21 Tuesday
January , 2020
6.11 AM
livenews logo
flash News
അല്‍ മുരൈഖി യുഎന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ് ഹോട്ടലിലെ ചൂടുവെള്ള പൈപ്പ് പൊട്ടിത്തെറിച്ച് അഞ്ചുപേർ മരിച്ചു ഇന്ത്യക്കാരന് ദുബയിൽ 38.67 ലക്ഷം രൂപ സമ്മാനം റോഡ് ഷോ ചതിച്ചു; കെജ്രിവാളിന് നാമനിർദേശപത്രിക സമർപ്പിക്കാനായില്ല ബിജെപി അധ്യക്ഷനായി ജെപി നഡ്ഡയെ തിരഞ്ഞെടുത്തു നിർഭയ കൂട്ടബലാൽസം​ഗക്കേസ്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയുടെ ഹരജി സുപ്രിംകോടതി തള്ളി സിഎഎ വിരുദ്ധ ഹരജി: ചീഫ് സെക്രട്ടറി ​ഗവർണറുമായി കൂടിക്കാഴ്ച നടത്തി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപിച്ചു സംസ്ഥാനത്ത് എൻആർസിയും സിഎഎയും നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ തീരുമാനം കണ്ണൂർ അമ്പായത്തോടിൽ മാവോയിസ്റ്റുകൾ ഇറങ്ങി

വിസ്മയങ്ങളുടെ താഴ്‌വര അണിഞ്ഞൊരുങ്ങുന്നു

November 30, 2019, 10:36 am

അവധി ദിവസങ്ങളില്‍ വിനോദം തേടി ഇനി മറ്റെവിടേക്കും പോകേണ്ടതില്ല. ഹരിത മനോഹരമായ വയനാടന്‍ മലനിരകളുടെ താഴ്‌വരയില്‍ ഒരുങ്ങുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിനോദ കേന്ദ്രമാണ് ലാന്‍ഡ്മാര്‍ക് എന്റര്‍ടൈന്‍മെന്റ് സിറ്റി. പുതുമകളാല്‍ നിറഞ്ഞ ഈ വിനോദ സിറ്റി കോഴിക്കോട് അടിവാരത്ത് ഗ്രീന്‍ ടൗണ്‍ഷിപ്പിലാണ് ഒരുങ്ങുന്നത്. ആരോഗ്യകരവും ആനന്ദകരവുമായ ജീവിത പരിസരമാണ് എന്റര്‍ടൈന്‍മെന്റ് സിറ്റിയുടെ ഏറ്റവും വലിയ പ്രത്യേകത. 

 

അമ്യൂസ്‌മെന്റ് പാര്‍ക്ക്, വാട്ടര്‍ തീം പാര്‍ക്ക്, ഫാമിലി എന്റര്‍ടൈന്‍മെന്റ് കേന്ദ്രങ്ങള്‍, തീം ബേസ്ഡ് ഷോപ്പിങ് സ്ട്രീറ്റ്, ഓപ്പണ്‍ തിയേറ്റര്‍, ആഘോഷ വേദികള്‍, ഇന്‍ഡോര്‍- ഔട്ട്‌ഡോര്‍ റൈഡുകള്‍, സാഹസിക കായിക വിനോദങ്ങള്‍, ഗെയിം സോണുകള്‍, ലൈവ് തിയേറ്ററുകൾ, ലോകത്തെ ഏതു രുചിക്കൂട്ടും വിരിയിക്കുന്ന ഫുഡ് കോര്‍ട്ടുകള്‍ എന്നിവ ലാന്‍ഡ്മാര്‍ക്ക് എന്റര്‍ടൈന്‍മെന്റ് സിറ്റിയെ വേറിട്ടു നിര്‍ത്തുന്നു. 

 

2005 മുതല്‍ ലാന്‍ഡ്മാര്‍ക്ക് നിര്‍മാണ രംഗത്ത് സവിശേഷമായ അടയാളപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. നിര്‍മാണത്തിലെ മികച്ച ഗുണനിലവാരവും ഭാവി മുന്‍നിര്‍ത്തിയുള്ള രൂപകല്‍പനയും സുതാര്യതയുമാണ് ലാന്‍ഡ്മാര്‍ക്ക് ബില്‍ഡേഴ്‌സ് നാളിതുവരെ സ്വീകരിച്ചത്. 

 

എന്റര്‍ടൈന്‍മെന്റ് മേഖലയില്‍ കൂടി ഇടം രേഖപ്പെടുത്തുന്ന ലാന്‍ഡ്മാര്‍ക്ക് ഇപ്പോള്‍ നിക്ഷേപകര്‍ക്ക് മറ്റൊരു സുവര്‍ണാവസരം കൂടി ഒരുക്കിയിരിക്കുകയാണ്. ഭാവി സുരക്ഷിതമാക്കാനും നാളെയുടെ സാധ്യതകള്‍ തേടാനും സാധിക്കും വിധം പുതിയ മേഖലയാണ് ലാന്‍ഡ്മാര്‍ക്ക് വില്ലേജിലെ വിനോദനഗരി തുറന്നിടുന്നത്. ഷോപ്പിങ്ങിനും വിനോദത്തിനുമുള്ള എന്റര്‍ടൈന്‍മെന്റ് സിറ്റി പദ്ധതി അതുകൊണ്ടുതന്നെ നിക്ഷേപകര്‍ക്ക് മികച്ച സാധ്യതയാണ്. സഞ്ചാരികളുടെ സ്വപ്‌നങ്ങളായ വയനാട്, തുശാരഗിരി കേന്ദ്രങ്ങളുമായി അടുത്തു നില്‍ക്കുന്ന ഈ വിനോദ സിറ്റി ഒരിക്കല്‍ ചെന്നാല്‍ തിരിച്ചു വരാന്‍ തോന്നാത്ത തരത്തിലുള്ള വിസ്മയങ്ങളുടെ താഴ്‌വരയാണ്.

 

എന്റര്‍ടൈന്‍മെന്റ് വ്യവസായ മേഖല ഇന്ന് ഇന്ത്യയിലെ വലുതും സുരക്ഷിതവുമായ നിക്ഷേപ മേഖലയായി വളര്‍ന്നിരിക്കുന്നു. മികച്ച ജോലിയും വിദ്യാഭ്യാസവും തേടി നഗരങ്ങളിലേക്ക് ചേക്കേറുന്ന കുടുംബങ്ങള്‍ക്ക് ഗ്രാമീണ പശ്ചാത്തലത്തില്‍ ആഴ്ച്ചയുടെ അവസാനം വിനോദത്തിനായി നീക്കിവയ്ക്കാനാണ് താല്പര്യം. നിങ്ങള്‍ക്കും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒഴിവു സമയം ആനന്ദകരമാക്കാനും സന്തോഷപൂര്‍വം ചെലവഴിക്കാനുമുള്ള സുരക്ഷിതമായ കേന്ദ്രം അനാവരണം ചെയ്യുകയാണ്  ലാന്‍ഡ്മാര്‍ക്ക് എന്റര്‍ടൈന്‍മെന്റ് സിറ്റി.

November 30, 2019, 10:36 am

Advertisement