിക്കോട് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ നിര്‍ദേശ പ്രകാരം 2020 മെയ് 25നാണ് മലപ്പുറം വനിതാ പൊലീസ് സ്‌റ്റേഷന്‍ കുട്ടിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. തുടര്‍ന്ന് തുടരന്വേഷണത്തിനായി മലപ്പുറം വനിതാ പൊലീസ് സ്‌റ്റേഷനില്‍ നിന്നും ജൂണ്‍ ഒമ്പതിന് തിരൂരങ്ങാടി പൊലീസിന് കേസ് കൈമാറുകയായിരുന്നു. ഐപിസി 376(3), 506(ഐ), പോക്‌സോ ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

 

രണ്ടാം പ്രതിയായ മുഹമ്മദിനെതിരെ കുട്ടി നല്‍കിയിരിക്കുന്ന മൊഴിയില്‍ അതീവ ഗുരുതരമായ കാര്യങ്ങളാണുള്ളത്. 2018 സെപ്തംബര്‍ ഒന്നിനും 2018 ഒക്ടോബര്‍ 27നും ഇടയിലുള്ള പല ദിവസങ്ങളിലായി കുന്നുംപുറം പാലിയേറ്റീവ് ജീവനക്കാരനായ പ്രതി 12 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടിയെ പാലിയേറ്റീവ് സെന്ററില്‍ വച്ചും അടുത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍ വച്ചും നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നും സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് എഫ്‌ഐആറിലുള്ളത്.

 

2016ൽ കുന്നുംപുറത്തെത്തിയ കോഴിക്കോട് സ്വദേശിയുടെയും കുടക് സ്വദേശിനിയുടെയും മകളാണ്‌ പീഡനത്തിനിരയായത്‌. 2017ൽ ക്യാൻസർ ബാധിച്ച്‌ കുട്ടിയുടെ പിതാവ്‌ മരിച്ചിരുന്നു. പിന്നീട് മാതാവും കാൻസർ ബാധിതയായി കിടപ്പിലായി. തുടർന്ന് ഇവരെയും കുട്ടിയേയും കുന്നുംപുറം പാലിയേറ്റീവ് കെയറിലേക്ക് മാറ്റി സംരക്ഷണം നൽകി. ആ സമയത്താണ് പീഡിപ്പിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി. ഉമ്മയും മരിച്ചതോടെ അനാഥയായ പെൺകുട്ടിയുടെ സംരക്ഷണം സക്കീറലി ഏറ്റെടുത്തു.

 

പെൺകുട്ടിയുടെ പിതാവിന്റെ ആദ്യ ഭാര്യയിലുള്ള, കോഴിക്കോട് താമസമുള്ള സഹോദരി പെൺകുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പാലിയേറ്റീവ് കെയർ സെക്രട്ടറി സക്കീറലിയെ സമീപിച്ചെങ്കിലും വിട്ടുനൽകാൻ തയ്യാറായില്ല. മെയ് 25ന് മലപ്പുറം ശിശുക്ഷേമ സമിതിക്ക്‌ നൽകിയ പരാതിയെ തുടർന്നാണ് സക്കീറലി പെൺകുട്ടിയെ വിട്ടുകൊടുത്തത്. വീട്ടിലെത്തി ഏതാനും ദിവസം കഴിഞ്ഞാണ് കുട്ടി പീഡനവിവരം സഹോദരിയോട്‌ പറയുന്നത്. തുടർന്ന് വക്കീലിന്റെ സഹായത്തോടെ കോഴിക്കോട് ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു.

September 15, 2020, 20:51 pm

Advertisement

Advertisement