13 Thursday
August , 2020
10.02 PM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

ബാബരി കേസ് അന്താരാഷ്ട്ര കോടതിയിലെത്തിക്കാന്‍ കുവൈത്തി അഭിഭാഷകന്‍; നീതി നടപ്പാകുംവരെ നിയമപോരാട്ടം


ബാബരി മസ്ജിദ് ധ്വംസനക്കേസ് അന്താരാഷ്ട്ര കോടതിയുടെ മുന്നിലെത്തിക്കാന്‍ കുവൈത്തി അഭിഭാഷകന്‍. അന്താരാഷ്ട്ര മനുഷ്യാവകാശ ഡയറക്ടര്‍ കൂടിയായ മിജ്ബില്‍ അല്‍ ശുരേഖയാണ് ബാബരി കേസ് അന്താരാഷ്ട്ര കോടതിയിലെത്തിക്കാന്‍ ശ്രമിക്കുന്നത്. വിഷയം അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ മുമ്പാകെ അവതരിപ്പിക്കാന്‍ മിജ്ബില്‍ അഖിലേന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡിന്റെ അനുമതി തേടിയിട്ടുണ്ട്. 

 

ഇന്ത്യന്‍ മുസ്‌ലിംകളുടെ മാത്രം വിഷയമല്ല ബാബരി മസ്ജിദ് ധ്വംസനമെന്നും ഇത് ആഗോള മത, മനുഷ്യാവകാശ ലംഘനത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് യോഗം ചേര്‍ന്ന് ബാബരി മസ്ജിദ് കേസ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലെത്തിക്കാന്‍ തനിക്ക് അനുമതി നല്‍കണമെന്നും ബോര്‍ഡിനയച്ച കത്തില്‍ അഭ്യര്‍ഥിച്ചു. 

 

ഇന്ത്യയിലെ മുസ്‌ലിംകള്‍ തനിച്ചല്ല. മസ്ജിദുല്‍ അഖ്‌സ പോലെ ബാബരി മസ്ജിദും ലോകത്തെ ഓരോ മുസ്‌ലിമിനും അവകാശപ്പെട്ടതാണ്. നിയമവിരുദ്ധമായി പൊളിച്ചുനീക്കിയ ബാബരി മസ്ജിദ് അതേസ്ഥലത്ത് പുനര്‍നിര്‍മിച്ച് നീതി നടപ്പാക്കുന്നതു വരെ മുസ്‌ലിം ജനത നിശ്ശബ്ദരായിരിക്കരുതെന്നും മിജ് ബില്‍ അല്‍ ശുരേഖ അഭ്യര്‍ഥിച്ചു. ഞാന്‍ നീതിക്കുവേണ്ടി നിലകൊള്ളുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 

 

ബാബരി മസ്ജിദ് പൊളിച്ചുമാറ്റിയ സംഘ്പരിവാര്‍ നടപടിയെ വിമര്‍ശിച്ചുകൊണ്ടാണ് സുപ്രിംകോടതി അയോധ്യയില്‍ പള്ളി നിലനിന്ന ഭൂമിയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് അനുമതി നല്‍കിയത്. ആ?ഗസ്ത് അഞ്ചിനാണ് രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്ര നിര്‍മാണത്തിനുള്ള ഭൂമി പൂജ നടത്തുമെന്നാണ് ക്ഷേത്ര നിര്‍മാണ ട്രസ്റ്റ് കഴിഞ്ഞദിവസം അറിയിച്ചത്.

July 30, 2020, 12:40 pm

Advertisement

Advertisement