29 Sunday
November , 2020
12.28 PM
livenews logo
flash News
രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നാളെയുണ്ടായേക്കും കോവിഡ് വാക്സിൻ ആദ്യഘട്ടത്തിൽ കുട്ടികൾക്കും വൃദ്ധർക്കും നൽകേണ്ടതില്ലെന്ന് തീരുമാനം തൊപ്പിയണിഞ്ഞയാളുടെ കൈയില്‍ എകെ 47 യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തില്‍ തീവ്ര മുസ്‌ലിം വിരുദ്ധ കാര്‍ട്ടൂണുമായി ദേശാഭിമാനി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ വീട്ടുകാർ മർദിച്ച് മലം കഴിപ്പിക്കാൻ ശ്രമിച്ചു വാക്സിൻ ലഭ്യമായാലും മാസ്ക് ധരിക്കുന്നത് തുടരേണ്ടിവരും: ഐസിഎംആർ മേധാവി ഡൽഹിയിലേക്ക് വന്നിട്ടുള്ളവർ രാജ്യത്തെ ഊട്ടുന്നവരാണ്; ഭീകരവാദികളല്ല ചിത്രലേഖയ്ക്ക് വീണ്ടും ആർഎസ്എസ് ഭീഷണി; ഇസ്‌ലാമിലേക്ക് പോവരുതെന്ന് മണ്ഡലം കാര്യവാഹക്‌ മറഡോണയ്ക്ക് ആദരമർപ്പിച്ച് ദുബയ് ഇസിഎച്ച് ഫുട്ബോൾ ക്ലബ്ബ് കോഴിക്കോട് ജില്ലയിൽ ഏഴ് ക്രിട്ടിക്കൽ ബൂത്തുകൾ ഉൾപ്പടെ 1000 പ്രശ്നബാധിത ബൂത്തുകൾ ഡിഎൽഎഡ് വിദ്യാർഥികളുടെ ഓൺലൈൻ ടീച്ചിങ് പ്രാക്ടീസ് പ്രവർത്തനങ്ങളിൽ വ്യാപക പരാതി

​ഗൾഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം കുവൈത്ത് തുടരുമെന്ന് പ്രധാനമന്ത്രി


 

കുവൈത്ത് സിറ്റി: ​ഗൾഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം തുടരുമെന്ന് കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹ്. ​ഗൾഫ് സഹകരണ കൗൺസിലിനുള്ള(ജിസിസി)പിന്തുണയും തുടരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 

 

 

അന്തരിച്ച അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ് പാകിയ അടിസ്ഥാനങ്ങൾക്കനുസൃതമായ വിദേശ നയങ്ങൾ തുടരുന്നതിന് കുവൈത്ത് പ്രതിജ്ഞാബദ്ധമാണെന്നും കുവൈത്തി നാഷനൽ അസംബ്ലി മുമ്പാകെ അദ്ദേഹം പ്രസ്താവിച്ചു.

 

 

നമ്മുടെ ഐക്യത്തെയും നേട്ടങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന ​ഗൾഫ് സഹോദരരാജ്യങ്ങൾക്കിടയിലെ തർക്കം പരിഹരിക്കാനുള്ള പരിശ്രമം നാം തുടരുക തന്നെ ചെയ്യും. അറബ് ​ഗൾഫ് രാജ്യങ്ങൾക്കു വേണ്ടിയുള്ള സഹകരണ കൗൺസിലിനെ പിന്തുണയ്ക്കുന്നതും തുടരും. നമ്മുടെ ജനതയുടെ താൽപര്യങ്ങളും അഭിലാഷങ്ങളും കൈവരിക്കുന്നതിനു വേണ്ടി ഈ സംവിധാനത്തോട് ക്രിയാത്മകമായി സഹകരിക്കുമെന്നും അദ്ദേഹം ദേശീയ അസംബ്ലി മുമ്പാകെ പറഞ്ഞു. 

 

 

പലസ്തീൻ പ്രശ്നത്തിന് പരിഹാരം കാണുന്നതിനു വേണ്ടിയും പരിശ്രമിക്കുമെന്നും പലസ്തീൻ ജനതയ്ക്കൊപ്പമാണ് കുവൈത്ത് നിലകൊള്ളുന്നതെന്നും ഷെയ്ഖ് സബാഹ് അൽ ഖാലിദ് ഊന്നിപ്പറഞ്ഞു. 

 

 

വെല്ലുവിളികളെ നേരിടാൻ ദേശീയ ഐക്യത്തിന് കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ സബാഹി ദേശീയ അസംബ്ലിയിൽ ഇന്നു നേരത്തേ നടന്ന ആഹ്വാനം ചെയ്തിരുന്നു. വെല്ലുവിളികളെയും അപകടങ്ങളെയും പ്രതിസന്ധികളെയും നേരിടാനുള്ള സുപ്രധാന ആയുധമാണ് ദേശീയ ഐക്യമെന്നത് മുമ്പ് നാം തെളിയിച്ചിട്ടുണ്ടെന്നും അമീർ വ്യക്തമാക്കി. 

 

 

ജനാധിപത്യത്തോടും ഭരണഘടനയോടും നിയമസംവിധാനത്തോടും അന്തരിച്ച അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ് പുലർത്തിയിരുന്ന പ്രതിബദ്ധതെ താൻ തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

 

ഖത്തറിനെതിരേ സൗദി അറേബ്യയും യുഎഇയും ബഹ്റയിനും അടക്കമുള്ള രാജ്യങ്ങൾ ഏർപ്പെടുത്തി ഉപരോധം നീക്കുന്നതിന് പരിശ്രമിച്ചു വരുന്നതിനിടെയായിരുന്നു കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ് അടുത്തിടെ അന്തരിച്ചത്. 

October 20, 2020, 21:41 pm

Advertisement

Advertisement